Television

മറ്റുള്ളവർക്ക് വിനയിടേന്ന് അടി കിട്ടാത്തത് ഭാ​ഗ്യം, വല്യ ദേഷ്യക്കാരനാണ് ; വിനയ് മാധവിനെ കുറിച്ച് ഭാര്യ അമൃത!

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിൻ്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ വ്യത്യസ്തമായ ടാസ്ക്കുകളും, പ്രകടനങ്ങളുമായി മുന്നേറുകയാണ് ഷോയിലെ ഓരോ മത്സരാർത്ഥികളും. ബിഗ്‌ബോസിൽ ഏറ്റവും അവസാനം വൈൽഡ് കാർഡുമായി എത്തിയ വ്യക്തിയാണ് വിനയ് മാധവ്. നടി പാർവതിയുടെ സഹോദരൻ കൂടിയാണ് വിനയ് മാധവ്. ക്രൂയിസ് ലൈനേഴ്‌സിൽ ആറ് വർഷത്തിലേറേയായി ജോലി ചെയ്ത പരിചയം വിനയ് മാധവിനുണ്ട്. യുഎസ് ബേസ് ചെയ്ത ഓഷ്യാന എന്ന കമ്പനിയിലാണ് വിനയ് മാധവ് ജോലി ചെയ്തിട്ടുള്ളത്. അതിന് പിന്നാലെ നിരവധി ഹോട്ടലുകളുടെ ജനറൽ മാനേജറായും വിനയ് പ്രവർത്തിച്ചിട്ടുണ്ട്.

മമ്മൂട്ടി, ബെസ്റ്റ് ആക്ടർ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച വിനയ് നല്ലൊരു അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ ഷെഫ് എന്ന നിലയിൽ സ്വന്തമായി യൂട്യൂബ് ചാനലും വിനയ് മാധവിന് സ്വന്തമായിട്ടുണ്ട്. ഷെഫ് എന്ന രീതിയിലാണ് മോഹൻലാൽ വിനയ് മാധവിനെ പ്രേക്ഷകർക്ക് ആരംഭത്തിൽ പരിചയയപ്പെടുത്തിയിരുന്നത്. എന്നാൽ അൻപത് ദിവസങ്ങ‌ളിലേയ്ക്ക് എത്താൻ വളരെ കുറഞ്ഞ ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിനയ് ബി​ഗ് ബോസ് ഹൗസിലേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് നാൽപത്തിയെട്ട് ദിവസത്തോളം വിനയ്ക്ക് ബിഗ് ബോസിൽ തുടരാൻ കഴിഞ്ഞു. പന്ത്രണ്ടാമത്തെ ആഴ്ചയിലാണ് വിനയ് ബിഗ് ബോസിൽ നിന്നും പുറത്തു പോകുന്നത്.

ഒരു കാര്യത്തിൽ അഭിപ്രായം പറയുന്നത് വിനയ് പലപ്പോഴും സ്വന്തമായിട്ടല്ലെന്നും, ആരുടെയെങ്കിലും പക്ഷം പിടിച്ചിട്ടാണെന്നും പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ ഒരു കാരണം നില നിൽക്കുന്ന സാഹചര്യത്തിലാണ് മതിയായ പിന്തുണ പ്രേക്ഷകരിൽ നിന്നും വിനയ്‌ക്ക് ലഭിക്കാതെ പോയത്. ‘ഫിനാലയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കേ ബിഗ് ബോസിൽ നിന്നുള്ള പുറത്തു വരൽ വിഷമം വരുത്തിയതായി വിനയ് തന്നെ തുറന്ന് പറഞ്ഞിരുന്നു. പുറത്ത് നിന്ന് നോക്കി കാണുന്നത് പോലെയല്ല, ഇതിനകത്തെ ജീവിതമെന്നും, ഭയങ്കര സ്ട്രെസ് ഫുള്ളാണെന്നും വിനയ് പറഞ്ഞിരുന്നു. ഒരു സാധാരണ ജീവിതത്തിൽ നമ്മുക്ക് ഇതുപോലെ മുൻപോട്ട് പോകാൻ സാധിക്കില്ലെന്നും, ജീവിതത്തിലേയ്ക്കുള്ള വലിയൊരു പാഠമാണ് ഈ ഷോ എന്നായിരുന്നു വിനയ് പറഞ്ഞത്. ആറാഴ്ച നിർത്തിയ എല്ലാവരോടും തൻ്റെ നന്ദിയും വിനയ് കൂട്ടിച്ചേർത്തു.

താൻ ചെയ്തത് തെറ്റോ, ശരിയോ എന്നറിയില്ലെന്നും, പുറത്തു നിന്ന് എന്ത് പ്ലാൻ, നമ്മൾ ചെയ്താലും അതൊന്നും അകത്ത് നടക്കില്ലെന്നുമാണ് എവിക്ടായതിന് പിന്നാലെ വിനയ് പറഞ്ഞത്. ഇപ്പോഴിതാ മത്സരത്തിൽ നിന്നും തിരികെ നാട്ടിലെത്തിയതിന് ശേഷം വിനയ് – യെക്കുറിച്ച് ഭാര്യ അമൃത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫാൻസിൻ്റെ പിന്തുണ ഒന്നുമില്ലാതെ വിനയ് ഇത്രയും നാൾ ബിഗ് ബോസിൽ തുടർന്നത് വലിയ കാര്യമായി കാണുന്നെന്നും, ബിഗ് ബോസിനുള്ളിലെ അതെ സ്വഭാവം തന്നെയാണ് വിനയ്‌ക്ക് വീട്ടിലെന്നും, പെട്ടെന്ന് സന്തോഷവും, സ്നേഹവും പ്രകടിപ്പിക്കുന്ന സ്വാഭവമാണ് വിനയ്ക്കെന്നും അമൃത പറയുന്നു.

ലക്ഷ്മി ചേച്ചിയോട് വിനയ്‌ക്ക് ഒരു തരത്തിലുള്ള ദേഷ്യമില്ലെന്നും, വിനയ് ബിഗ് ബോസിൽ ദേഷ്യം കാണിക്കുന്നത് കാണുമ്പോൾ ആർക്കും അവനിൽ നിന്ന് അടി കിട്ടല്ലേ എന്നാണ് പ്രാർത്ഥിച്ചിരുന്നതെന്നും ഭാര്യ സൂചിപ്പിച്ചു. മത്സരാർത്ഥികൾ ഗെയിം കഴിഞ്ഞ് ഇറങ്ങുമ്പോൾ അവിടെ നടന്ന കാര്യങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചാണ് വീട്ടിലേയ്ക്ക് വരാറുള്ളതെന്നും അമൃത വ്യകതമാക്കുന്നു.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago