Television

ഈ ലോകത്തെ എൻ്റെ ഏറ്റവും വലിയ സമ്പാദ്യം എൻ്റെ മകൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ സമയം അതായിരുന്നു, നിറഞ്ഞത് കണ്ണുകളല്ല ഹൃദയമാണ്…; മകളെ കുറിച്ച് ലക്ഷ്മി പ്രിയ

സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ മകൾ മാതംഗിയെ കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഹൃദയം കവരുന്നു. മക്കൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് മാതാപിതാക്കൾക്ക് വളരെ വളരെപ്പെട്ടന്ന് മസസിലാകും. അതുപോലെ രക്ഷിതാക്കളുടെ മുഖമൊന്നുവാടിയാൽ പോലും ചില കുഞ്ഞുമക്കള്‍ക്കത് പിടികിട്ടും. പലപ്പോലും രക്ഷിതാക്കളുടെ വർത്തമാനങ്ങൾക്കിടയിലെ കേൾവിക്കാരായി ഈ കുരുന്നുകൾ ഉണ്ടാകും. അച്ഛനമ്മമാരുടെ സംസാരങ്ങളിലൂടെ അവരുടെ പ്രശ്നങ്ങൾ കേൾക്കാനിടവരുമ്പോൾ അത് ആ കുഞ്ഞ് മനസിനേയും നോവിച്ചേക്കാം. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ലക്ഷ്മി പ്രിയ തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ അച്ഛൻ ജയേഷ് വളരെ അസ്വസ്തയാകുന്നത് കണ്ട് മകൾ മാതംഗി താൻ പൊന്നുപോലെ സൂക്ഷിക്കുന്ന സമ്പാദ്യപ്പെട്ടിയുമായെത്തിയെന്നും അതുകണ്ട് ഹൃദയം നിറഞ്ഞുവെന്നുമാണ് കുറിപ്പ്. ജയേഷിന്റെ കുറിപ്പാണ് ലക്ഷ്മി പ്രിയ പങ്കുവച്ചത്.

ലക്ഷ്മി പ്രിയ പങ്കുവച്ച കുറിപ്പ്:

ഇന്ന് വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എന്തോ ഞാൻ വല്ലാണ്ട് അസ്വസ്തനായി. കുറച്ച് ദേഷ്യവും വന്നു. പക്ഷേ, അതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് എന്റെ അരികിലിരുന്ന 7 വയസുള്ള എന്റെ മകൾ ചെയ്തതെന്താണെന്നറിയുവോ ..??

കഴിഞ്ഞ 3 വർഷമായി അവൾ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ ഒരു ചെറിയ സമ്പാദ്യപ്പെട്ടിയുണ്ട്, കൈകൾ പിറകിൽ കെട്ടി അതൊളിച്ചുകൊണ്ട് സാവധാനം എന്റെ മടിയിൽ വെച്ചു. എന്റെ കണ്ണുകൾ പൊത്തി, എന്നിട്ട് പറഞ്ഞു:
“ഇത് എന്റെ ഒരു ചെറിയ സർപ്രൈസ് ആണ് അച്ഛനെടുത്തോ”..
നിറഞ്ഞത് കണ്ണുകളല്ല. ഹൃദയമാണ്..
ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ സമയവും ഇതുതന്നെയാണ്. ഇങ്ങനെ ഒരു മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നു.

താങ്ക് ഗോഡ്.
കോടി നന്ദി… കോടി പുണ്യം..
അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊരുനാൾ എന്റെ മകളുടെ കൈകളിൽ ദൈവം തിരിച്ചെത്തിക്കട്ടെ..
അനുഗ്രഹാശ്ശിസ്സുകളോടെ… അച്ഛൻ!

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago