
എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കുന്ന ഒരുവളെപ്പോലെ ഒന്നും കയ്യിലെടുക്കാതെ ഞാന്‍ തനിച്ച് ആശ്രമത്തില്‍ എത്തി, ആദ്യ കാഴ്ചയില്‍ ഞാന്‍ പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഇനി എന്നെ വിട്ട് എങ്ങും പോകരുത്: ലക്ഷ്മിപ്രിയ പറയുന്നു
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മത്സരാര്‍ത്ഥിയെന്ന നിലയിലും മലയാളികള്‍ ലക്ഷ്മി പ്രിയയെ എന്നും ഓര്‍ത്തിരിക്കും. ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അമൃതാനന്ദമയിയുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ചാണ് കുറിപ്പില്‍ ലക്ഷ്മി പ്രിയ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഒരുവന്‍ ഗുരുവിന്റെ സവിധത്തില്‍ എത്തിച്ചേരണമെങ്കില്‍ അപാരമായ ഗുരു കൃപ വേണം എന്നു മാത്രമല്ല ആ ഗുരു തന്നെ നിശ്ചയിക്കുകയും വേണം. എങ്കില്‍ മാത്രമേ നമുക്ക് ഗുരു എന്താണ് എന്ന് അനുഭവിച്ചറിയാന്‍ പറ്റുകയുള്ളൂ. ജനിച്ചത് കായംകുളത്താണ്, കായംകുളവും വള്ളിക്കാവും തമ്മില്‍ ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ. എന്റെ അയല്പക്കക്കക്കാര്‍ ഒരുപാട് തവണ ആശ്രമത്തില്‍ പോകുകയും അമ്മയുടെ ദര്‍ശനം എടുക്കുകയും ചെയ്തിട്ടുണ്ട്. എന്തിന് എന്റെ വീട്ടില്‍ നിന്നും റ്റാറ്റാ പോലും പോയിട്ടുണ്ട്.എന്നാല്‍ എനിക്ക് പോകണം എന്നു തോന്നിയിട്ടില്ല.
വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയപ്പോഴും അവിടെ എല്ലാവരും അമ്മയുടെ ദര്‍ശനം എടുത്തിട്ടുണ്ട്, എന്റെ ഇളയ നാത്തൂന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ എല്ലാവരും അമ്മയുടെ ഡിവോട്ടീസ് ആണ് അവര്‍ക്ക് എല്ലാം അമ്മ തന്നെയാണ്. അതിനുമപ്പുറം അവര്‍ക്കൊന്നും തന്നെ ഇല്ല. അവര്‍ എപ്പോഴും അമ്മയുടെ മഹത്വത്തെപ്പറ്റി പറയും. എനിക്ക് ഒന്നും പ്രത്യേകമായി തോന്നിയില്ല. പക്ഷേ ഒരിക്കലും നിന്ദിക്കുകയോ മോശമായി ചിന്തിക്കുകയോ പോലും ചെയ്തിട്ടില്ല. എന്നാല്‍ ഇവര്‍ വഴി എല്ലാ മാസവും ഞങ്ങള്‍ക്ക് മാതൃവാണി ലഭിക്കുമായിരുന്നു. ഞാന്‍ അതെല്ലാം വായിക്കും. അഥവാ ഞാന്‍ മാത്രം വായിക്കും. അതില്‍ അമ്മ പറഞ്ഞിരിക്കുന്ന നല്ല കാര്യങ്ങള്‍ എല്ലാം എന്റെ ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ തുടങ്ങി.

ചിന്തിച്ചിട്ടില്ല. അമൃതാ ടീവി ലോഞ്ചിങ് കഴിഞ്ഞ സമയത്ത് അരോമ മോഹന്‍ ചേട്ടന്‍ വിളിച്ചിട്ട് തിരുവനന്തപുരത്ത് വച്ച് ഞാന്‍ അമൃതയ്ക്ക് വേണ്ടി അമ്മയായി അഭിനയിക്കുക പോലും ചെയ്തിട്ടുണ്ട്! സുനാമി വന്ന സമയത്ത് കടലിന്റെ മക്കളായ കുഞ്ഞുങ്ങള്‍ക്ക് കടല്‍ കാണുന്നത് തന്നെ പേടി ആയപ്പോള്‍ അമ്മ ആ കുഞ്ഞുങ്ങളെയും എടുത്ത് കടയിലേക്ക് ഇറങ്ങി. അവരുമായി നീന്തിക്കളിച്ചു.അവരുടെ പേടി മാറ്റി. ഇത് എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. പിന്നീട് ഒരു തവണ വള്ളിക്കാവില്‍ ആശ്രമത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം അമ്മ കോരി മാറ്റിയ ഫോട്ടോ കണ്ടു. പിന്നെ സുനാമി ബാധിത പ്രദേശത്തു വീട് വയ്ക്കുന്നതിനു അമ്മയും കട്ട പെറുക്കുകയും കെട്ടിപ്പൊക്കാന്‍ സഹായിക്കുന്നതും കണ്ടു… അങ്ങനെ ഹൃദയത്തില്‍ കയറിയ മൂന്ന് കാഴ്ചകള്‍.
