രോ​ഗിയെ കാണാൻ വന്ന മനോരോ​ഗി, ആശുപത്രിയിൽ നിന്നുള്ള വിശേഷവുമായി ബീന ആന്റണി: ആൾ കൊണ്ട് വന്നത് ആള് തന്നെ തീർക്കുന്നു, ജിഷിൻ എവിടെ ചെന്നാലും സ്വഭാവം മാറ്റരുതെന്ന് ആരാധകർ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന.

ഷൂട്ടിങിനും മറ്റ് തിരക്കുകൾക്കുമിടയിൽ കഴിഞ്ഞ ദിവസമാണ് ബീന ആന്റണി ശാരീരികമായ അവശതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമയുടെ രൂപത്തിലാണ് അസ്വസ്ഥതകൾ തുടങ്ങിയതെന്നും അതിന് ​ഗൗരവം കൊടുക്കാതെ മുന്നോട്ട് പോയതിനാൽ ചുമ ന്യുമോണിയയായി മാറിയെന്നുമാണ് ബീന ആന്റണി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

ഇപ്പോഴിതാ തന്നെ കാണാൻ ആശുപത്രിയിൽ വന്നവരെ കൂടി ഉൾപ്പെടുത്തി രസകരമായ വ‍ീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബീന ആന്റണി. രോ​ഗിയെ കാണാൻ വന്ന മനോരോ​ഗി എന്ന തലക്കെട്ട് നൽകിയാണ് ബീന വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്. മനോജിനൊപ്പം നടൻ ജിഷിൻ ബീന ആന്റണിയെ കാണാൻ ആശുപത്രിയിൽ വന്നിരുന്നു. രോ​ഗിയെ കാണാൻ വന്നപ്പോൾ ജിഷിൻ തന്നെ ഒരു കവർ ഓറഞ്ചും കൊണ്ടുവന്നിരുന്നു. എന്നാൽ രോ​ഗിക്ക് കൊടുക്കാതെ ജിഷിൻ തന്നെ ആശുപത്രിയിൽ ഇരുന്ന് പകുതിയോളം കഴിച്ച് തീർത്തുവെന്നാണ് ബീന ആന്റണി പുതിയ വീഡിയോയിൽ പറയുന്നത്.

രോ​ഗിയെ സന്ദർശിക്കാൻ വന്ന മനോജും ജിഷിനും രോ​ഗിക്കൊപ്പം കൂളിങ് ​ഗ്ലാസ് വെച്ചിരിക്കുന്നത് കാണാനും രസകരമായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ആൾ കൊണ്ട് വന്നത് ആള് തന്നെ തീർക്കുന്നു, ജിഷിൻ എവിടെ ചെന്നാലും സ്വഭാവം മാറ്റരുത്, ഓറഞ്ചിന് ഗുണമേന്മ ഉണ്ടോയെന്ന് ജിഷിൻ പരിശോധിക്കുന്നതാണ് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Articles You May Like

x