യൂസഫലി വണ്ടിയിൽ കേറാൻ നേരം പൊട്ടിക്കരഞ്ഞു കൊണ്ട് ആ അമ്മ ഓടി വന്നു; സംഭവം കേട്ടശേഷം യൂസഫലി ചെയ്‌തത്‌ കണ്ടോ

ഴിഞ്ഞ ഏപ്രില്‍ 11ന് ആയിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ആകെ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്. കടവന്ത്രയില്‍ നിന്നും ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോകവെയാണ് അപകടം. തുടര്‍ന്ന് പറക്കാനാവാത്ത സാഹചര്യമുണ്ടായതോട കുമ്പളം കഴിഞ്ഞ് പനങ്ങാട് ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യൂസഫലിയെയും ഒപ്പമുണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചത്.

കാലാവസ്ഥ മോശമായിരുന്നെങ്കിലും പൈലറ്റിന്റെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണു ഡിജിസിഎ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന് യൂസഫലി പറഞ്ഞു. ഹെലികോപ്റ്ററിനു സാങ്കേതിക പിഴവുകളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അപകടത്തില്‍പെട്ട ദിവസം തന്നെ രക്ഷപ്പെടുത്തിയ കുടുംബത്തെ കാണാന്‍ യൂസഫലി എത്തിയിരിന്നു. അപകടം സംഭവിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടിലെ രാജേഷ് ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ കാണാനായാണ് യൂസഫലി എത്തിയത്.

”ഈ കുടുംബത്തെ കാണാമെന്ന് നേരത്തെ വാക്ക് നല്‍കിയിരുന്നതാണ്. അതാണ് ഇപ്പോള്‍ പാലിച്ചത്. ആദ്യം കാണാന്‍ വന്നപ്പോള്‍ ഈ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കാണാന്‍ സാധിച്ചില്ല. അതിന് ശേഷം ഒരുതവണ വന്നെങ്കിലും വ്യക്തിപരമായ ആവശ്യം മൂലം കാണാന്‍ സാധിച്ചില്ലെന്നും യൂസഫലി ഇവരെ കണ്ടതിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടപ്പോള്‍ ശക്തമായ മഴയായിരുന്നു. തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന്‍ കുടയുമായി വന്നാണ് തന്നെ ഇറക്കിയത്. നടക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നതുകൊണ്ട് എല്ലാവരും ചേര്‍ന്നാണ് തന്നെ പിടിച്ചിറക്കിയത്.”

ഞാന്‍ ആരാണെന്ന് അറിയാതെയാണ് ഇവര്‍ എന്നെ രക്ഷിച്ചത്. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് നന്ദി പറയുന്നുവെന്നും ചെയ്ത സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്നും ഈ സഹായത്തിന് പ്രത്യുപകാരം നല്‍കിയാലും അത് എനിക്ക് മറക്കാന്‍ സാധിക്കില്ല” അദ്ദേഹം വ്യക്തമാക്കി. യൂസഫലി രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകന്‍ ഒരു വയസ്സുള്ള ദേവദര്‍ശനു മിഠായിപ്പൊതികളും സമ്മാനിച്ചാണഅ അവിടെ നിന്ന് മടങ്ങിയത്. കൂടാതെ രാജേഷിന്റെ പിതൃ സഹോദരന്റെ മകള്‍ വിദ്യയുടെ വിവാഹത്തിന് സ്വര്‍ണമാല സമ്മാനമായി നല്‍കാനും ജീവനക്കാരോട് പറഞ്ഞു.

അപകടം നടന്ന സ്ഥലവും ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനേയും കുടുംബത്തേയും അദ്ദേഹം സന്ദര്‍ശിക്കുകയും അവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി നന്ദി പറഞ്ഞു. അവിടെ നിന്നും മടങ്ങുന്നതിനിടയിലാണഅ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യില്‍ ഒരു കടലാസുമായി യൂസഫലിയെ കാണാനെത്തിയത്. അഞ്ച് ലക്ഷം രൂപ വാ്പയെടുത്തത് കാരണം തന്റെ വീട് ജപ്തി ചെയ്യുമെന്ന് ഭീക്ഷണിയിലാണെന്നായിരുന്നു കടലാസില്‍ കുറിച്ചത്. അക്കാര്യം യൂസഫലിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

”വേണ്ടത് ചെയ്യാം, ഏതാണ് ബാങ്ക്? ജപ്തി ചെയ്യില്ല, പോരെ . .” ബാങ്കില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ച് ജപ്തി ഒഴിവാക്കാനും കാശു കൊടുത്ത് ഡോക്യുമെന്റ് ഇവരുടെ കൈകളില്‍ എത്തിക്കാനും ജീവനക്കാരോട് നിര്‍ദേശിച്ചു. നാളെ തന്നെ ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്. നിറഞ്ഞ കണ്ണുകളോടെ ആമിന കൈ കൂപ്പി അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഹെലികോപ്റ്റര്‍ അപകടത്തില്‍ നട്ടെല്ലിന് ശസ്ത്രക്രിയ്ക്ക് വിധേയനായ യൂസഫലി നാല് മാസത്തോളം വിശ്രമത്തിലായിരുന്നു.

Articles You May Like

x