കാമുകി വിഷം നൽകി കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ പരീക്ഷഫലം എത്തി

പാറശ്ശാലയിലെ ഷാരോണിന്റെ മരണം എല്ലാ മലയാളികളെയും വേദനയിലാഴ്ത്തിയതായിരുന്നു. സുഹൃത്തും കാമുകിയുമായി ഗ്രീഷമയുടെ ചതിക്ക് ഇരയാകേണ്ടിവന്ന ഷാരോണിന്റെ അവസ്ഥ ഒരേപോലെ എല്ലാവരും വേദനയോടെയാണ് കേട്ടത്. പഠിച്ചു കൊണ്ടിരിക്കുന്ന പ്രായമായിരുന്നു ആദ്യമായി കാണുന്നത്. ഷാരോൺ തന്നെയാണ് ആദ്യമായി ഗ്രീഷ്മയോട് പ്രണയം പറയുന്നതും, തിരിച്ചു മറുപടി വളരെ പെട്ടെന്ന് തന്നെ ഗ്രീഷ്മയിൽ നിന്ന് ഉണ്ടാവുകയും ചെയ്തു. ഇരുവരും തമ്മിൽ ആരംഭിച്ച സൗഹൃദം പ്രണയമായി മാറുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ആ പ്രണയം ശക്തി പ്രാപിച്ചു. എന്നാൽ ആ പ്രണയത്തിന്റെ അവസാനം ഗ്രീഷ്മ തിരഞ്ഞെടുത്ത മാർഗം മാത്രം ക്രൂരതയേറിയതായിരുന്നു. അവസാന നിമിഷം പോലും തന്റെ പെണ്ണിനെ അവന് സംശയമുണ്ടായിരുന്നില്ല. തനിക്ക് ദോഷമുള്ളതൊന്നും അവൾ ചെയ്യില്ലെന്ന് അവൻ വിശ്വസിച്ചു.

നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബി എസ് സി അവസാന വിദ്യാർഥിയായിരുന്നു ഷാരോൺ. ഇപ്പോൾ ഷാരോണിന്റെ പരീക്ഷാഫലം പുറത്തു വന്നിരിക്കുകയാണ്. സഹോദരനായ ഷീമോൻ രാജുവാണ് ഷാരോണിന്റെ പരീക്ഷ ഫലം പുറത്തുവന്ന കാര്യത്തെക്കുറിച്ച് തുറന്നു പറയുന്നത്. പ്രാക്ടിക്കൽ പരീക്ഷ മാത്രമായിരുന്നു ഷാരോണിന് ബാക്കിയുണ്ടായിരുന്നത്. പരീക്ഷാഫലം വന്നെന്ന് പറഞ്ഞ് അവന്റെ സുഹൃത്തായിരുന്നു തങ്ങളെ വിളിച്ചിരുന്നത്. ഷാരോൺ പാസായെന്നാണ് പറഞ്ഞത്. പക്ഷേ അത് അവൻ അറിയില്ല. വേദനയോടെ സഹോദരൻ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു. സഹോദരൻ പറയുന്നത് ബിഎസ്സിസി റേഡിയോളജി എഴുത്തു പരീക്ഷയിലാണ് സഹോദരൻ വിജയിച്ചത് എന്നതാണ്. അതേസമയം ഗ്രീഷ്മയുമായി ഇപ്പോൾ തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു നേരിയ കുറ്റബോധം പോലും ഇല്ലാതെയാണ് ഗ്രീഷ്മ തെളിവെടുപ്പ് സമയത്ത് പോലീസിനൊപ്പം സഹകരിക്കുന്നത്.

ചിരിച്ച് വളരെ സന്തോഷത്തോടെ ഒരു ട്രിപ്പ് മൂഡിലാണ്. സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ ആളുകൾ ith കണ്ട് പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയിരുന്നു ഈ കേസിൽ നിന്നും രക്ഷപ്പെടുമെന്ന് വിശ്വാസമുള്ളത് കൊണ്ടാണ് ഗ്രീഷ്മ ഇത്തരത്തിൽ സന്തോഷവതിയായി നിൽക്കുന്നത് എന്നാണ് ആളുകൾ പറയുന്നത്. ഷാരോണിനെ വിവാഹം കഴിച്ച പള്ളിയിൽ കൊണ്ടുപോയ സമയത്തായിരുന്നു പോലീസ് ഉദ്യോഗസ്ഥനോട് ചിരിച്ച് ഗ്രീഷ്മ സംസാരിച്ചത്. നല്ലൊരു കല്യാണം കഴിച്ച് നല്ലൊരു ജീവിതം വേണമെന്നാണ് അവൻ പ്രാർത്ഥിച്ചത് എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ അത് നേരെ തിരിച്ചാണ് വന്നത് എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മ പറഞ്ഞത്.

 

അതേസമയം ഈ കേസ് തമിഴ്നാട് പോലീസിനെ കൈമാറുന്നുവെന്ന തരത്തിലുള്ള ചില വാർത്തകളും പുറത്ത് വന്നിരുന്നു. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കൂട്ടമരണം മാത്രമാണ് തങ്ങൾക്ക് ബാക്കിയുള്ളത് എന്നായിരുന്നു പിതാവ് പറഞ്ഞിരുന്നത്. തങ്ങൾ സുപ്രീംകോടതി വരെ മകന്റെ നീതിക്ക് വേണ്ടി പോകും, അതും ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുക്കുന്നത് കുടുംബത്തോടുള്ള ആത്മഹത്യ മാത്രമായിരിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതിദാരുണമായ രീതിയിൽ ആണ് ഷാരോൺ മരണപ്പെട്ടത്. ഷാരോണ് നീതി ലഭിക്കണമെന്നു തന്നെയാണ് കേരളക്കര ഒന്നാകെ ആഗ്രഹിക്കുന്നത്. ഇനി ഒരിക്കലും ഇങ്ങനെ പ്രണയത്തിൽ വിഷം ചാലിക്കാൻ ഒരു പെൺകുട്ടിക്കൊ ആൺകുട്ടിക്കൊ തോന്നാൻ പാടില്ലാത്ത തരത്തിലുള്ള ശിക്ഷ തന്നെയായിരിക്കണം ലഭിക്കേണ്ടതെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.

Articles You May Like

x