Television

കാന്‍സറാണെന്നറിഞ്ഞപ്പോള്‍ ഭാര്യ ഉപേക്ഷിച്ച് പോയി, അഭിനയിക്കുന്നതും ഭാര്യയ്ക്ക് സംശയം, മകളുമായും ഇപ്പോള്‍ യാതൊരു ബന്ധവുമില്ല; നടൻ കൊല്ലം തുളസിയുടെ ആരും അറിയാത്ത ജീവിതം

സിനിമകളിലും സീരിയലുകളിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കൊല്ലം തുളസി. സിനിമകളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം എത്തിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന കൊല്ലം തുളസി ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കയാണ് അഭിനയത്തിനുള്ള സമയം കണ്ടെത്തിയിരുന്നത്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ ‘മനോരമ മ്യൂസിക്സ്’ പുറത്തിറക്കിയിട്ടുണ്ട്.ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൂടെപ്പിറപ്പുകെയെല്ലാം താന്‍ സഹായിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അസുഖ ബാധിതനായപ്പോള്‍ ആരും സഹായിച്ചില്ലെന്നാണ് താരം പറയുന്നത്. തനിക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചപ്പോള്‍ ഭാര്യ വരെ തന്നെ ഉപേക്ഷിച്ച് പോയെന്നും മകളുമായി ഇപ്പോള്‍ ബന്ധങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടക്കം മുതലേ തന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് കൊല്ലം തുളസി പറയുന്നു. കൊല്ലം തുളസി അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം കൊല്ലം തുളസിയുടെ ആരോ ആണെന്ന ധാരണയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്. പരസ്പരം തോറ്റ് കൊടുക്കലാണ് ദാമ്പത്യ ജീവിത്തിന്റെ അടിത്തറ എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും തോറ്റ് കൊടുക്കുന്നത് കൊല്ലം തുളസി ആയിരുന്നു. ഭാര്യയുടെ രണ്ടാം വിവാഹവും അദ്ദേഹത്തിന്റെ ഒന്നാം വിവാഹവും ആയിരുന്നു അത്.അദ്ദേഹത്തിന്റെ അച്ഛന്‍ അധ്യാപകനായിരുന്നു. അച്ഛന് നല്ലൊരു സ്ഥാനമുണ്ടായിരുന്നു സമൂഹത്തില്‍. അതുകൊണ്ട് പ്രണയമൊന്നുമുണ്ടായിരുന്നില്ല.

മകള്‍ ഓസ്‌ട്രേലിയയിലാണ്. എഞ്ചീനിയറാണ് മകള്‍. മരുമകന്‍ ഡോക്ടറാണ്. അവര്‍ അവിടെ സെറ്റിലാണ്. മകളുമായി ബന്ധങ്ങളൊന്നുമില്ല. അച്ഛനെന്ന നിലയില്‍ അവള്‍ എവിടെയാണെന്ന് അറിയണമല്ലോ .അങ്ങനെയാണ് അവള്‍ വിദേശത്താണെന്ന് അറിഞ്ഞത് എന്ന് കൊല്ലം തുളസി പറയുന്നു. മകളെ കാണണമെന്ന് തോന്നിയ അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ ആ പേജ് കീറിവലിച്ചുകളഞ്ഞെന്നും അദ്ദേഹം പറയുന്നു.നിയമപരമായി കൊല്ലം തുളസിയും ഭാര്യയും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല.  വിവാഹം ചെയ്യുന്നതിന് മുമ്പുള്ള വിവാഹ ബന്ധത്തില്‍ ഭാര്യയ്ക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. തനിക്ക് കാന്‍സര്‍ വന്നപ്പോള്‍ പോലും ഭാര്യ തന്നെ തിരിഞ്ഞ് നോക്കിയില്ലെന്ന് അദ്ദേഹം പറയുന്നു. ഇരുവരുടെയും വിവാഹം എന്ന തീരുമാനം തെറ്റായിപ്പോയെന്ന് അന്ന് ശരിക്കും അദ്ദേഹത്തിന് ബോധ്യമായി.

കൊല്ലം തുളസി കീമോ എടുത്ത് കിടക്കുന്ന സമയത്താണ് ഭാര്യ അവിടെ നിന്നും ഇറങ്ങിപ്പോവുന്നത്. ഒരിക്കല്‍ വന്നപ്പോള്‍ വരേണ്ടെന്ന് അദ്ദേഹംപറഞ്ഞു. ഇടയ്ക്കിടയ്ക്ക് വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. അങ്ങനെ പശ്ചാത്താപ ചിന്തയൊന്നുമുള്ള ആളല്ല തന്റെ ഭാര്യയെന്നും മകളോടും എന്തൊക്കെയോ തെറ്റായി പറഞ്ഞ് കൊടുത്തത് കൊണ്ടാണ് മകള്‍ പോലും തന്നില്‍ നിന്ന് അകന്നത് എന്നും അദ്ദേഹം പറയുന്നു.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago