യുവനടിക്കു നേരെ കെഎസ്ആര്‍ടിസി ബസില്‍ നഗ്നത പ്രദര്‍ശനം; വീഡിയോ എടുത്ത് നടി, ഇനി ആ സിബ്ബ് തുറക്കാന്‍ അവന്‍ പേടിക്കണം

കെഎസ്ആര്‍ടിസി ബസില്‍ നടിയും മോഡലുമായി യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയ പാതയില്‍ അത്താണിയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് സഹയാത്രികനില്‍നിന്നു മോശം അനുഭവമുണ്ടായത്.

അങ്കമാലിയില്‍ നിന്നാണ് യുവാവ് ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു പെണ്‍കുട്ടിക്കും ഇടയിലാണ് യുവാവ് ഇരുന്നത്. മാന്യമായി വസ്ത്രം ധരിച്ച വ്യക്തിയായിരുന്നു അയാള്‍. ബസ് എടുത്ത് രണ്ടു സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ അയാളുടെ കൈ എന്റെ ഇടുപ്പില്‍ ഉരസി. മറ്റേ കൈ അയാളുടെ സ്വകാര്യ ഭാഗത്ത് ഉരയ്ക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞു അയാള്‍ സിപ്പ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാത്ത ഞാന്‍ പെട്ടെന്ന് എന്റെ ഫോണ്‍ എടുത്ത് വിഡിയോ എടുത്തുവെന്നും നടി പറയുന്നു.

വിഡിയോ പകര്‍ത്തുകയും കണ്ടക്ടറോടു പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ കുറ്റം നിഷേധിച്ച ഇയാള്‍ ഓടി രക്ഷപെടാന്‍ നോക്കി. എന്നാല്‍ കടന്നുകളയാന്‍ ശ്രമിച്ച അക്രമിയെ കണ്ടക്ടറും മറ്റു യാത്രക്കാരും ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പൊലീസുകാരും തന്നോട് വളരെ നന്നായി പെരുമാറിയെന്നും പരാതി കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. ഇനി അവന്‍ ആ സിപ്പ് തുറക്കുമ്പോള്‍ എന്റെ മുഖം ഓര്‍ക്കണം. ആ സിപ്പ് തുറക്കാന്‍ അവന്‍ പേടിക്കണം”.-യുവതി പറയുന്നു.

Articles You May Like

x