മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന.
ഷൂട്ടിങിനും മറ്റ് തിരക്കുകൾക്കുമിടയിൽ കഴിഞ്ഞ ദിവസമാണ് ബീന ആന്റണി ശാരീരികമായ അവശതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമയുടെ രൂപത്തിലാണ് അസ്വസ്ഥതകൾ തുടങ്ങിയതെന്നും അതിന് ഗൗരവം കൊടുക്കാതെ മുന്നോട്ട് പോയതിനാൽ ചുമ ന്യുമോണിയയായി മാറിയെന്നുമാണ് ബീന ആന്റണി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.
ഇപ്പോഴിതാ തന്നെ കാണാൻ ആശുപത്രിയിൽ വന്നവരെ കൂടി ഉൾപ്പെടുത്തി രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബീന ആന്റണി. രോഗിയെ കാണാൻ വന്ന മനോരോഗി എന്ന തലക്കെട്ട് നൽകിയാണ് ബീന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മനോജിനൊപ്പം നടൻ ജിഷിൻ ബീന ആന്റണിയെ കാണാൻ ആശുപത്രിയിൽ വന്നിരുന്നു. രോഗിയെ കാണാൻ വന്നപ്പോൾ ജിഷിൻ തന്നെ ഒരു കവർ ഓറഞ്ചും കൊണ്ടുവന്നിരുന്നു. എന്നാൽ രോഗിക്ക് കൊടുക്കാതെ ജിഷിൻ തന്നെ ആശുപത്രിയിൽ ഇരുന്ന് പകുതിയോളം കഴിച്ച് തീർത്തുവെന്നാണ് ബീന ആന്റണി പുതിയ വീഡിയോയിൽ പറയുന്നത്.
രോഗിയെ സന്ദർശിക്കാൻ വന്ന മനോജും ജിഷിനും രോഗിക്കൊപ്പം കൂളിങ് ഗ്ലാസ് വെച്ചിരിക്കുന്നത് കാണാനും രസകരമായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ആൾ കൊണ്ട് വന്നത് ആള് തന്നെ തീർക്കുന്നു, ജിഷിൻ എവിടെ ചെന്നാലും സ്വഭാവം മാറ്റരുത്, ഓറഞ്ചിന് ഗുണമേന്മ ഉണ്ടോയെന്ന് ജിഷിൻ പരിശോധിക്കുന്നതാണ് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…