Television

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നവൾ; മകളുടെ ജന്മദിനത്തില്‍ വികാരനിര്‍ഭരമായ വാക്കുകളുമായി നടി ആര്യ

നടിയായും അവതാരികയായും മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് ആര്യയിപ്പോള്‍. ബിഗ് ബോസ് സീസണ്‍ 2 വിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരുന്നത്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ മകളായ റോയയ്‌ക്കൊപ്പമുള്ള വീഡിയോകളും പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകള്‍ റോയയുടെ ജന്മ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആര്യ. പത്താം ജന്മദിനമാണ് റോയയുടേത്. എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും മുന്നോട്ട് നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഏക കാരണം റോയാണെന്ന് കുറിപ്പില്‍ പറയുന്നു. വളരെ ചെറുപ്പത്തിലേ അമ്മയാകേണ്ടി വന്നപ്പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ആര്യ കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. റോയയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും തന്റെ ജീിതത്തിലേക്ക് വന്നതിന് ഹൃദയത്തില്‍ നിന്ന് മകള്‍ക്ക് നന്ദി പറയുന്നുവെന്നും താരം കുറിക്കുന്നു.

 

 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം; 18 ഫെബ്രുവരി 2012…എന്റെ ജീവിതം മാറ്റിമറിച്ച ദിവസം. 21 വയസിൽ ഞാൻ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഇനി എന്താണ്പോ സംഭവിക്കാൻ പോകുന്നതെന്ന ഭയമുണ്ടായിരുന്നു. പക്ഷേ…ഈ ജീവിതത്തിൽ എനിക്ക് സംഭവിച്ചേക്കാവുന്ന ഏറ്റവും അത്ഭുതകരമായ കാര്യം ഞാൻ കണ്ടെത്തി.ഇന്ന് അവൾക്ക് പത്ത് വയസായി..പത്ത് വർഷം..എന്റെ കുഞ്ഞ് ഇപ്പോൾ ഒരു മുതിർന്ന പെൺകുട്ടിയാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല, കൂടുതൽ വിവേകവും പക്വതയുമുള്ള അമ്മയായി അല്ലെങ്കിൽ ഒരു വ്യക്തിയായി ഞാൻ വളർന്നു. അതിന് പിന്നിലെ ഒരേയൊരു കാരണം അവളാണ്.

 

 

ഈ പത്ത് വർഷത്തിനുള്ളിൽ അവളൊരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാട് കണ്ടിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളിലൂടെ ഞാൻ കടന്നു പോയപ്പോൾ എനിക്കൊപ്പം അവളുണ്ടായിരുന്നു. ഇതെല്ലാം പറയുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്. ഈ പത്ത് വയസുള്ള മികച്ച മനുഷ്യനാണ് എന്റെ കരുത്ത്…അതേ അവളാണ് എന്റെ കരുത്ത്. ഈ പത്തുവർഷത്തെ കാലയളവിലേക്ക് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ജീവിതം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ച നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. എനിക്ക് എല്ലാം അവസാനിപ്പിച്ചാൽ മതിയായിരുന്നു. പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്. അവളുടെ മുഖം, ചിരി,എന്നോടുള്ള സ്നേഹം, കരുതൽ…അവൾക്ക് വേണ്ടിയാണ് ഞാൻ എന്നെ ജീവനോടെ നിലനിർത്തിയത്. അതുകൊണ്ട് എല്ലാ അർഥത്തിലും അവളെന്റെ ജീവനാണ്. മാത്രമല്ല ഞാനെന്റെ ജീവനെ ഒരുപാട് സ്നേഹിക്കുന്നു.
എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദി കുഞ്ഞേ. എന്റെ എല്ലാമായി മാറിയതിന് നന്ദി. നിനക്ക് മനോഹരമായ ഒരു ജീവിതം നൽകാൻ ഞാൻ പരമാവധി ശ്രമിക്കുമെന്നും എന്തുതന്നെയായാലും എപ്പോഴും നിന്നോടൊപ്പമുണ്ടാകുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.. ജന്മദിനാശംസകൾ.. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പത്ത് വർഷങ്ങൾ ആഘോഷിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുംഞാൻ നന്ദി പറയുന്നു… ആര്യ കുറിച്ചു…….
jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago