13 വർഷമായി വേർപിരിഞ്ഞു കഴിയുന്ന ഭർത്താവിൻറെ മൃതദേഹം ട്രെയിൻ ദുരന്ത സമയത്ത് തിരിച്ചറിഞ്ഞ് യുവതി; തൻറെ പേരിൽ വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ യുവതിക്കെതിരെ ഭർത്താവ് രംഗത്ത്

കഴിഞ്ഞദിവസം ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടം രാജ്യത്തെ ഒന്നാകെ നൊമ്പരത്തിന്റെ ആഴക്കടലിലേക്കാണ് എത്തിച്ചത്. നിരവധി ഹൃദയഭേദമായ വാർത്ത ഇതേ തുടർന്ന് പുറത്തുവരികയും ചെയ്തു. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമാവുകയും നിരവധി ആളുകൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്. ഈ സാഹചര്യത്തിൽ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചുപോയെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയാണ് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ജൂൺ രണ്ടിന് ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ ഭർത്താവ് വിജയദത്ത മരിച്ചുവെന്ന് അവകാശപ്പെട്ട് കട്ടക്കൽ നിന്നുള്ള ഗീതാഞ്ജലി രംഗത്തെത്തുകയുണ്ടായി. തുടർന്ന് ഭർത്താവിന്റെ മൃതദേഹം ഇവർ തിരിച്ചറിയുകയും ചെയ്തു

എന്നാൽ രേഖകൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ അവകാശവാദം കള്ളമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് താക്കീത് നൽകി യുവതിയെ വിട്ടയച്ചു. എന്നാൽ പിന്നീട് ഭർത്താവ് ഇവർക്കെതിരെ രംഗത്തെത്തുകയായിരുന്നു. തനിക്കെതിരെ വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് മണിയബദ്ധ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഉണ്ടായി. അറസ്റ്റ് ഭയന്ന് യുവതി ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. 13 വർഷമായി ദമ്പതികൾ വേർപിരിഞ്ഞു താമസിക്കുകയാണ്. താൻ മരിച്ചതായി വ്യാജരേഖ ഉണ്ടാക്കി സർക്കാരിൻറെ പണം തട്ടിയെടുക്കാൻ ശ്രമിച്ച ഗീതാഞ്ജലിക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഇവരുടെ ഭർത്താവ് വിജയദത്ത പറയുന്നത്

ഇങ്ങനെ വ്യാജ രേഖകൾ ഉണ്ടാക്കുന്നവർക്കെതിരെ സെക്രട്ടറി പി കെ ജയന റെയിൽവേക്ക് നിർദ്ദേശം നൽകിയിട്ടും ഉണ്ട്. ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകണമെന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷവും കേന്ദ്ര റെയിൽവേ മന്ത്രാലയം പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിക്കുകയുണ്ടായി. 258 പേരാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്. 1200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യത്യസ്ത മേഖലയിൽ നിന്നുള്ള നഷ്ടപരിഹാരത്തുക പ്രതീക്ഷിച്ചാണ് യുവതി ഇത്തരത്തിൽ ഭർത്താവിന്റെ പേരിൽ വ്യാജരേഖ കെട്ടിച്ചമച്ചത്. ഇത്തരത്തിലുള്ള പ്രവർത്തികൾ പണം മോഹിക്കുന്ന ആളുകൾ ഇനിയും ചെയ്യാമെന്ന് സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. അതുകൊണ്ടുതന്നെ തുടർന്നുള്ള ദിവസങ്ങളിൽ ഇതിനെതിരെ മുൻകരുതൽ സ്വീകരിക്കുമെന്നും സർക്കാർ അവകാശപ്പെടുകയുണ്ടായി. എന്തുതന്നെയായാലും സ്വന്തം ഭർത്താവ് മരിച്ചു എന്ന് വ്യാജരേഖ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച യുവതിയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.

x