കുഞ്ഞുങ്ങളില്ലാത്തവര്‍ വന്നാല്‍ കുഞ്ഞിനെ കാണിക്കരുതെന്ന് ചിലരൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: ഗർഭകാലത്തെ കുറിച്ച് മനസ്സുതുറന്ന് നടൻ നിരഞ്ജനും ഗോപികയും

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് നിരഞ്ജൻ നായർ.വിവാഹത്തിനു മുൻപും വിവാഹത്തിനുശേഷവും നിരഞ്ജൻ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. അഭിനയ വിശേഷങ്ങൾ മാത്രമല്ല താരം  സ്വകാര്യ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു .ഭാര്യ ഗോപികയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചത് അടുത്തിടെയാണ്. ഭാര്യ കടന്നുപോയ ഗർഭകാലത്തെ കുറിച്ചും കുഞ്ഞ് പിറന്നതിനു ശേഷം ഉള്ള അനുഭവത്തെക്കുറിച്ചും താരം ഇപ്പോൾ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്.

മിനിസ്ക്രീൻ താരങ്ങൾ എല്ലാവരും അണിനിരന്ന ആഡംബരം ആയ വിവാഹമായിരുന്നു നിരഞ്ജന്റെത്.  വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോൾ ഗോപികയുടെ ഡേറ്റ് തെറ്റിയിരുന്നു, തുടർന്ന് പ്രഗ്നന്സി ടെസ്റ്റ് ചെയ്തു ,പക്ഷെ റിസൾട്ട് നെഗറ്റീവ് ആയിരുന്നു .ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ആവലാതി വന്നപ്പോൾ ഗോപിക ഒരു ഡോക്ടറെ കണ്ടു, അപ്പോഴാണ് പിസിഓഡി ആണ് തനിക്ക് എന്നറിഞ്ഞത്. തുടർന്ന് ചികിത്സയ്ക്ക് വിധേയയായി. വിവാഹത്തിന് ശേഷം നിരഞ്ജന്റയും ഗോപികയുടെയും കുടുംബാംഗങ്ങളുടെ വീടുകളിൽ പോവുമായിരുന്നു. വിരുന്ന് നടത്തുകയും ഒക്കെ ചെയ്തിരുന്നു. വിവാഹസമയത്ത് ഗോപിക 53 കിലോ  ഭാരമായിരുന്നു ഉണ്ടായിരുന്നത് ,എന്നാൽ വിരുന്ന് കഴിഞ്ഞപ്പോൾ ഭാരം 65 ൽഎത്തി .ശരീരഭാരം കുറയ്ക്കാൻ ആയിരുന്നു ഡോക്ടർ ആദ്യം നിർദേശിച്ചത്.

പി സി ഒ ഡി യുടെ ട്രീറ്റ്മെൻറ് കൾ ഏറെ ചെയ്തു പക്ഷേ ഫലമൊന്നുമുണ്ടായില്ല. പ്രഗ്നൻസി റിസൾട്ട് നോക്കുമ്പോൾ നെഗറ്റീവ് ആയിരുന്നു ,അതുകൊണ്ട് തന്നെ മാനസികമായി ഞങ്ങൾ ഒരുപാട് തളർന്നിരുന്നു, ആ സമയത്താണ് അച്ഛന്റെ മരണവും വന്നത്. പിന്നീട്  വലിയൊരു ഡിപ്രഷനിലേക്കാണ് ഗോപിക പോയതന്നും പറയുന്നു. ഫുഡ് കഴിക്കാതെ വണ്ണം വെക്കുന്നത് വലിയ വിഷമം ഉള്ള ഒരു കാര്യമാണ് അത് അനുഭവിക്കുന്നവർക്കു മാത്രമേ അറിയൂ എന്നും ഗോപിക വ്യക്തമാക്കി.ടിക്ടോക്കിൽ താരങ്ങൾ ഇരുവരും വളരെ സജീവമായിരുന്നു .വീഡിയോകൾ ചെയ്യുമ്പോൾ ചിലർ കമൻറുകൾ നൽകുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുമായിരുന്നു കുഞ്ഞുങ്ങൾക്ക് വേണ്ടി ട്രീറ്റ്മെൻറ് നടത്താതെ വീഡിയോ ചെയ്യുന്നു എന്ന തരത്തിലുള്ള നിരവധി കമൻറുകൾ ഉയർന്നിരുന്നു, അങ്ങനെ കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർന്നപ്പോൾ തങ്ങൾ വീണ്ടും ട്രീറ്റ്മെൻറ് ന് തയ്യാറെടുക്കുകയായിരുന്നു.

ഇതിനിടയിലാണ് കോവിഡും പിടിപെട്ടത് ,അതിൻറെ ആരോഗ്യ പ്രശ്നങ്ങളും കൂടുതലുണ്ടായിരുന്നത് കാരണമാണ് ഈ തടി വെക്കുന്നത് എന്ന് പിന്നീട് തോന്നി .അതിനുശേഷം വീണ്ടും ഹോസ്പിറ്റലിൽ പോയി. ഐവിഎഫ് അല്ലെങ്കിൽ ലാപ്രോസ്കോപ്പി സർജറി ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു അങ്ങനെയിരിക്കെയാണ് പത്തനംതിട്ടയിലെ ആയുര്‍വേദ ആശുപത്രിയിലേക്ക് പോയത്. രണ്ടാം ബ്രഹ്‌മാവ് എന്നാണ് പരിശോധിച്ച ഡോക്ടറിനെ ഗോപിക വിശേഷിപ്പിച്ചത്.പത്തനംതിട്ടയിലെ ഡോക്ടറുടെ ചികിത്സയിലൂടെയാണ് തങ്ങൾക്ക് കുഞ്ഞു ലഭിച്ചത്. അതീവ സന്തോഷത്തിലാണ് ഇപ്പോഴുള്ളതെന്നും താരങ്ങൾ പറയുന്നു. കുഞ്ഞു ജനിച്ചതിനു ശേഷം നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്തുവന്നിരുന്നു പ്രസവിക്കാത്തവരോ അല്ലെങ്കിൽ കുഞ്ഞു മരിച്ചവരോ അടുത്ത് വന്നാൽ കുഞ്ഞിനെ എടുക്കാൻ കൊടുക്കരുതെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. സമൂഹം പറയുന്നത് കേട്ട് ജീവിക്കാൻ തങ്ങൾക്ക് താല്പര്യമില്ല എന്നും താരങ്ങൾ പറയുന്നു

x