ആനപ്രേമികൾ പരമ ദ്രോഹികൾ; അരിക്കൊമ്പൻ വെള്ളം കുടിച്ചത് 33 മണിക്കൂർ മുമ്പ്; ആന ചരിഞ്ഞാൽ പൂർണ്ണ ഉത്തരവാദിത്തം ആനപ്രേമികൾക്ക് മാത്രം: കെബി ഗണേഷ് കുമാർ

തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തിൽ പ്രതികരിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. ഒരു ത്രിശങ്കു സ്വർഗത്തിൽ ആനയെ എത്തിച്ചതിന് പിന്നിൽ ആനപ്രേമികൾ ആണെന്നാണ് ഗണേഷ് കുമാർ പറയുന്നത്. ആനയുടെ തുമ്പിക്കൈയിലെ മുറിവ് കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായതാകാം എന്നും കമ്പം തേനി ഭാഗത്തേക്ക് അരികൊമ്പൻ ഇറങ്ങിയതിന് കാരണം കടുവയെ പേടിച്ചാകാം എന്നും ഗണേഷ് കുമാർ പറയുകയുണ്ടായി. വീണ്ടും സങ്കേതത്തിൽ കയറ്റി വിട്ടാൽ കടുവയുടെ ശബ്ദം കേട്ട് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. ഈ ഗതിയിലേക്ക് ആനയെ എത്തിച്ചത് ആനപ്രേമികൾ ആണെന്നും അവരെ അടിച്ചോടിക്കണം എന്നുമാണ് ഗണേഷ് കുമാർ പറയുന്നത്
img src=”https://keralafox.com/wp-content/uploads/2023/06/befunky_2023-5-2_19-35-57.jpg” alt=”” width=”640″ height=”359″ class=”alignnone size-full wp-image-38583″ />

ആനപ്രേമികൾ ചെയ്യുന്നത് അന്യായമാണെന്നും അരിക്കൊമ്പൻ ചത്താൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്തം ആനപ്രേമികൾ ആണെന്നും ഗണേഷ് കുമാർ പറയുന്നു. ഇന്നലെ എപ്പോഴാണ് അരിക്കൊമ്പൻ വെള്ളവും ഭക്ഷണവും കഴിച്ചത്. ആനക്കും ദൈവത്തിനു മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്ന് അറിയാൻ കഴിയു. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീഹൈഡ്രേഷൻ വന്നാൽ ആന ചരിയും. വണ്ടിയിൽ കൊണ്ടുപോകുമ്പോൾ വീണ്ടും വീണ്ടും മയക്കി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ വച്ചതിനേക്കാൾ കൂടിയ ഡോസ് ആണ് ആനയ്ക്ക് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇത്ര വെയിലത്തും ആന മയങ്ങി നിന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. അരിക്കൊമ്പന്റെ മുറിവ് ചികിത്സിക്കാതെ വിട്ടാൽ ആന അധികനാൾ ഉണ്ടാകില്ലെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു

കാണുന്ന മുറിവ് ചില്ലറ മുറിവല്ല. ഇത് കടുവയുമായുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാകാം. ചിന്നക്കനാൽ നിന്ന് പിടികൂടുമ്പോൾ ആനയ്ക്ക് പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. മാത്രവുമല്ല എലിഫൻറ് ആംബുലൻസിൽ നിൽക്കാൻ പറ്റാതെ വന്നപ്പോഴാണ് ആന ഇരുന്നത്്. അപ്പോഴും ആനയെ മർദ്ദിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം പറയുകയുണ്ടായി. ഗണേഷ് കുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വ്യാപകമായി തന്നെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആനപ്രേമികൾ ചെയ്യുന്ന മഹാ ക്രൂരതയ്ക്കെതിരെ വലിയതോതിലുള്ള വിമർശനവും പരിഹാസവും ഒരു കോണിൽ ഉയരുന്നുമുണ്ട്. ആനയെ രക്ഷിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന അഭിപ്രായവും ഉയരുന്നു.

Articles You May Like

x