ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല, വിചിത്രമായി തോന്നുന്നു; ശ്രീനിവാസനെ മോഹൻലാലിന് നന്നായി അറിയാം എന്ന് പ്രിയദർശൻ

മലയാളികൾക്ക് ഒട്ടനവധി നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാളികൾക്ക് ഓർത്തിരിക്കുവാൻ നിരവധി മികച്ച സിനിമകളാണ് ഇരുവരും സമ്മാനിച്ചിട്ടുള്ളത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ അടുത്തിടെ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവനകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രേം നസീർ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രത്തിന് വേണ്ടി മോഹൻലാലിനെ സമീപിച്ചപ്പോൾ മോഹൻലാൽ അതിൽ താൽപര്യം കാണിച്ചില്ല എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.

ഒരു പരിപാടിക്കിടയിൽ മോഹൻലാൽ തന്നെ ചുംബിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ “മോഹൻലാൽ കമ്പ്ലീറ്റ് ആക്ടർ ആണെന്ന് മനസ്സിലായി”എന്നായിരുന്നു ശ്രീനിവാസൻ നടത്തിയ പ്രതികരണം. ഇപ്പോഴിതാ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദർശൻ.”എൻറെ പ്രിയ സുഹൃത്തുക്കളാണ് രണ്ട് പേരും. എൻറെ ഏറ്റവും പുതിയ സിനിമയായ കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണം ഉണ്ട്. മറക്കുക എന്നത് മാനുഷികവും പൊറുക്കുക എന്നത് ദൈവികവും ആണെന്നാണത്. എൻറെ പക്ഷം മനുഷ്യർ അത് ചെയ്യണമെന്നാണ്.

ഇതിന് കാരണം എന്താണെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിൻറെ അനുയോഗ്യം കാരണം എന്തെങ്കിലും പറഞ്ഞ പോകുന്നത് ആയിരിക്കാം. എനിക്ക് അറിയില്ല. ഈ പ്രശ്നത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം അറിയാതെ ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. ഇതിനെക്കുറിച്ച് സത്യൻ അന്തിക്കാടിനും ആശയക്കുഴപ്പമുണ്ട്. ഇതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അറിയില്ല എന്താണ് ശ്രീനി ഇങ്ങനെ പറയുന്നത് എന്ന്. വിചിത്രമായി തോന്നുന്നു. മോഹൻലാൽ ഒരിക്കലും ഇത്തരം പ്രസ്താവനകളോട് പ്രതികരിച്ചിട്ടില്ല. ഞാൻ ഇതിലെ നല്ല വശമായി കാണുന്നത് അതാണ്. അദ്ദേഹം ചിന്തിച്ചിരിക്കുക എന്താണ് പറയുക എന്നായിരിക്കും. ശ്രീനിവാസന് തോന്നിയിരിക്കാം അതുകൊണ്ടാണ് അങ്ങനെ പറഞ്ഞിരിക്കുന്നത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. ശ്രീനിവാസന് മോഹൻലാലിനെ അറിയാം.”- അദ്ദേഹം പറഞ്ഞു.

Articles You May Like

x