വിവാഹത്തിന് ദിവസങ്ങള്‍ മാത്രം കേക്ക് മുറിച്ച് ആഘോഷമാക്കിയ നടി അലിസിന്റെ ബ്രൈഡൽ ഷവർ ; ആലിസിനെ ഞെട്ടിച്ച ബ്രൈഡല്‍ ഷവര്‍ വീഡിയോ കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ആലിസ് ക്രിസ്റ്റി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോള്‍ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. ഈ അടുത്ത് താരം വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. താരത്തിന്റെ വിവാഹവിശേഷങ്ങള്‍ക്കായി ആരാധകരും വലിയ ആകാംഷയിലാണ്.

പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. ഇരുവരുടേയും സേവ് ദി ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവംബര്‍ 18 നാണ് ആലീസും സജിനും വിവാഹിതരാവുന്നത്. സേവ് ദി ഡേറ്റിന്റെ മേക്കിങ് വീഡിയോയും ആലീസ് ഷെയര്‍ ചെയ്തിരുന്നു. ആലീസ് സ്ഥിരമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ആളായതുകൊണഅട് തന്നെ തനിക്ക് കട്ടയ്ക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും സജിന്‍ വീഡിയോയില്‍ പറയുന്നുണ്ട്. വിവാഹശേഷം ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ സജിന്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചിത്രങ്ങളും ആലിസ് പങ്കുവെച്ചിരുന്നു. ബെത്ലഹേം എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഓരോ നിര്‍മ്മാണ ഘട്ടത്തിലും തന്റെ അഭിപ്രായം സജിന്‍ ചോദിച്ചിരുന്നതായി ആലീസ് പറഞ്ഞിരുന്നു.

വിവാഹ തിരക്കുകള്‍ക്കിടയിലും തന്റെ ഓരോ വിശേഷങ്ങളും തന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ ആലിസ് പങ്കുവെക്കാറുണ്ട്. താരത്തിന്റെ കല്യാണ ഡ്രസിന്റെ വീഡിയോയും ചാനലില്‍ കാണിച്ചിരുന്നു. തുടക്കത്തില്‍ സാരിയിടാനായി തീരുമാനിച്ചെങ്കിലും മന്ത്രകോടി സാരിയായതിനാല്‍ ഗൗണിലേക്ക് മാറുകയായിരുന്നു. വൈറ്റ് നിറത്തിലുള്ള ഡ്രസായിരിക്കും മിക്ക കല്യാണങ്ങളിലും കണ്ടുവരുന്നത്. എന്നാല്‍ തനിക്ക് വ്യത്യസ്ഥമായയും ഡ്രസില്‍ ഒരു വെറൈറ്റി വേണമെന്നുമാണ് ആലിസ് പറഞ്ഞത്. ഡ്രസിന്റെ ചിത്രങ്ങളൊന്നും തന്നെ താരം പുറത്തുവിട്ടിട്ടില്ല. വിവാഹത്തിന് അത് കണ്ടാല്‍ മതിയെന്നും താരം പറയുന്നുണ്ട്. ആലീസിനായി വെറൈറ്റി ഗൗണൊരുക്കിയത് പ്രിയ കൂട്ടുകാരിയാണ്. 20 ദിവസമെടുത്താണ് ഡിസൈന്‍ പൂര്‍ത്തിയാക്കിയതെന്നും പറയുന്നു.

ഇപ്പോഴിതാ താരത്തിന്റെ ബ്രൈഡല്‍ ഷവര്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. താരത്തിന് സര്‍പ്രൈസായിട്ടാണ് ബ്രൈഡല്‍ ഷവര്‍ നടത്തിയിരിക്കുന്നത്. താരത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടിയാണ് സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്. കസ്റ്റമൈസ് ചെയ്തിരിക്കുന്ന കേക്കും ഇവര്‍ ഒരുക്കിയിട്ടുണ്ട്. തനിക്ക് എന്തോ പണി തരാനാണ് ഇവര്‍ വിളിക്കുന്നതെന്നും ചീഞ്ഞ മുട്ട എറിയാനോണോ എന്നും താരം വീഡിയോയില്‍ ചോദിക്കുന്നത് കാണാം. സര്‍പ്രൈസ് കണ്ട് താരത്തിന് ഒരുപാട് സന്തോഷമായെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പറയുന്നുണ്ട്. ആലിസിന്റെ അമ്മയേയും ചേച്ചിയേയും വീഡിയോയില്‍ പരിജയപ്പെടുത്തുന്നുണ്ട്. അമ്മയും ചേച്ചിയും താന്‍ കല്യാണം കഴിഞ്ഞ് പോയാല്‍ ഒരുപാട് മിസ് ചെയ്യും. കസിന്‍സും എല്ലാരുമായിട്ടുള്ള സംസാരങ്ങളും വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. സജിനുമായി വീഡിയോകോളിലൂടെ സംസാരിക്കുകയും സജിന്‍ വരാത്തതില്‍ സങ്കടമുണ്ടെന്നും ആലിസ് പറയുന്നു.

Articles You May Like

x