ഇത്രയും വൈലന്റായ ഒരാൾക്ക് എന്തുകൊണ്ട് പോലീസ് കൈവിലങ്ങ് അണിഞ്ഞില്ല? ഗവൺമെൻറ് ആശുപത്രിയിൽ വച്ച് പരിക്കേറ്റ ഡോക്ടറെ ചികിത്സിക്കാൻ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രവർത്തിക്കെതിരെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സമൂഹത്തിന്റെ മുൻനിരയിലുള്ളവരടക്കം രംഗത്തെത്തിയിരുന്നു. ഡ്രഗ് അഡിറ്റായ ഒരാളെ ചികിത്സയ്ക്ക് കൊണ്ടുപോകുമ്പോൾ കുറച്ചുകൂടി മുൻകരുതൽ പോലീസിന്റെ ഭാഗത്തുനിന്ന് എടുക്കണം എന്നാണ് അധികവും ആളുകൾ അഭിപ്രായപ്പെടുന്നത്. ഇതേ അഭിപ്രായം ഉന്നയിച്ച് വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് നിലവിൽ രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഇത്രയും വൈലന്റായ ഒരാളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയിൽ കൊണ്ടുപോയത് ശരിയായി തോന്നിയില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന കുത്തേറ്റ് മരിച്ച സംഭവത്തിൽ അപലപിക്കുന്നു.

ഡ്രഗ് അഡിറ്റ് ആയ ഒരാളെ ചികിത്സയ്ക്ക് പോലീസ് കൊണ്ടുപോകുമ്പോൾ കുറച്ചുകൂടി മുൻകരുതൽ എടുക്കണം ആയിരുന്നു. രണ്ട് കൈകളിലും പിന്നിൽ വിലങ്ങിട്ട് രണ്ടു പോലീസുകാർ ഇടതും വലതും നിന്നിരുന്നുവെങ്കിൽ ഈ ആക്രമണത്തിന് യാതൊരു സാധ്യതയും ഉണ്ടാവുകയില്ലായിരുന്നു. അയാൾ വീട്ടിൽ നിന്ന് തന്നെ ആക്രമണ സ്വഭാവം കാണിച്ചിരുന്നു എന്ന് പറയുന്ന പോലീസ് എന്തുകൊണ്ടാണ് അയാൾക്ക് കൈവിലങ്ങ് അണിയിക്കാതിരുന്നത്. അങ്ങനെ വിലങ്ങ് അയാളുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വലിയ ഒരു അപകടം ഒഴിവാക്കാമായിരുന്നു. ഇത്രയും വൈലന്റ് ആയ ആളെ ആശുപത്രിയിൽ ഒരു സുരക്ഷയും ഇല്ലാതെ കൊണ്ടുപോയത് ശരിയായി തോന്നിയില്ല. അക്രമാസക്തനായ പ്രതിയെ 20 മിനിറ്റുകൾക്ക് ശേഷം ആശുപത്രി ജീവനക്കാരാണ് കീഴടക്കിയത്.

ഗവൺമെൻറ് ആശുപത്രിയിൽ വച്ച് മാരകമായി പരിക്കേറ്റ ഡോക്ടറെ ചികിത്സിക്കാൻ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്… നമ്പർ വൺ കേരളം. കൊല്ലപ്പെട്ട ഡോക്ടർ വന്ദന ജി യ്ക്ക് ആദരാഞ്ജലികൾ. എന്നാൽ സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾക്ക് താഴെ വലിയതോതിലുള്ള വിമർശനവും ഉയരുന്നുണ്ട്. സർക്കാർ ആശുപത്രിയിൽ ആ സമയത്ത് ഡ്യൂട്ടി ഡോക്ടർ ആയി ഹൗസ് സർജൻസ് മാത്രമേ ഉണ്ടാകൂ എന്നും അതുകൊണ്ടാണ് കൂടുതൽ സൗകര്യം ഉള്ള ആശുപത്രിയിലേക്ക് വന്ദനയെ കൊണ്ടുപോയതെന്ന് ആണ് അധികവും ആളുകൾ പറയുന്നത്. വന്ദനയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് രാഹുൽഗാന്ധിയും രംഗത്ത് എത്തിയിരുന്നു. ആരോഗ്യപ്രവർത്തകർ തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും രാഹുൽഗാന്ധി പറയുകയുണ്ടായി. അവരുടെ സുരക്ഷാ സർക്കാരിൻറെ മുഖ്യപരിഗണന ആയിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

Articles You May Like

x