എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ പ്രണയിക്കുന്നു’; പിറന്നാൾ ദിനത്തിൽ സുഹാനയ്ക്ക് പ്രണയത്തിൽപൊതിഞ്ഞ ആശംസയുമായി ബഷീർ ബഷി; ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് താരം ബഷീർ ബഷിയുടേത് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ്. തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് ബഷീർ പറഞ്ഞതോടെ കൂടുതൽ പേർ താരത്തെ ശ്രദ്ധിക്കാൻ തുടങ്ങി. സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ രണ്ട് ഭാര്യമാർ. വളരെ സജീവമായി സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന കുടുംബമാണ് ബഷീറിന്റെ കുടുംബം. വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട് ഈ താരകുടുംബം. പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും ബഷീറിന്റെ മക്കളും . ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്‌സാണ് മൂന്ന് പേർക്കും യൂട്യൂബിൽ ഉള്ളത്.

മഷൂറയാണ് സ്ഥിരം വീഡിയോകളുമായി പ്രേക്ഷകർക്കു മുന്നിൽ എത്താറുള്ളത്. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് മഷൂറയുടെ ചാനലിനുള്ളത്. കുക്കിങ്ങുമായി ബന്ധപ്പെട്ട വീഡിയോസാണ് സുഹാനയുടെ ചാനലിലുള്ളത്.സ്പെഷ്യൽ ദിവസങ്ങളിലെ വിശേഷങ്ങളും യാത്രകളുമാണ് ബഷീർ തന്റെ ചാനലിൽ പങ്കുവെയ്ക്കാറുള്ളത്. ബഷീർ ബഷി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വിശേഷം സുഹാനയുടെ പിറന്നാളിനോട് അനുബന്ധിച്ച് ബഷീർ പറഞ്ഞ ആശംസാവാചകമാണ്. ‘എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രിയേ’ എന്നാണ് പ്രിയ ഭാര്.യ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം ബഷീർ പങ്കുവച്ചിരിക്കുന്നത്.

ഏറെ കാലത്തെ പ്രണയത്തിനുശേഷമാണ് സുഹാനയെ ബഷീർ വിവാഹം കഴിക്കുന്നത്. ഇരുവരും ഒന്നായിട്ട് 13 വർഷമായി. 2009 ഡിസംബര്‍ 21 നായിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു ഇരുവരും. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജോസ്‌വിന്‍ സോണി എന്ന പെൺകുട്ടിയാണ് ബഷീറുമായിട്ടുള്ള വിവാഹശേഷം മുസ്ലിം മതം സ്വീകരിച്ച് സുഹാന ആയത്. ആരുടെയും നിർബന്ധപ്രകാരമോ ഇഷ്ടത്തിനോ അല്ല മതം മാറിയതെന്നുംവിവാഹത്തിന് മുന്‍പ് തന്നെ തനിക്ക് താല്‍പര്യമുണ്ടായിരുന്നു എന്നും മതം മാറിയതിനെ കുറിച്ച് സുഹാന പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള ജീവിതം പ്രണയിച്ചുന്ന സമയം പോലെയല്ല. എന്നാൽ ജീവിത്തിലെ ഏറ്റവും വലിയ സന്തോഷം എന്നത് പ്രണയിച്ച അയാളുടെ ഭാര്യയായ നിമിഷമാണെന്ന് സുഹാന പറഞ്ഞിരുന്നു. എന്തിനും ഏതിനും താങ്ങായി നിന്നിരുന്ന സ്വന്തം അമ്മച്ചിയുടെ മരണം ദു:ഖകരമായിയെന്നും സുഹാന പറഞ്ഞു.

ബഷീർ ബഷി സുഹാനയ്ക് ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിൽ നിരവധിപേർ ആശംസകളുമായെത്തി. മേഡ് ഫോർ ഈച്ച് അദർ, ക്യൂട്ട് കപ്പിൾ എന്നിങ്ങനെ നിരവധി കമന്റുകൾ പോസ്റ്റിനു താഴെയെത്തി. പിറന്നാൾ ആശംസകൾ നേർന്നവരും നിരവധി. താങ്കളുടെ കുടുംബത്തെ ഒരുപാട് ഇഷ്ടം. നിങ്ങളെ സ്നേഹിക്കാൻ രണ്ടുപേർ ഉണ്ടല്ലോ എന്നിങ്ങനെ നിരവധി കമന്റുകളും കാണാം. ബഷിർ ബഷിക്കെതിരെ രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ നിരവധി താരത്തിനെതിരെ വിമർശനമുയർന്നിരുന്നു. എന്നാൽ ഇവരുടെ വീഡിയോ കാണുന്നവർക്ക് മനസിലാകും ഇരു ഭാര്യമാരും വളരെ സ്‌നേഹത്തോടെയാണ് കഴിയുന്നതെന്ന് . വിമർശനങ്ങൾ ചെവികൊള്ളാതെ സന്തോഷത്തോടെ ജീവിക്കുകയാണ് കുടുംബം.

Articles You May Like

x