പ്രദീപിന്റെ കുടുംബ സ്ഥിതി ദുരിതപൂർണ്ണം ; പ്രദീപിന്റെ കുടുംബത്തെ കൈവിടാതെ സംസ്ഥാന സർക്കാർ

ഊട്ടി കൂനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ ദാരുണമായി മരണപ്പെട്ട വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ രംഗത്ത്. വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം 13 പേർ ആയിരുന്നു ആ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞത്. 14 പേരിൽ ഒരാളുടെ ജീവൻ മാത്രമാണ് ബാക്കിയായത്. 80 ശതമാനം പൊള്ളലേറ്റ ഉദ്യോഗസ്ഥൻ ‘ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. പ്രദീപിന്റെ അന്ത്യയാത്ര ഉൾപ്പെടെ വാർത്തകളിൽ ഇടം നേടിയിരുന്നു .ബോഡി ഏറ്റുവാങ്ങി ഒരു ദിവസം കഴിഞ്ഞതിനുശേഷം ആയിരുന്നു ശവസംസ്കാരച്ചടങ്ങുകൾ വീട്ടുവളപ്പിൽ നടത്തിയത്.

കുടുംബത്തിൻറെ ആകെ തുണയായിരുന്ന പ്രദീപിന്റെ മരണത്തിനുശേഷം സംസ്ഥാന ഗവൺമെൻറ് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി കൊടുക്കുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുകയും പുറമേ സഹായവുമായി അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ നൽകുമെന്നും റവന്യു മന്ത്രി കെ.രാജൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കുടുംബത്തിലെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയത് പ്രദീപ് ആയിരുന്നു. പ്രദീപിന്റെ മരണത്തിനുശേഷം ഇനി ജീവിതം മുന്നോട്ട് നയിക്കുന്നത് പ്രയാസപ്പെട്ട കാര്യം ആണെന്ന് മനസ്സിലാക്കിയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഗവൺമെൻറ് എത്തിയത്. പ്രദീപിന്റ ഭാര്യ ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്തുകൊണ്ടുള്ള ജോലി ആയിരിക്കും നൽകുക.

യുദ്ധസമാനമായ സാഹചര്യത്തിലോ  യുദ്ധത്തിലോ മരണപ്പെടുന്ന സൈനികരുടെ കുടുംബത്തിലുള്ളവർക്ക് ജോലി നൽകിയ വാർത്ത ഇതിനുമുമ്പും പുറത്ത് വന്നിട്ടുണ്ട്, പ്രദീപിന് പ്രത്യേക പരിഗണന നൽകുവാൻ ഗവൺമെൻറ് തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു . 2018ലെ മഹാ പ്രളയത്തിൽരക്ഷാപ്രവർത്തനങ്ങൾക്കായി വളരെയധികം പ്രവർത്തിച്ച വ്യക്തിയായിരുന്നു പ്രദീപ് .അദ്ദേഹത്തിൻറെ വിയോഗം താങ്ങാൻ കുടുംബത്തിന് സാധിക്കട്ടെ എന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പ്രദീപിന്റെ മരണത്തോടെ കുടുംബത്തിൻറെ സാമ്പത്തികസ്ഥിതി ദുരിതപൂർണ്ണമാണ്. പ്രദീപിന്റെ അച്ഛനും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അച്ഛന്റെ ജീവിതം മുന്നോട്ടു പോവുന്നത്. ചികിത്സയ്ക്കായി ധാരാളം പണവും ആവശ്യമാണ്, അതുകൊണ്ടാണ് അത്യാവശ്യമായി ചികിത്സാ സഹായവും നൽകിയത്. അച്ഛൻറെ ചികിത്സയുടെ ഭാഗമായിട്ടാണ് അദ്ദേഹം ഏറ്റവും അവസാനം നാട്ടിലെത്തിയത്. പ്രദീപിന്റെ മരണവാർത്ത ആദ്യം അച്ഛനെയും അറിയിച്ചിരുന്നില്ല .വെൻറിലേറ്ററിന്റെ സഹായത്തോടെ ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛന് മകൻറെ മരണവാർത്ത താങ്ങാവുന്നത് ആയിരുന്നില്ല.  മരണപ്പെട്ട്  കഴിഞ്ഞ്  ഒരു ദിവസത്തിന്  ശേഷം ആയിരുന്നു വീട്ടുകാർ അച്ഛനെ വിവരമറിയിച്ചത് ,മകനെ അവസാനമായി ഒരു നോക്കു കാണാൻ വന്ന അച്ഛൻറെ ചിത്രങ്ങളും  പിന്നീട് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. പ്രദീപിന്റെ  കുടുംബത്തിന് ഇപ്പോൾ നൽകിയ സമയോചിതമായ ഇടപെടലും സഹായവും  അത്യാവശ്യമായിരുന്നു എന്നും  ഗവൺമെൻറ് എടുത്ത തീരുമാനം മികച്ചതാണെന്നും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്.

Articles You May Like

x