ഗ്രീഷ്മയ്ക്ക് പിന്നാലെ അമ്മയും അമ്മാവനും അറസ്റ്റിൽ , പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ

കേരളം മുഴുവൻ ഒരേപോലെ ഞെട്ടിയ വാർത്തയായിരുന്നു ഷാരോൺ രാജിന്റെ മരണം എന്നത്. കഷായത്തിൽ കീടനാശിനി കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായത് മുഖ്യപ്രതി ഗ്രീഷ്മ ആർ നായർ ആയിരുന്നു. അമ്മേം അമ്മാവനെയും ഒക്കെ പോലീസ് ചോദ്യം ചെയ്തുവെന്ന വാർത്തയും പുറത്ത് വന്നു. അമ്മയുടെ സഹോദരൻ നിർമൽ കുമാർ അമ്മ സിന്ധു എന്നിവരെയൊക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിലും തെളിവ് നശിപ്പിച്ചതിലും ഒക്കെ ഇരുവർക്കും പങ്കുണ്ട് എന്ന പോലീസിന്റെ വിവരത്തെത്തുടർന്നായിരുന്നു. ഇവർ നൽകിയ കഷായത്തിലാണ് കീടനാശിനി കലക്കിയത്. ഗ്രീഷ്മയെ കീടനാശിനി കലക്കാൻ അമ്മ സഹായിച്ചു എന്നാണ് പോലീസ് കണ്ടെത്തൽ. ശേഷം തെളിവ് നശിപ്പിക്കുവാൻ അമ്മാവനാണ് കൂട്ടുനിന്നത്. വിശദമായ ഒരു ചോദ്യ ചെയ്ലിൽ ആണ് ഇവരുടെ പങ്ക് പുറത്ത് വന്നത്.

ഇതിനിടയിൽ ആത്മഹത്യാശ്രമം നടത്തിയ ഗ്രീഷ്മെക്കെതിരെയും പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രേമിച്ചിരുന്നത്. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി നോക്കി ആശുപത്രി ജയിലിലേക്കോ സെല്ലിലോ മാറ്റും എന്നാണ് അറിയിക്കുന്നത്. കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ നെയ്യാറ്റിൻകര കോടതിയിൽ നൽകും പോലീസ് എന്നാണ് അറിയുന്നത്. തെളിവെടുപ്പിന് വേണ്ടി കൊണ്ടുവന്നപ്പോൾ യാതൊരു കൂസലുമില്ലാതെയാണ് അമ്മയും അമ്മാവനും വണ്ടിയിൽ നിന്ന് ഇറങ്ങിയത്. അവർക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് അഭിമുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അച്ഛന്റെ മറ്റൊരു ബന്ധുവിനെയും ഒരുവട്ടം ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്. തെളിവ് നശിപ്പിച്ചതിൽ ഇവർക്കും പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ഗ്രീഷ്മ വീട്ടിൽ പോയ സമയത്ത് തന്നെ ഷാരോൺ ധരിച്ചിരുന്ന വസ്ത്രങ്ങളും കുടുംബം പോലീസിന് കൈമാറും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഇന്ന് തന്നെ അത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഷാരോണിന്റെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയം ആകുമെന്നാണ് അറിയുന്നത്. 1000 ത്തോളം വാട്സ്ആപ്പ് ചാറ്റുകൾ കൈവശമുണ്ടായതാണ് ഷാരോണിന്റെ അച്ഛനായ ജയരാജ് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ വാട്സപ്പ് ചാറ്റുകൾ ഒരുപക്ഷേ നിർണായകമായേക്കാം എന്നും പറയുന്നുണ്ട്. ഷാരോണുമായി എന്ത് പ്രശ്നമാണ് ഉണ്ടായത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസ് വളരെ നിർണായകമായ ഒരു തെളിവായി തന്നെ മാറാനുള്ള സാധ്യതയാണ് മുൻപിൽ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴും യാതൊരു കൂസലും ഇല്ലാതെ ചെയ്ത തെറ്റിന് ഒട്ടും പശ്ചാത്താപമില്ലാതെയാണ് ഗ്രീഷ്മയുടെ വീട്ടുകാരെ കാണാൻ സാധിക്കുന്നത് തന്നെ. ഇവർക്ക് ഒരുപാട് പ്ലാനിങ്ങുകൾ നടത്താനുള്ള സമയം ലഭിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

ഇന്ന് വൈകുന്നേരത്തോടെ ഇവരെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂടി ഈ സംഭവത്തിൽ ഉൾപ്പെട്ടതോടെ ഇത് ആസൂത്രിതമായി തന്നെ നടത്തിയതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പ്രതിശ്രുത വരന് താനും ഷാരോണും ഒപ്പമുണ്ടായിരുന്ന ചിത്രങ്ങൾ ഷാരോൺ കൈമാറും എന്ന ഭയമായിരുന്നു ഇത്തരമൊരു തീരുമാനത്തിലേക്ക് ഗ്രീഷ്മയെ എത്തിച്ചിരുന്നത് എന്നാണ് ഗ്രീഷ്മ പോലീസിനെ നൽകിയ മൊഴിയിൽ പറയുന്നത്.

Articles You May Like

x