മാതൃവാണി എപ്പോഴോ വരാതെ ആയി. ഞാനും ജയേട്ടനും തിരുവനന്തപുരത്തു നിന്ന് തൃശൂരേക്ക് പറിച്ചു നടപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു സ്വപ്നം. സാക്ഷാല്‍ മാതാ അമൃതാനന്ദമയി അമ്മയെ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. ദീര്‍ഘമായ ഒരു സ്വപ്നം. രാവിലെ ഉണരുമ്പോള്‍ ഞാന്‍ ചേട്ടനോട് പറയുന്നു ഞാന്‍ അമൃതാനന്ദമയി അമ്മയെ സ്വപ്നം കണ്ടു. എന്തുകൊണ്ടാണ് അങ്ങനെ? ചേട്ടന്‍ പറഞ്ഞു നീ അമ്മയെക്കുറിച്ച് എന്തെങ്കിലും ഓര്‍ത്തു കിടന്നു കാണും. ഇല്ല ഇല്ല ഞാന്‍ ഒന്നും തന്നെ ഓര്‍ത്തിട്ടില്ല. പത്രം വന്നു മനോരമയുടെ ഫ്രണ്ട് പേജില്‍ തന്നെ അമ്മയുടെ അറുപതാം പിറന്നാളിന് അമ്മയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടുള്ള വലിയ ഫോട്ടോ. ഞാന്‍ ഒന്ന് ഞെട്ടി. അല്പം കഴിഞ്ഞപ്പോള്‍ ഇശഹഷീ ഢശഷമ്യമി ചേട്ടന്‍ വിളിക്കുന്നു, തൃശൂര്‍ ആശ്രമത്തില്‍ നിന്നും വിളിക്കും അമ്മയുടെ അറുപതാം പിറന്നാളുമായി ബന്ധപ്പെട്ട് എന്തോ പ്രോഗ്രാം ഉണ്ട്, തൃശൂര്‍ ആശ്രമത്തില്‍ നിന്ന് വിളിക്കും. ഞാന്‍ ഓക്കേ പറഞ്ഞു.
അല്പ്പം കഴിഞ്ഞു സുമോദ് ജീ വിളിക്കുന്നു, രാമ വര്‍മ്മ ക്ലബിന് അടുത്ത് വൃദ്ധ സദനത്തില്‍ ആണ് പ്രോഗ്രാം, വണ്ടി കൊണ്ടു വരാം, ഓക്കേ. വണ്ടി വരുന്നു പോകുന്നു. അവിടെ ചെല്ലുന്നത് വരെ സാധാരണ ഒരു ചടങ്ങില്‍ അതുപോലെയേ ഞാന്‍ കരുതിയിരുന്നുള്ളൂ. എന്നാല്‍ അല്പ്പം കഴിഞ്ഞു സംഭവിച്ചത് വെളുപ്പിന് ഞാന്‍ എന്താണോ സ്വപ്നത്തില്‍ കണ്ടത് അത് തന്നെ ആയിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. അതിന് ശേഷം ഏതോ ഒരു മായിക ലോകത്തായി ഞാന്‍. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പികൊണ്ടിരുന്നു. ആ ഒരാഴ്ച എന്തിനോ വേണ്ടി ഞാന്‍ കരഞ്ഞുകൊണ്ടേ ഇരുന്നു. ഒടുവില്‍ എനിക്ക് മനസ്സിലായി ‘എനിക്ക് അമ്മയെ കാണണം ‘.

എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കുന്ന ഒരുവളെപ്പോലെ ഒന്നും കയ്യിലെടുക്കാതെ ഞാന്‍ തനിച്ച് ആശ്രമത്തില്‍ എത്തി. സ്വീകരിക്കാന്‍ അമ്മ ഒഴികെ എല്ലാവരും ഉണ്ടായിരുന്നു. പത്തു കൊല്ലമായി എന്നെ ചേര്‍ത്തു പിടിക്കുന്ന ടവ്യഹമ ട്യമാ ചേച്ചി ആയിരുന്നു മുന്‍ നിരയില്‍. ഒരാഴ്ച അവിടെ താമസിച്ചു മടങ്ങി. അമ്മയെ കാണാന്‍ പിന്നെയും നാളുകള്‍ എടുത്തു. എന്റെ അമ്മ എന്നെ തേടിയെത്തി. ഗുരു അന്വേഷിച്ചു വരും. വരിക തന്നെ ചെയ്യും. കൊടുങ്ങല്ലൂര്‍ ആശ്രമത്തില്‍ അമ്മയുടെ ദര്‍ശനം. സ്വപ്നത്തില്‍ കണ്ടതിന്റെ ബാക്കി നേരനുഭവം. ഈ ജന്മത്തിലെ ഞങ്ങളുടെ ആദ്യ കൂടിചേരല്‍. ഞാന്‍ ചിരിച്ചു കൊണ്ടേ ഇരുന്നു, ആഹ്‌ളാദത്തോടെ! ആദ്യ കാഴ്ചയില്‍ ഞാന്‍ പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ‘ ഇനി എന്നെ വിട്ട് എങ്ങും പോകരുത് ‘ ഇല്ല ‘എന്റെ പൊന്നുമക്കളെ വിട്ട് അമ്മ എവിടെയും പോകില്ല.’