വണ്ടിച്ചെക്ക് നൽകിയ തൃശൂരിലെ സ്ഥിരം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയല്ലേ? ലക്ഷ്മി പ്രിയയുടെ കുറിപ്പിനെ ചൊല്ലി സോഷ്യൽമീഡിയയിൽ വൻചർച്ച

ബിജെപി അനുഭാവിയായ നടി ലക്ഷ്മി പ്രിയ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങളാണ് സോഷ്യ്ൽമീഡിയയിൽ ചർച്ച. ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്നാണ് ലക്ഷ്മി സാമൂഹിക മാധ്യമത്തിലൂടെ ആരോ പി ച്ചത്.

സ്വന്തം കൈയിൽ നിന്നും ഡീസൽ അടിച്ച്, തൊണ്ട പൊട്ടി പ്രസംഗിച്ച് പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ആർഎസ്എസ് പരിപാടികൾക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയൊക്കെ പറയുന്ന ഫേസബുക്ക് പോസ്റ്റാണ് വലിയ ചർച്ചയാകുന്നത്.

കൂടാതെ, ലക്ഷ്മി പ്രിയ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്ന തൃശൂരിലെ സ്ഥിരം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. സന്ദീപ് വചസ്പതിയുടെ നിർദേശാനുസരണം പങ്കെടുത്ത പരിപാടിയിൽ മാന്യമായ പ്രതിഫലെ നൽകിയില്ലെന്ന് ആരോപിച്ച് ലക്ഷ്മി പ്രിയ പങ്കുവെച്ച പോസ്റ്റിലാണ് തൃശൂരിലെ സ്ഥിരം ബിജെപി സ്ഥാനാർത്ഥിയെ പറ്റി പരാമർശിച്ചിരിക്കുന്നത്.

ഓണാഘോഷത്തിൽ പങ്കെടുത്തതിന് പണം തരാതെ സന്ദീപ് വചസ്പതി കബളിപ്പിച്ചു എന്നും ലക്ഷ്മിപ്രിയ ആരോ പിക്കുകാണ്. സന്ദീപ് വചസ്പതി കൂടി അംഗമായ പെണ്ണൂക്കര തെക്ക് എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷത്തിൽ പങ്കെടുത്തതിന് പണം തരാതെ സംഘാടകർ കബളിപ്പിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

താൻ ഇക്കാര്യം പറഞ്ഞപ്പോൾ സന്ദീപ് വചസ്പതി തന്നെ കുറ്റക്കാരിയാക്കിയെന്നും പറയുന്നു. ശിവദയും വിഷ്ണു ഉണ്ണിക്കൃഷ്ണനും തന്റെ പരിപാടികൾക്ക് വന്നിട്ടുണ്ടെന്നും അവരൊന്നും പണം വാങ്ങിയിട്ടില്ലെന്നും സന്ദീപ് വചസ്പതി പറഞ്ഞതായി നടി പറയുന്നു.

Articles You May Like

x