തൻറെ ജീവൻ രക്ഷിച്ച കുടുംബത്തെ കാണാനെത്തി യൂസഫലി; അദ്ദേഹം നൽകിയ വിലപിടിപ്പുള്ള സമ്മാനം കണ്ടോ

ഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയത്. സാങ്കേതിക തകരാറായിരുന്നു അപകടത്തിന് കാരണം. യൂസഫലിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ആകെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. കടവന്ത്രയില്‍ നിന്നും ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോകവെയാണ് അപകടം. തുടര്‍ന്ന് പറക്കാനാവാത്ത സാഹചര്യമുണ്ടായതോട കുമ്പളം കഴിഞ്ഞ് പനങ്ങാട് ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യൂസഫലിയെയും ഒപ്പമുണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചത്.

ഇപ്പോഴിതാ അപകടത്തില്‍പെട്ട ദിവസം തന്നെ രക്ഷപ്പെടുത്തിയ കുടുംബത്തെ കാണാന്‍ യൂസഫലി എത്തിയിരിക്കുകയാണ്. അപകടം സംഭവിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ കാണാനായാണ് യൂസഫലി എത്തിയിരിക്കുന്നത്. ഇവരുടെ കൂടെ അല്‍പ്പനേരം ഇരുന്നതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ കുടുംബത്തെ കാണാമെന്ന് നേരത്തെ വാക്ക് നല്‍കിയിരുന്നതാണ്. അതാണ് ഇപ്പോള്‍ പാലിച്ചത്. ആദ്യം കാണാന്‍ വന്നപ്പോള്‍ ഈ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കാണാന്‍ സാധിച്ചില്ല. അതിന് ശേഷം ഒരുതവണ വന്നെങ്കിലും വ്യക്തിപരമായ ആവശ്യം മൂലം കാണാന്‍ സാധിച്ചില്ലെന്നും യൂസഫലി ഇവരെ കണ്ടതിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടപ്പോള്‍ ശക്തമായ മഴയായിരുന്നു. തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന്‍ കുടയുമായി വന്നാണ് തന്നെ ഇറക്കിയത്. നടക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നതുകൊണ്ട് എല്ലാവരും ചേര്‍ന്നാണ് തന്നെ പിടിച്ചിറക്കിയത്. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും യൂസഫലി പറയുന്നു. ചെയ്ത സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്നും ഈ സഹായത്തിന് പ്രത്യുപകാരം നല്‍കിയാലും അത് എനിക്ക് മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൂസഫലി കുടുംബത്തിന് സമ്മാനങ്ങളും ചെക്കും നല്‍കിയാണ് മടങ്ങിയത്. ശേഷം മാധ്യമപ്രവര്‍ത്തകരോട് യൂസഫലി സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്തെ ഷോപ്പിംങ് മാള്‍ ഡിസംബര്‍ 16ന് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഎഇ കാബിനറ്റ് കമേഴ്‌സ് അക്കോണമി മിനിസ്റ്റര്‍ അബ്ദുളള ദാവക്ക്, യുഎഇ അംബാസിഡര്‍, മന്ത്രി മുരളീധരന്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും. 17ന് ഷോപ്പിംങ് മാള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കും. തന്റെയൊരു ഡ്രീം പ്രൊജക്ട് ആണിതെന്നും യൂസഫലി പറഞ്ഞു. കേരളത്തില്‍ ഇനിയും ഒറുപാട് പ്രജക്ടുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ 25000പേര്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതിന്റെ ഘട്ടം ഘട്ടമായി കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോടും കോട്ടയത്തുമെല്ലാം ഷോപ്പിംങ് മാള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Articles You May Like

x