നിന്നെ ഞാൻ എൻറെ നാലാമത്തെ മകനെപ്പോലെ നോക്കും, അർജുന് വീടും ഒപ്പം ഒരു ലോഡ് സർപ്രൈസും ഒരുക്കി ഗണേഷ് കുമാർ എംഎൽഎ

പത്തനാപുരം സ്വദേശിയായ കൊച്ചു മിടുക്കൻ അർജുന് സ്വന്തമായ ഒരു വീട് വെച്ച് നൽകുമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ മുൻപേ പറഞ്ഞിരുന്നു. ഇപ്പോൾ താൻ നൽകിയ വാക്കുപാലിച്ചിരിക്കുന്ന എംഎൽഎയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയരുന്നത്. കഴിഞ്ഞ മാർച്ചിലാണ് കമുകൻചേരി സ്വദേശിയായ അഞ്ചുവിനും അഞ്ചുവിന്റെ ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീട് വെച്ച് നൽകാമെന്ന് ഗണേഷ് കുമാർ പറഞ്ഞത്. പിന്നാലെ അതിനുള്ള പ്രവർത്തനങ്ങൾ പലതും നടന്നത് മാധ്യമങ്ങളിൽ അടക്കം നിറഞ്ഞ നിന്നിരുന്നു. കഴിഞ്ഞദിവസം തിങ്കളാഴ്ചയാണ് വീടിൻറെ പാലുകാച്ചൽ ചടങ്ങ് നടന്നത്. ചടങ്ങിൽ തന്റെ സാന്നിധ്യം അറിയിക്കുവാൻ ഗണേഷ് കുമാർ ഭാര്യ ബിന്ദു മേനോൻ ഒപ്പം എത്തുകയും ചെയ്തു

വീട്ടിലേക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും അർജുന് ഗണേഷ് കുമാർ സമ്മാനമായി നൽകി. അർജുന് പഠിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കും എന്നും അദ്ദേഹം വാഗ്ദാനം നൽകി. രണ്ടാം വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചു പോയ അർജുന് അമ്മ അഞ്ചു മാത്രമാണ് തുണയായുള്ളത്. റേഷൻകടയിലെ ജോലി കൊണ്ടാണ് അഞ്ചു കുടുംബം പുലർത്തി പോകുന്നത്. പൈലറ്റ് ആയി പറക്കണം എന്നാണ് അർജ്ജുന്റെ ആഗ്രഹം. അർജുന്റെ സ്വപ്നം യാഥാർത്ഥ്യമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഗണേഷ് കുമാർ പറയുകയുണ്ടായി. ഇതിനുവേണ്ടി തന്നോടൊപ്പം ഒരുപാട് ആളുകൾ സഹകരിച്ചിട്ടുണ്ട്. ഭാര്യ ബിന്ദുവാണ് വീടിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചത്. നിർമ്മാണ സമയം ആരെയും വീടിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. സസ്പെൻസ് നിലനിർത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു

അമ്മയ്ക്കൊപ്പം സുരക്ഷിതമായി കഴിയാൻ ഒരു വീട് എന്നത് അർജുന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. അത് മനോഹരമായ ഒരു ഭവനമാക്കി മാറ്റാൻ സാധിച്ചത് സന്തോഷം ഉണ്ടെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. വിശ്വസിക്കാനാകാത്ത കാര്യമാണ് നടന്നിരിക്കുന്നത് എന്നും ഇപ്പോൾ അതിശയമാണ് തോന്നുന്നത് എന്നും അഞ്ചുവും അർജ്ജുനും പ്രതികരിക്കുകയുണ്ടായി.വീടിൻറെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട ഫ്രിഡ്ജ്, അലമാര, വസ്ത്രങ്ങൾ അടക്കമുള്ള എല്ലാ സാധനങ്ങളും ഗണേഷ് കുമാർ അർജുനും അമ്മയ്ക്കും സമ്മാനിച്ചു. ഇവയ്ക്ക് പുറമെ പച്ചക്കറിയടക്കം എല്ലാ സാധനങ്ങളും വീട്ടിൽ ഒരുക്കി നൽകി. അർജുൻ തന്നെയാണ് നിലവിളക്കും ആയി വീടിനുള്ളിലേക്ക് ആദ്യം പ്രവേശിച്ചത്. ഗണേഷ് കുമാറിനൊപ്പം ഭാര്യ ബിന്ദുവിന് പുറമേ ഹരി പത്തനാപുരം അടക്കമുള്ളവരും പാലുകാച്ചന് സാന്നിധ്യം അറിയിക്കാൻ എത്തിയിരുന്നു.

Articles You May Like

x