”മെഹ്നാസ് എപ്പോഴും ഒരു വടി കൊണ്ടുനടക്കും, റിഫയെ അടിക്കും, ഇന്നുവരെ മോൾക്ക് അവന്‍ മനസമാധാനം കൊടുത്തിട്ടില്ല” ; മനസ്സ് തുറന്ന് റിഫയുടെ ഉമ്മ

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഈയിടെയാണ് ദുബായിലെ ജാഫിലിയയിലെ താമസസ്ഥലത്ത് മിരിച്ച നിലയില്‍ കണ്ടെത്തിയത്.തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ് റിഫ. ദുബായില്‍ ഭര്‍ത്താവ് മെഹ്നാസിനൊപ്പമായിരുന്നു താമസം.  യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. എന്തിനാണ് റിഫ ആത്മഹത്യ ചെയ്തത് എന്ന കാര്യത്തില്‍ ഇപ്പോഴും പൂര്‍ണ്ണത കൈവന്നിട്ടില്ല.ഇപ്പോള്‍ റിഫയുടെ ഉമ്മ പബ്ലിക്ക് കേരളയോട് പറഞ്ഞിരിക്കുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്.

” മെഹ്നാസ് എപ്പോഴും കൈയ്യില്‍ ഒരു വടി കൊണ്ടുനടക്കുമായിരുന്നു. അതെന്തിനാണെന്ന് ഞാന്‍ അവനോട് ചോദിച്ചിട്ടുമുണ്ട്. ആ വടി കൊണ്ട് തന്നെയാണ് റിഫയുടെ കാലില്‍ അവന്‍ അടിച്ചത്. അടിച്ചത് കൊണ്ട് ആ വടി വളഞ്ഞ് പോകുകയും ചെയ്തിട്ടുണ്ട്.മെഹ്നാസ് റിഫയെ നല്ലപോലെ വേദനിപ്പിക്കുമായിരുന്നു. ഞാന്‍ ഇതിനെക്കുറിച്ച് ചോദിച്ചാല്‍ അവന്‍ ദേഷ്യപ്പെടും. അതിന്റെ പേരില്‍ ഞാനും റിഫയുടെ ഉപ്പയും എന്നോ ജീവന്‍ കളയേണ്ടതാണ്. എന്ത് പ്രശ്‌നമുണ്ടായാലും ഞങ്ങള്‍ ആരോടും പറയാതെ സ്വയം തരണം ചെയ്താണ് ഇതുവരെ ജീവിച്ചത്.മരിക്കുന്നതിന് ഒരു മാസം മുന്നേയാണ് റിഫ അവളുടെ മോനെ ഞങ്ങളെ ഏല്‍പ്പിച്ച് ദുബായില്‍ പോയത്. ഉപ്പയും ഉമ്മയും മോനെ പൊന്ന് പോലെ നോക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് നിങ്ങളെ ഏല്‍പ്പിക്കുന്നതെന്ന് അവള്‍ പറഞ്ഞിരുന്നു.ഞങ്ങള്‍ അവനെ പൊന്നുപോലെത്തന്നെയാണ് നോക്കുന്നത്. ഞങ്ങളുടെ മോള്‍ക്ക് പകരമായി ഇനിയും അവനെ നല്ലരീതിയില്‍ തന്നെ നോക്കും.

ഇവരുടെ കല്ല്യാണം ഉറപ്പിച്ച അന്ന്മുതല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമാണ്. എന്റെ ആങ്ങളമാര്‍ക്കൊന്നും ഈ കല്ല്യാണം നടത്തുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നു.അവളുടെ ആഗ്രഹമല്ലേ എന്ന് വിചാരിച്ച് ഞങ്ങള്‍ കല്ല്യാണം നടത്തിക്കൊടുത്തതാണ്. റിഫയുടെയും മെഹ്നുവിന്റേയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ആ മൂന്ന് കൊല്ലവും ഞങ്ങള്‍ക്ക് മനസ്സമാധാനം കിട്ടിയിട്ടില്ല.ഞങ്ങള്‍ എത്രയെത്ര വീടുകളാണ് മാറിയത്.എല്ലാ വാടക വീട്ടിലും മെഹ്നു ഓരോ പ്രശ്‌നങ്ങളുണ്ടാക്കും. അങ്ങനെ വീട്ടുടമസ്ഥര്‍ ഞങ്ങളോട് ഒഴിയാന്‍ പറയും.റിഫയും മെഹ്നുവും കൂടുതലും ഞങ്ങളുടെ കൂടെയാണ് ഉണ്ടാകാറ്.അവന്‍ അങ്ങനെ പണിക്കൊന്നും പോകാറില്ല”-റിഫയുടെ ഉമ്മ പറയുന്നു.

മരിക്കുന്നതിന്റെ തലേദിവസം രാത്രി 9 മണിക്ക് മാതാപിതാക്കളുമായും മകന്‍ ഹസാന്‍ മെഹ്നുവുമായും വീഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നല്‍കിയാണ് ഫോണ്‍ വെച്ചത്.പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യൂട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിന് ശേഷമാണ് റിഫ വ്‌ളോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹ്നു ചാനല്‍ എന്ന പേരിലാണ് വ്‌ളോഗ് ചെയ്തിരുന്നത്. ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്. വ്ളോ​ഗിംങ് കൂടാതെ റിഫയും ഭർത്താവും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്.രണ്ട് വയസ്സുള്ള മകനും മാതാപിതാക്കളെ ഏല്‍പ്പിച്ച് റിഫ ദുബായിലേക്ക് മടങ്ങിയത് സ്വന്തമായി തന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒരു വീട് എന്ന സ്വപ്‌നവുമായിട്ടായിരുന്നു.

Articles You May Like

x