പൊന്നും പണവും എന്തിനാണ് എന്റെ ധനം ഭാര്യയാണ് ; സ്ത്രീധനത്തേക്കാള്‍ വലിയ സ്വത്താണ് അവര്‍ എനിക്ക് വേണ്ടി തന്നത്

ട്ടുമൂടാനുള്ള സ്വര്‍ണവും പണവും ഒരുപാട് ഉണ്ടെങ്കിലേ കല്യാണം നടക്കുകയുള്ളൂ എന്ന് പറയുന്ന സമൂഹത്തില്‍ സ്‌നേഹമാണ് എല്ലാമെന്ന് പറയുന്ന മാതൃകദമ്പതികളുടെ കഥയാണ് ഇന്ന് വൈറലാവുന്നത്. പൊന്നും പണവും എന്തിനാണ്… പൊന്നുതോല്‍ക്കും മനസ്സുള്ളൊരു പെണ്ണുണ്ടെങ്കില്‍ എന്നാണ് വീല്‍ച്ചെയറിന്റെ ഹാന്‍ഡിലില്‍ മുറികെപ്പിടിച്ചിരിക്കുന്ന കീര്‍ത്തിയുടെ കൈകളെ തലോടി രാജേഷ് പറയുന്നത്. രണ്ട് മനസുകള്‍ തമ്മില്‍ ഒന്ന് ചേരുമ്പോള്‍ അതില്‍ പണമോ, പൊന്നോ, വസ്തുവോ ഒന്നുമല്ല ജീവിതം എന്ന് ഇവര്‍ തെളിയിക്കുകയാണ്.

2012ലായിരുന്നു രാജോഷിന്റേയും കീര്‍ത്തിയുടയും വിവാഹം നടന്നത്. ഊര്‍ജസ്വലനായി ഓടി നടന്ന ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് സന്തോഷങ്ങളെയെല്ലാം കെടുത്തി വീല്‍ച്ചെയറിലേക്ക് തള്ളിവിട്ടു. പക്ഷേ വിധിയെ നോക്കി പുഞ്ചിരിക്കാനും ജീവിതത്തിലേക്ക് മുന്നോട്ട് പോകാനും കീര്‍ത്തി സഹായിച്ചു. അന്ന് അവളുടെ കൈപിടിച്ച് വിവാഹം ചെയ്തപ്പോള്‍ ഒന്നും ചോദിച്ച് വാങ്ങിയില്ല. പൊന്നുകൊണ്ട് തുലാഭാരവും നടത്തിയില്ല. അതിനേക്കാള്‍ വലിയൊരു സ്ത്രീധനത്തെയാണ് അവര്‍ എനിക്ക് തന്നതെന്നും രാജേഷ് പറയുന്നു.

വീണുപോയപ്പോള്‍ കൈപിടിച്ചെഴുനേല്‍പ്പിക്കാന്‍ ആരുമുണ്ടായില്ല. ഞാന്‍ ഇന്ന് ജീവിതം ജീവിച്ചു തീര്‍ക്കുന്നുണ്ടെങ്കില്‍ അത് കീര്‍ത്തിയുടെ തണലിലാണ്. അവളാണെന്റെ ധനം. അന്തസിന്റെ പേരു പറഞ്ഞാണ് പളരും കല്യാണം ഇത്ര ആര്‍ഭാടമാക്കുന്നത്. മക്കളുടെ ഭവിയെ കരുതി എന്നെല്ലാം പറയുന്നത് വെറുതേയാണ്. ജീവിതത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ ഈ കാണുന്ന പണമോ പൊന്നോ നമുക്ക് ഉപകാരപ്പെടില്ല. എന്റെ ജീവിതം തന്നെ അതിന് വലിയ ഉദാഹരണം ആണ്. രാജേഷ് പറയുന്നു.

അറേഞ്ച്ട് മാരേജായിരുന്നു ഞങ്ങളുടേത്. അന്ന് വിവാഹ ചര്‍ച്ചകള്‍ നടന്നപ്പോഴൊന്നും ഒരു ഡിമാന്റും മുന്നോട്ട് വെച്ചിരുന്നില്ല. ഏറെ സന്തോഷത്തോടെയായിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയത്. കൃഷിയും ബിസിനസുമൊക്കെയായി മോശമില്ലാത്ത രീതിയില്‍ ജീവിക്കുമ്പോഴായിരുന്നു 2014ല്‍ ജീവിതം തന്നെ തകര്‍ത്ത വിധി ഞങ്ങള്‍ക്കരികിലേക്ക് വന്നത്. ഹെവി ലൈസന്‍സ് ഡ്രൈവിംങ് ടെസ്റ്റ് കഴിഞ്ഞ് ബൈക്കില്‍ തിരികെ വരുമ്പോള്‍ ഒരു ആക്‌സിഡന്റ് സംഭവിച്ചു. കാറിടിച്ച് നട്ടെല്ലിടിച്ച് വീഴുമ്പോള്‍ എനിക്ക് ബോധമുണ്ടായില്ല. ചോരയൊലിപ്പിച്ച് കിടന്ന എന്നെ ആരൊക്കെയൊ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ടെസ്റ്റുകളും മരുന്നുകളുമെല്ലാം കഴിഞ്ഞ് കിടന്നതിനു ശേഷം ഡോക്ടര്‍ വീട്ടുകാരുടേയും പ്രിയപ്പെട്ടവരേയും സാക്ഷിയാക്കി പറഞ്ഞു രാജേഷിന് ഇനി എഴുന്നേറ്റ് നില്‍ക്കാനാകില്ലെന്ന്. ഇത് കേട്ടതും കീര്‍ത്തി പൊട്ടിക്കരഞ്ഞു. അവിടന്ന് അങ്ങോട്ട് ആശുപ്ത്രിക്കാലമായിരുന്നു. നീണ്ട ആറുമാസക്കാലം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷം വൈദ്യശാസ്ത്രവും തോറ്റു പിന്മാറി. ഇതെല്ലാം കൊണ്ട് തളര്‍ന്നപ്പോഴും കീര്‍ത്തി തന്റെ അരികില്‍ ഉണ്ടായിരുന്നു. തളര്‍ന്ന എന്റെ മനസിനെ പിടിച്ചുയര്‍ത്തിയത് അവളാണ്.

വിവാഹം കഴിഞ്ഞ് 9 വര്‍ഷം ആകുന്നു ഇന്നോളം എന്റെ മുഖമൊന്ന് വാടാന്‍ അവള്‍ അനുവദിച്ചിട്ടില്ല. എല്ലാത്തിനും സാക്ഷിയായി ഞങ്ങളുടെ മകന്‍ അദൈതും കൂടെ ഉണ്ട്. വീല്‍ചെയറില്‍ ജീവിതം മുന്നോട്ടു നയിക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും നാല് ചുവരുകള്‍ക്കുള്ളിലാകപ്പെട്ട് പോകുന്നവരെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വരാന്‍ ഞാനും അവളും ശ്രമിക്കുന്നുണ്ട്. വീല്‍ചെയര്‍ ജീവിതത്തിന്റെ ഭാഗമാക്കിയവരുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ഞാന്‍.- രാജേഷ് വ്യക്തമാക്കി.

Articles You May Like

x