അരിക്കൊമ്പനെ നാടുകടത്തി, ഇനി അടുത്തത് പടയപ്പയോ?

കഴിഞ്ഞ കുറച്ചു നാളായി സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും ഒക്കെ നിറഞ്ഞുനിന്നിരുന്ന പേരായിരുന്നു അരികൊമ്പൻ. കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പിനെ കടുവാ സങ്കേതത്തിലേക്ക് തുറന്നു വിടുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഒരുപാട് പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിച്ചപ്പോൾ ഇപ്പോൾ അരിക്കൊമ്പന് പിന്നാലെ പടയപ്പയും ആളുകൾക്ക് ഭീതി ആവുകയാണ്. തോട്ട മേഖലയിലെ സ്ഥിര സാന്നിധ്യമായിരുന്നു പടയപ്പ രണ്ടുമാസത്തോളം മൂന്നാർ പഞ്ചായത്തിലെ കീഴിലുള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സ്ഥിരമായി എത്തിയിരുന്നു. കാട്ടിൽ ഭക്ഷണ ലഭ്യത കുറഞ്ഞതോടെ തീറ്റ തേടി ആന മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തുകയായിരുന്നു. എന്നാൽ പഞ്ചായത്ത് ആനയ്ക്ക് ഭക്ഷണം നൽകുന്നത് അവസാനിപ്പിക്കുകയും മാലിന്യ പ്ലാന്റിൽ കൂറ്റൻഗേറ്റ് സ്ഥാപിക്കുകയും ചെയ്തതോടെ ആനപ്രദേശത്തുനിന്ന് പിൻ വാങ്ങുകയായിരുന്നു

പിന്നീട് ഗ്രാംസ്ലാൻഡ് ഭാഗത്ത് പടയപ്പയെ കണ്ടു എന്ന് പറഞ്ഞെങ്കിലും അത് മറ്റൊരാനയാണെന്ന് സ്ഥിരീകരണത്തിൽ അധികാരികൾ എത്തുകയായിരുന്നു. പിന്നിലെ വലതുകാലിന്റെ ബലക്കുറവും ആനയെ വല്ലാതെ അലട്ടുന്ന സാഹചര്യവും ആയിരുന്നു. കന്യമല മാട്ടുപ്പെട്ടി കുണ്ടള മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പ. ദിവസങ്ങളോളം കാണാതായ പടയപ്പ മാധ്യമങ്ങളിൽ ഒന്നാകെ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞമാസം പതിനേഴാം തീയതി മുതലായിരുന്നു പടയപ്പയെ കാണാതെ ആയത്. എന്നാൽ ഇപ്പോൾ മൂന്നാഴ്ചയ്ക്ക് ശേഷം പടയപ്പ എന്ന കാട്ടാന വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപമുള്ള ചൊക്രമുടിയുടെ താഴ്ഭാഗത്താണ് ഇന്നലെ പടയപ്പയെ വനംവകുപ്പ് വാച്ചർമാർ കണ്ടെത്തിയത്

രണ്ടുമാസക്കാലം നല്ല കല്ലാറിലെ പഞ്ചായത്ത് വക മാലിന്യ സംസ്കരണ പ്ലാൻറ് സമീപത്തായിരുന്നു പടയപ്പ നിറഞ്ഞു നിന്നിരുന്നത്. തൊഴിലാളികൾ പ്ലാറ്റിനുപുറത്ത് സൂക്ഷിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ തിന്നാനായി എല്ലാദിവസവും എത്തിയിരുന്ന പടയപ്പ പച്ചക്കറി സൂക്ഷിക്കുന്നത് തൊഴിലാളികൾ നിർത്തിയതോടെ പിറ്റേദിവസം മുതൽ കാണാതെ ആവുകയായിരുന്നു. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി ഉണ്ണിമേരിയുടെ റേഷൻ കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കടയുടെ വാതിൽ തകർത്തതല്ലാതെ മറ്റു നാശനഷ്ടങ്ങൾ ഒന്നും നിലവിൽ വരുത്തിയിട്ടില്ല. ഇന്നലെ രാത്രിയാണ് പടയപ്പ റേഷൻ കടയിലെ വാതിൽ ചവിട്ടി പൊളിച്ചത്. മുൻപ് 19 തവണ ഈ റേഷൻ കട പൊളിക്കാൻ പടയപ്പ ശ്രമിച്ചിട്ടുണ്ട് എന്ന് ഉണ്ണിമേരി പറഞ്ഞു.

Articles You May Like

x