ഷഫ്‌നയെ ആദ്യമായി കണ്ടത് മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ; പ്രണയത്തില്‍ നിന്ന് വിവാഹത്തിലെത്തിയ കഥ പറഞ്ഞ് സാന്ത്വനത്തിലെ ശിവന്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയല്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയല്‍ ആണ്. 21 സെപ്റ്റംബര്‍ 2020 മുതല്‍ ആരംഭിച്ച സാന്ത്വനത്തിന് യുവാക്കള്‍ക്കിടയിലും കാഴ്ച്ചകാരുണ്ട്. തമിഴ് സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ചിപ്പി വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായിട്ടെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്രീദേവിയുടേയും ഭര്‍ത്താവ് ബാലന്റേയും സഹോദരങ്ങളുടേയും കഥയാണ് സാന്ത്വനം. സാധാരണ കണ്ടുവരുന്ന കുടുംബ പരമ്പകളില്‍ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം.

പ്രേക്ഷകര്‍ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ദമ്പതികളില്‍ ഒന്നാണ് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും. സാന്ത്വനം എന്ന പരമ്പരയിലെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സജിനും ഗോപിക അനിലുമാണ്. ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി അപാരമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. പ്ലസ്ടുവെന്ന സിനിമയിലൂടെയാണ് സജിന്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. പിന്നീട് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സാന്ത്വനത്തിലെ ശിവനെ അറിയാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും ഇപ്പോള്‍. വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിലൂടെ സജിന് ലഭിച്ചത്. നിരവധി ഫാന്‍സ് അസോസിയേഷന്‍ ഇവരുടെ പേരില്‍ ഉണ്ട്. സിനിമാ താരംമായ ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടേയും വിവാഹം.

ഇപ്പോഴിതാ ഇരുവരുടേയും പ്രണയകഥയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. കുറച്ചു നാള്‍ മുന്‍പ് മഴവില്‍ മനോരമയിലെ റിമി ടോമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്നും എന്ന ഷോയില്‍ ഷഫ്‌ന എത്തിയിരുന്നു. അന്ന് ഷഫ്‌നയുടെ കൂടെ വന്നത് സജിന്‍ ആയിരുന്നു. ആ ഷോയില്‍ ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം റിമി ചോദിക്കുകയുണ്ടായി. ആ പഴയ വീഡിയേ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

ഷഫ്‌നയെ സജിന്‍ ആദ്യമായി കാണുന്നത് മോഹന്‍ലാല്‍ ചിത്രം ഭഗവാന്റെ ഷൂട്ടിംങ് ലൊക്കേഷനില്‍വെച്ചായിരുന്നു. സജിന്‍ കട്ട മോഹന്‍ലാല്‍ ഫാന്‍ ആണ്. ഷൂട്ടിംങ് കാണാനായിരുന്നു അന്ന് അവിടെ എത്തിയത്. പിന്നീട് ഷഫ്‌ന നായികയായ ചിത്രത്തില്‍ സജിന്‍ ഒറു ചെറിയ വേഷം ചെയ്തിരുന്നു. 2010ല്‍ പുറത്തിറങ്ങിയ ഷഫ്‌ന നായികയായെത്തിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തില്‍ ഒരാളായിട്ടായിരുന്നു സജിന്‍ എത്തിയത്. അന്നൊന്നും പ്രണയം തോന്നിയിരുന്നില്ലെന്നും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഞങ്ങളെന്നും സജിന്‍ ഷോയില്‍ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിംങ് അവസാനിക്കാനിരിക്കുന്ന സമയത്ത് പ്രണയം തോന്നി തുടങ്ങി. പക്ഷേ ഞങ്ങള്‍ പ്രണയത്തില്‍ അത്ര സീരിയസ് ആയിരുന്നില്ല. പിന്നീട് രണ്ട് വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു. എന്നാല്‍ വീട്ടുകാര്‍ക്ക് വിവാഹത്തിന് തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല. വീട്ടുക്കാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം കഴിച്ചതും. പിന്നീട് വീട്ടുകാരുടെ പിണക്കം മാറിയെങ്കിലും, അങ്ങനെ പൂര്‍ണമായും മാറി എന്ന് പറയാന്‍ സാധിക്കില്ലെന്നും ഷഫ്ന വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്ക് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

Articles You May Like

x