പ്രണവിനെ അവസാനമായി ഒരു നോക്ക് കാണാൻ ഷഹാനയെത്തിയപ്പോൾ , പ്രണവിനെ കണ്ട് കരഞ്ഞു തളർന്ന് ഷഹാന , ചങ്ക് തകരുന്ന നിമിഷങ്ങൾ

പ്രണയത്തിന്റെ ശക്തികൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയായിരുന്നു തൃശൂർ സ്വദേശിയായ പ്രണവ്. പ്രണവ് ഇന്നലെ മരണത്തിന് കീഴടങ്ങി. ഷഹാനയെ ഒറ്റയ്ക്കാക്കി ഇവരുടെ പ്രണയവും വിവാഹവും ഒക്കെ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ കാര്യമായിരുന്നു. ബൈക്ക് അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വീട്ടുകാരെ പോലും ഉപേക്ഷിച്ച വിവാഹം കഴിക്കുകയായിരുന്നു ഷഹാന. രക്തം ഛർദിച്ചതിനെ തുടർന്ന് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു അപകടമാണ് പ്രണവിന് നെഞ്ചിന് താഴെയുള്ള തളർച്ചയ്ക്ക് കാരണമായി മാറിയിരുന്നത്. സുഹൃത്തിന് ഒപ്പം ബൈക്കിൽ പോകവേ ബൈക്ക് സ്കിഡായി മതിലിൽ ഇടിക്കുകയും തുടർന്ന് പുറകിൽ ഇരുന്ന പ്രണവ് തെറിച്ചു പോയി.

അടുത്തുള്ള ഒരു തെങ്ങിൽ ഇടിച്ച് നിലത്ത് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ച പ്രണവ് ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്നു. ഓപ്പറേഷൻ ചെയ്തുവെങ്കിലും ഫൈനൽ കോഡ് ഇൻജുറി ആയതുകൊണ്ട് തന്നെ ശരീരം നെഞ്ചിന് താഴോട്ട് തളർന്നു പോവുകയാണ് ചെയ്തത്. തുടർന്ന് കൂട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ സഹായത്തോടെ ജീവിതത്തിലേക്ക് പ്രണവിനെ തിരിച്ചുവരാൻ സാധിച്ചിരുന്നു. ഇതിനിടയിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം അടുത്തറിഞ്ഞ ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് വരുന്നത്. തിരുവനന്തപുരം സ്വദേശിയായിരുന്നു ഷഹാന പ്രണവിനെ തേടി ഷഹാന എത്തുകയായിരുന്നു. പലവട്ടം പ്രണവ് ഷഹാനയെ ഈ ബന്ധത്തിൽ നിന്നും പുറത്തു കടക്കുവാൻ പ്രേരിപ്പിച്ചിരുന്നുവെങ്കിലും ഷഹാന തയ്യാറായില്ല. തനിക്ക് പ്രണവ് ആണ് വലുത് എന്ന് ഷഹാന മനസ്സിലാക്കുകയായിരുന്നു. പ്രണവിലും വലുതായി മറ്റൊന്നുമില്ല എന്ന് മനസ്സിലാക്കിയ ഷഹാന. വീട്ടുകാരെ പോലും എതിർത്ത് പ്രണവിന് ഒപ്പം ജീവിക്കാൻ ആരംഭിക്കുകയായിരുന്നു.

2020 മാർച്ച് നാലിന് കൊടുങ്ങല്ലൂർ ആലക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരാവുകയും ചെയ്തു ഒട്ടേറെ എതിർപ്പുകളെ മറികടനാണ് ഇവരുടെ വിവാഹം നടന്നിരുന്നത്. പ്രണവിന്റെ മൃതദേഹം കൊണ്ടുവന്ന നിമിഷം പൊട്ടി കരയുകയായിരുന്നു ഷഹാന. ഷഹാനയെ സംബന്ധിച്ചിടത്തോളം അത് സഹിക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല എന്നതാണ് സത്യം. തന്റെ പ്രിയതമനെ അവസാനമായി ഒരുനോക്ക് കാണാൻ ഷഹാന എത്തുകയും പ്രണവിനെ കണ്ട് ഷഹാന കരഞ്ഞു തളർന്നിരിക്കുന്നതും ചുറ്റും കൂടി നിന്നവരെ പോലും കണ്ണീരിലാഴ്ത്തി .. കരഞ്ഞു തളർന്ന ഷഹാനയെ 2 പേര് ചേർന്നാണ് പ്രണവിന്റെ അടുത്തേക്ക് കൊണ്ടുവരുന്നത് , പ്രണവിനെ കണ്ടതും ഷഹാന വിങ്ങിപ്പൊട്ടി കരഞ്ഞു വീഴുകയാണ് . ഒരു നിമിഷം ദൈവം ഇത്ര ക്രൂരനാണോ എന്ന് തോന്നിപ്പോയ നിമിഷമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഏവരും അഭിപ്രായങ്ങൾ പറയുന്നത് .സർവ്വം തകർന്നതുപോലെ പൊട്ടിക്കരഞ്ഞ ഷഹാനയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് പ്രണവിന്റെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പോലും അറിയില്ലായിരുന്നു. ആശ്വാസ വാക്കുകൾക്ക് ഒന്നും തന്നെ ഈ സമയത്ത് ഷഹാനയിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ സാധിക്കില്ല എന്നുള്ളത് ഉറപ്പാണ്.

Articles You May Like

x