കണ്ടുനിന്നവരെ ഒന്നാകെ കണ്ണീരിൽ ആഴ്ത്തി പ്രിയപ്പെട്ടവൾക്ക് അന്ത്യചുംബനം നൽകി വന്ദനയുടെ അച്ഛനും അമ്മയും

കൊട്ടാരക്കരയിൽ ആക്രമിയുടെ കുത്തേറ്റ് മരണമേടഞ്ഞ വന്ദനയുടെ വീട്ടിൽ ഇന്നരങ്ങേറിയത് തീർത്തും വൈകാരികമായ രംഗങ്ങൾ ആണ്. കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിൽ ഡോക്ടർ വന്ദനയുടെ സംസ്കാര ചടങ്ങകളിൽ പങ്കെടുക്കാൻ എത്തിയവർ ഒന്നാകെ കണ്ണീരിൽ ആയിരുന്നു. ദുഃഖം തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് വന്ദനയുടെ സംസ്കാര ചടങ്ങുകൾ പൂർത്തീകരിച്ചത്. ഏക മകളുടെ മരണവാർത്ത കേട്ടത് മുതൽ തകർന്നു പോയ അച്ഛൻ മോഹൻദാസിനും അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിക്കുവാൻ കൂടെ നിന്നവർക്ക് ആർക്കും സാധിച്ചിരുന്നില്ല. ഇരുവരും അന്ത്യചുംബനം നൽകിയ കാഴ്ച ചുറ്റും കൂടിയവരെയും കണ്ണീരിലാഴ്ത്തി. വസന്തകുമാരിയുടെ സഹോദരൻറെ മകൻ നിവേദ് ആണ് ഡോക്ടറുടെ ചിതയ്ക്ക് തീ കൊളുത്തിയത്. ചടങ്ങുകൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയ്ക്ക് അവിടെയുണ്ടായിരുന്ന ഒരു ഡോക്ടർ പ്രാഥമിക ചികിത്സ നൽകി. വന്ദനയുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ പട്ടാളമുക്കിലെ വീട്ടിലെത്തിച്ച ഇന്നലെ രാത്രി മുതൽ ഒരു നാട് ആകെ വിങ്ങിപ്പൊട്ടുകയായിരുന്നു

കുറെ ഓർമ്മകൾ ബാക്കിവെച്ചാണ് വന്ദന യാത്രയായത്. വീടിന് മുൻപിൽ ഡോക്ടർ വന്ദന എംബിബിഎസ് എന്ന് എഴുതിയ ബോർഡ് അവിടേക്ക് കടന്നുവന്ന ഓരോരുത്തരുടെയും നെഞ്ചിൽ നുറുങ്ങുന്ന വേദനയാണ് സമ്മാനിച്ചത്. അവൾ ഉള്ളപ്പോൾ ഈ വീട് ഒരിക്കലും കരഞ്ഞിട്ടില്ലെന്ന് പറഞ്ഞത് വർത്തമാനത്തിനിടയിൽ ഒരു അയൽക്കാരനായിരുന്നു. അങ്ങനെയുള്ള വീട്ടിലേക്ക് എത്തിയവരാരും നിറകണ്ണുകളോടെ അല്ലാതെ അവിടെ നിന്നും മടങ്ങിയില്ല. വിതുമ്പൽ അടയ്ക്കി ഡോക്ടർ വന്ദനയെ അവസാനമായി കാണുവാൻ ആയിരക്കണക്കിനാളുകളാണ് ആ വീട്ടുമുറ്റത്തേക്ക് വന്നെത്തിയത്. വന്നവരെല്ലാം തീരാ വേദനയോടെയാണ് മാടങ്ങിയത്. മകൾ നഷ്ടമായ വേദനയിൽ നിന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോലും അടുത്ത ബന്ധുക്കൾക്ക് വാക്കുകൾ കിട്ടിയില്ല

വന്ദനയെ അവസാനമായി ഒരു നോക്ക് കാണുവാൻ ഇന്നലെ മുതൽ ആയിരക്കണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി വി എൻ വാസവൻ, സ്പീക്കർ എം എൻ ഷംസീർ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,മോൻസ് ജോസഫ് തുടങ്ങിയവരും സംസ്കാര ചടങ്ങുകൾ പങ്കെടുക്കാൻ എത്തി. ഇന്ന് രാവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഏറ്റവും പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നൽകുമെന്നും മന്ത്രി അറിയിച്ചു.

Articles You May Like

x