അവന് വിലകൂടിയ ബൈക്കും മൊബൈലും വേണം , പാതിരാത്രി വരെ ചാറ്റിങ്ങും ഗെയിം കളിയുമാണ്‌, കൂട്ടുകാരുടെ കൂടെ ധൂര്‍ത്തടിച്ച് നടക്കാൻ പണം വേണം ; വീട്ടീന്ന് ഇറക്കിവിട്ട അഖിലിന്റെ അച്ഛനും നാട്ടുകാരും പറയുന്നതിങ്ങനെ

ത്തനംതിട്ട ജില്ലയിലെ അടൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്നും ഇറക്കി വിട്ടു എന്ന വാര്‍ത്ത നാം കണ്ടതാണ്.അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അഖില്‍. പത്താം സ്വദേശിയായ അഖിലിനെ 18 വയസ്സ് പൂര്‍ത്തിയായെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറക്കി വിട്ടത് എന്നായിരുന്നു അഖില്‍ പറഞ്ഞത്‌.ഇപ്പോള്‍ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഖിലിന്റെ അച്ഛനും നാട്ടുകാരും.

”വില കൂടിയ ബൈക്ക് വേണം, വില കൂടിയ മൊബൈല്‍ വേണം എന്നൊക്കെ അവന്‍ പറയാറുണ്ടായിരുന്നു.രാത്രി 12 മണിയ്ക്കും 1 മണിക്കുമെല്ലാം മൊബൈലില്‍ കളിച്ചിരിക്കാറാണ് . ചോദിച്ചാല്‍ ഓണ്‍ലൈന്‍ ക്ലാസാണെന്ന് പറയും. ഒരു ദിവസം സഹികെട്ട് ഞാന്‍ മൊബൈല്‍ പിടിച്ച് വാങ്ങി നോക്കിയപ്പോള്‍ ഗെയിം കളിക്കുകയായിരുന്നു.അവന്‍ പൈസ വേണം എന്ന പലപ്പോഴായി പറയാറുണ്ട്. ഞാനും ആദ്യ ഭാര്യയും വേര്‍പിരിഞ്ഞപ്പോള്‍ ഞങ്ങളുടെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ് കിട്ടിയ പണത്തിന്റെ ഒരു വിഹിതം അഖിലിന്റെ പേരില്‍ ബാങ്കിലിട്ടിരുന്നു. ഞാന്‍ സൗദിയില്‍ക്കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണത്. പതിനെട്ടു വയസ്സായാൽ ആ പൈസ വിനിയോഗിക്കാം എന്ന് ആരോ പറഞ്ഞത് പ്രകാരം ആ പൈസക്ക് വേണ്ടി ആറു മാസമായി അഖിൽ ആവശ്യപെടുന്നുണ്ടായിരുന്നു. അത് അവന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഞാന്‍ കൊടുക്കും. അല്ലാതെ വേണ്ടാത്ത ആവശ്യത്തിനെടുത്ത് തുലച്ച് കളയാന്‍ ഞാന്‍ സമ്മതിക്കില്ല. ഒരു ദിവസം അവന്‍ വീട്ടില്‍ വരാതിരുന്നപ്പോള്‍ എവിടൊണെന്ന് ചോദിച്ച് ഞാന്‍ അവന് മെസേജ് ചെയ്തു. പെങ്ങളുടെ വീട്ടിലാണെന്ന് അവന്‍ മറുപടി പറഞ്ഞു. രണ്ട് ദിവസം കഴഞ്ഞ് രാത്രി ഗേറ്റ് ചാടിയാണ് അവന്‍ രാത്രി വന്നത്. അങ്ങനെ ഗേറ്റ് ചാടി വരാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞു. അവന്‍ എവിടെയാണ് പോയത് എന്ന് അറിയാനുള്ള അവകാശം എനിക്കുണ്ട്.ഞാന്‍ അന്ന് അവനെ വഴക്ക് പറയുകയും ഈ രീതിയില്‍ ഇവിടെ താമസിക്കാന്‍ പറ്റില്ലെന്നും പറഞ്ഞും. ഇതാണ് ഞാന്‍ ചെയ്ത ആകെയുള്ള തെറ്റ്.ഞങ്ങള്‍ വഴക്ക് പറഞ്ഞാന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് അവന്‍ മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കും.രണ്ടാനമ്മയെ മക്കൾ അംഗീകരിക്കുന്നില്ല എന്നിരുന്നാലും എന്നെ നോക്കാൻ ഒരാൾ വേണ്ടേ .പോലീസ്കാർ ആദ്യം എന്നോട് ദേഷ്യപ്പെട്ടെങ്കിലും പിന്നീട് അവര്‍ക്ക് കാര്യം മനസ്സിലായി.

അവന് നല്ല ഭാവിയുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അവന്‍ നല്ല രീതീയില്‍ ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ തിരിച്ച് വന്നാല്‍ ഉറപ്പായും തടസ്സം നില്‍ക്കില്ല.അവന്റെ പേരില്‍ ബാങ്കില്‍ പണമുണ്ടെന്നറിഞ്ഞ് ആരൊക്കെയോ അവന് തെറ്റായ മാര്‍ഗങ്ങള്‍ പറഞ്ഞ് കൊടുക്കുകയാണ്.മൊബൈല്‍ രാത്രി വൈകിയും ഉപയോഗിച്ച് അവന്റെ കണ്ണൊക്കെ കുഴിഞ്ഞ് പോയിരുന്നു. അവനോട് ഞാന്‍ റൂമില്‍ ഇങ്ങനെയിരിക്കാതെ പുറത്തിറങ്ങി സഹകരിക്കാന്‍ പറഞ്ഞിരുന്നു. അവന് പൊലീസില്‍ പരാതി കൊടുത്ത് എന്നോട് പറഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെ എന്നെ നാണം കെടുത്തും എന്നായിരുന്നു. എനിക്ക് അവനോട് സ്‌നേഹമില്ലെങ്കില്‍ അവന്റെ പേരില്‍ ബാങ്കില്‍ പണം ഇടില്ലായിരുന്നു.18 വയസ്സുവരെ അവനെ സംരക്ഷിച്ച എനിക്ക് ഇനി അവനെ പുറത്താക്കേണ്ട ആവശ്യമില്ല”- അഖിലിന്റെ അച്ഛന്‍ തിലകന്‍ പറയുന്നു.

” അഖിലിന് പണം ഒരുപാട് വേണമെന്നും കൂട്ടുകാരുടെ കൂടെ ധൂര്‍ത്തടിച്ച് നടക്കണം എന്നുമാണ് ആഗ്രഹം. ഇപ്പോള്‍ പറയുന്നതല്ല അവന്‍ കുറച്ച് കഴിഞ്ഞ് പറയുക.അവനെ പുറത്താക്കിയതല്ല, സ്വന്തമായി പോയതാണ്.പുറത്ത് വരുന്ന വാര്‍ത്തകളില്‍ സത്യമില്ല”- നാട്ടുകാര്‍ പറയുന്നതിങ്ങനെയാണ്.നിലവിൽ ജോലി ചെയ്യുന്ന മൊബൈൽ ഫോൺ കടയിലെ ജീവനക്കാർക്കൊപ്പമാണ് അഖിൽ താമസിക്കുന്നത്.

Articles You May Like

x