“സാരമില്ല മോനെ നാടിന് വേണ്ടിയല്ലേടാ ” ഓക്സിജൻ മാസ്ക് അഴിച്ച് പൊട്ടിക്കരഞ്ഞ് പ്രദീപിനെ യാത്രയാക്കി അച്ഛൻ , ഓരോ രാജ്യസ്നേഹിയുടെയും കണ്ണ് നിറഞ്ഞുപോകും ഒരു നിമിഷം

കൂനൂർ ഊട്ടിയിലെ ഹെലികോപ്റ്റർ അ, പ,കടത്തിൽ മരണപ്പെട്ട പ്രദീപിന് നാടിൻറെ യാത്രാമൊഴി. നാടിനെ ഒട്ടാകെ നടുക്കിയ ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ ദാ,രുണമായി മ,ര,ണപ്പെട്ട പ്രദീപിന്റെ അന്ത്യകർമ്മങ്ങൾ അവസാനിച്ചു . വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥരും പ്രദീപിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞദിവസം വാളയാറിൽ വെച്ച് പ്രദീപിന്റെ മൃ,തദേഹം ഏറ്റുവാങ്ങിയത് കേരളത്തിലെ മന്ത്രിമാരായ ബഹുമാനപ്പെട്ട കെ രാജൻ, കൃഷ്ണൻകുട്ടി എന്നിവരായിരുന്നു.

ഹൃദയഭേദകമായ അപകടത്തിൽ മരണപ്പെട്ടത് 13 ഉദ്യോഗസ്ഥരായിരുന്നു. അതിൽ മലയാളി ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ തന്നെ തൃശ്ശൂരിലെ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും വീട്ടിൽ നിശബ്ദത തളം കെട്ടിയിരുന്നു. ഇരുവരുടെയും മിടുക്കനായ മകനായിരുന്നു  പ്രദീപ്.  മകൻറെ മ,ര,ണവാർത്ത ബന്ധുക്കളെയും ഭാര്യയേയും അമ്മയേയും അറിയിച്ചെങ്കിലും അച്ഛനെ ആദ്യം അറിയിച്ചിരുന്നില്ല. അവസാനമായി അവധിക്കു വന്നപ്പോൾ അച്ഛനെ ആശുപത്രിയിൽ എത്തിക്കാനായിരുന്നു പ്രദീപ് നാട്ടിലേക്ക് വന്നത്. മകൻ റ മ,ര,ണവാർത്ത അമ്മയെപ്പോലെ അച്ഛനും താങ്ങാനാവുന്നത് ആയിരുന്നില്ല. ഓക്സിജന്റെ സഹായത്തോടെ രോഗശയ്യയിൽ കിടക്കുന്ന അച്ഛനോട് ഈ വിവരം പറയാൻ ബന്ധുക്കളും ഭാര്യയുംമടിച്ചിരുന്നു.

നടക്കാൻ പോലും വയ്യെങ്കിലും മകനെ അവസാനമായി ഒരുനോക്കു കാണാൻ ഓക്സിജൻ മാസ്ക് അഴിച്ചുവച്ചു വീടിനു പുറത്തേക്കു വരാൻ തന്നെ അച്ഛൻ രാധാകൃഷ്ണൻ തീരുമാനിക്കുകയായിരുന്നു. ഈ കാഴ്ച ആ നാടിനെ കണ്ണീരിലാഴ്ത്തിയ ഒന്നായിരുന്നു. ശ്വാസകോശ രോഗത്തെ തുടർന്ന് ഏറെകാലമായി അദ്ദേഹം ഓക്സിജൻ സഹായത്തോടെ കിടക്കയിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. മ,ര,ണവാർത്ത വീട്ടുകാർ അദ്ദേഹത്തെ അറിയിച്ചത് രണ്ടുദിവസം കഴിഞ്ഞായിരുന്നു.

 

സഹോദരൻറെ അപകട വാർത്തയറിഞ്ഞ് ഇളയമകൻ പ്രസാദ് കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചിരുന്നു, ഇളയ മകനെ കാണാതിരുന്നപ്പോൾ അച്ഛൻ ഇടയ്ക്കിടയ്ക്ക് കാരണം തിരക്കിയിരുന്നു അപ്പോൾ പ്രദീപിനെ കാണാൻ പോയി എന്ന് മാത്രമായിരുന്നു വീട്ടുകാർ അദ്ദേഹത്തെ അറിയിച്ചത് . മരണപ്പെട്ട വാർത്ത അറിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞതിനു ശേഷമാണ് രാധാകൃഷ്ണനെ അറിയിച്ചത്, അദ്ദേഹത്തിന് ഈ വാർത്ത താങ്ങാനാവുന്നത് ആയിരുന്നില്ല. അ,പ,കടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായി ജോലി നോക്കുകയായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ജോലി ആരംഭിച്ചത്, പിന്നീട് ഇന്ത്യയിലുട നീളം കാശ്മീരിൽ ഉൾപ്പെടെ നിരവധി സ്ഥലത്ത് അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പ്രദീപ് സജീവമായി കൃത്യം നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഭാര്യയുടെ പേര്ശ്രീലക്ഷ്മി. മക്കൾ ദക്ഷിൺ ദേവ്  ,ദേവപ്രയാഗ്  എന്നിവരാണ്. മകൻറെ പിറന്നാൾ ആഘോഷവും കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ നടത്തിയിരുന്നു. നാട്ടിൽ വന്ന് ഏകദേശം നാല് ദിവസം കഴിഞ്ഞാണ് അദ്ദേഹത്തിന് ഈ അപകടം സംഭവിച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉൾപ്പെടെ മറ്റു മന്ത്രിമാരും പ്രദീപിന്റെ കുടുംബത്തിന് ഈ വാർത്ത താങ്ങാൻ ആകണെയെന്ന് സംസാരിച്ചിരുന്നു. അപകടവാർത്തയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളെ കുറിച്ചും അധികൃതർ അന്വേഷിച്ചുവരികയാണ്, എങ്ങനെയാണ് അപകടം സംഭവിച്ചു എന്നതും ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ നടന്നിട്ടുണ്ടോ എന്നും അധികൃതർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Articles You May Like

x