കേക്ക് മുറിച്ച് ആഘോഷം, നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹ റിസപ്ഷനിൽ തകർത്താടി സീരിയൽ നടൻ ഷാനവാസ്; വൈറലായ വീഡിയോ കാണാം

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആലിസ് ക്രിസ്റ്റി. താരത്തിന്റെ വിവാഹമായിരുന്നു നവംബര്‍18ന്. പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. ഇവരുടെ വിവാഹവാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ക്രിസ്തീയ ആചാരപ്രകാരം പത്തനംതിട്ട സെന്റ് മേരീസ് മലങ്കര സിറിയന്‍ പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട് നടന്നത്.

ആലിസ് തന്നെയായിരുന്നു താരത്തിന്റെ ബ്രൈഡല്‍ മേക്കോവര്‍ ചെയ്തത്. സ്വന്തമായ മേക്കപ്പ് ചെയ്യുമ്പോള്‍ ആണ് തൃപ്തി ലഭിക്കുന്നതെന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്. വെളുത്ത പേളുകള്‍ നിറഞ്ഞ ഡിസൈനര്‍ ഗൗണിലാണ് ആലിസ് വധുവായി ഒരുങ്ങിയത്. റോയല്‍ ബ്ലൂ സ്യൂട്ടും റെഡ് ടൈയും ആയിരുന്നു സജിന്റെ വേഷം. പള്ളിയില്‍ വെച്ചുള്ള മിന്നുകെട്ടിന് ശേഷം അടൂരിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായ വൈറ്റ് പോര്‍ട്ടിക്കോയില്‍ വെച്ചായിരുന്നു സല്‍ക്കാരം ഒരുക്കിയത്.

കുടുംബാഗങ്ങള്‍ക്കായി താരം ഒരുക്കിയ വിവാഹ റിസപ്ക്ഷന്‍ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരം ഉടുത്തുവന്ന സാരിയിലും ബ്ലൗസിലും നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ചിരുന്നു. പീകോക്ക് ഗ്രീന്‍ നിറത്തിലുള്ള സാരിയായിരുന്നു താരം ഉടുത്തിരുന്നത്. സാരിയുടെ ബ്ലൗസ് മൊത്തം ഹാന്‍ഡ് വര്‍ക്കുകള്‍ ചെയ്തിട്ടുള്ളതായിരുന്നു. ബ്ലൗസിന്റെ പുറകില്‍ ഇരുവരുടയേും പേരും മുത്തുകള്‍വെച്ച് ഡിസൈന്‍ ചെയ്തിരുന്നു. ഇതുവരെ ആരും കാണാത്ത ഒരു ഡിസൈന്‍കൂടി ബ്ലൗസില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഒര്‍ജിനല്‍ മയില്‍പ്പീലിയും ബ്ലൗസിനു പുറകില്‍ വെച്ച് ഡിസൈന്‍ ചെയ്തിട്ടുണ്ട്. പീകോക്ക് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു സജിന്റെ വേഷം.

ഇപ്പോഴിതാ താരത്തിന്റെ തിരുവനന്തപുരത്ത് നടത്തുന്ന റിസപ്ക്ഷനായി ഒരുക്കിയിരിക്കുന്ന ഡ്രസ്സിന്റെ വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. ചുവന്ന ലെഹങ്കയില്‍ അതി സുന്ദരിയായാണ് ആലിസ് റിസപ്ക്ഷന് എത്തിയിരിക്കുന്നത്. സജിന്‍ കറുപ്പ് നിറത്തിലുള്ള സ്യൂട്ടുമാണ് ധരിച്ചിരിക്കുന്നത്. ചുവപ്പ് നിറമാണ് സ്റ്റേജ് ഡെക്കറേഷനിലും ഒരുക്കിയിരിക്കുന്നത്. താരം പങ്കുവെച്ച് വീഡിയോയില്‍ ഇരുവരുടേയും വേഷത്തിനെ ക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കറുപ്പ് നിറത്തില്‍ ത്രഡ് വര്‍ക്ക് വരുന്ന സ്യൂട്ടാണ് സജിന്റെ വേഷം.

ആലിസ് ആദ്യം ഒരു ബുട്ടീക്കില്‍ ഡിസൈന്‍ ചെയ്ത് വെച്ചിരുന്ന ഡ്രസ് സ്റ്റിച്ച് ചെയ്ത് കിട്ടാതെ വന്നുവെന്നും പിന്നീട് 4 ദിവസംകൊണ്ടാണ് തിരുവനന്തപുരത്തെ ആല ഡിസൈന്‍സ് തനിക്ക് ഈ ലെഹങ്ക ഒരുക്കിയതെന്നും വീഡിയോയില്‍ പറയുന്നു. ആലിസിന്റെ ഹല്‍ദി ചടങ്ങിനും ഇവര്‍ തന്നയായിരുന്നു ഡിസൈന്‍ ചെയ്തത്. കട്ട് ബീറ്റ്സ് വെച്ചാണ് ടോപ്പില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിവാഹത്തിന് ഗിഫ്റ്റായി സജിന്‍ ആലിസിന് ഒരു വളയും നല്‍കുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ സജിന്റെ വേഷത്തിന്റെ നിറം കറുപ്പ് ആയത് ഇഷ്ടമായില്ലെന്നും സജിന്‍ പറഞ്ഞിരുന്നു, എന്നാൽ റിസപ്ഷനിൽ ഇരുവരെയും കാണാൻ മനോഹാരമായിരുന്നു . ഇപ്പോൾ ഇവരുടെ റിസപ്ഷൻ വീഡിയോകൾ ആണ് ശ്രദ്ധേയം ആയി മാറുന്നത്

നിരവധി സീരിയൽ താരങ്ങൾ ആണ് ഇരുവരുടെയും വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്, പതിവ് പോലെ കേക്ക് മുറിച്ചായിരുന്നു ഇരുവരുടെയും റിസപ്ഷൻ ആരംഭിച്ചത്, എടുത്ത് പറയേണ്ടത് സീരിയൽ താരം ഷാനവാസ് തന്നെയായിരുന്നു, സ്റ്റേജിൽ വെച്ചുള്ള ഷാനവാസിന്റെ ഡാൻസ് ഇതിനോടകം ശ്രദ്ധേയം ആയി മാറീട്ടുണ്ട്, കൂടാതെ ആലീസും സജിനും സുഹൃത്തുക്കളോടപ്പം ചുവട് വെക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്, നിരവതി പേരാണ് ആശംസ അറിയിച്ച് രംഗത്ത് വരുന്നത്

Articles You May Like

x