സ്റ്റൈലിഷ് ലൂക്കിലെത്തിയ പ്രിയ നടൻ പ്രിത്വിരാജ് ധരിച്ച വാച്ചിന്റെ പ്രത്യേകതകളും വിലയും കേട്ട് കണ്ണ് തള്ളി ആരാധകരും സോഷ്യൽ ലോകവും

മലയാളി പ്രേഷകരുടെ ഇഷ്ട നടന്മാരിൽ മുൻ പന്തിയിലാണ് പ്രിത്വിരാജിന്റെ സ്ഥാനം .. മികച്ച അഭിനയവും കഥാപാത്രവും കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധായകനായും നിർമ്മാതാവായും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ .. സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന് നിരവധി ആരാധകരുമുണ്ട് . ഇപ്പോഴിതാ പ്രിയ നടൻ പ്രിത്വിരാജ് സുകുമാരന്റെ പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നത് . കിടിലൻ ലുക്കിൽ ശ്രെധ നേടുന്ന ചിത്രത്തിൽ താരം ധരിച്ച വാച്ച് ആണ് സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിയിരിക്കുന്നത് .

സ്റ്റൈലിഷ് ലൂക്കിലുള്ള വാച്ചിന്റെ ബ്രാൻഡും വിലയും കേട്ടാണ് ഇപ്പോൾ ആരാധകരും സോഷ്യൽ മീഡിയയും ഒന്നടങ്കം ഞെട്ടിയിരിക്കുന്നത് .. സ്വിറ്റ്സർലൻഡ് കമ്പനിയായ ഹുബ്ല്യൂ എന്ന ബ്രാൻഡിന്റെ ബിങ് ബാംഗ് യൂനികോ എന്ന ലക്ഷുറി വാച്ച് ആണ് താരം ധരിച്ചിരിക്കുന്നത് . വാച്ചിന്റെ പ്രത്യേകതകൾ ഇതൊക്കെയാണ് ; 45 എംഎം സൈസ് വരുന്ന വാച്ചിന്റെ കേസ് മെറ്റീരിയൽ സെറാമിക്കും റോസ് ഗോൾഡ് ഉം ആണ് ഉപയോഗിച്ചിരിക്കുന്നത് . വാച്ചിന്റെ ഗ്ലാസ് മെറ്റീരിയൽസ് സഫയർ ക്രിസ്റ്റൽസാണ് , വാച്ചിന്റെ കേസ് ബാക് ട്രാൻസ്പരന്റാണു , റബർ സ്ട്രാപ്പിൽ വരുന്ന വാച്ചിന്റെ വാട്ടർ റെസിസ്റ്റന്റ് പറയുന്നത് 100 മീറ്ററാണ് ..

കമ്പനി 2 വര്ഷം വാറന്റി നൽകുന്ന വാച്ച് ഓട്ടോമാറ്റിക് മോമെന്റ്റ് വാച്ച് കൂടെയാണ് . പ്രിത്വിരാജ് ഉപയോഗിക്കുന്ന ഹുബ്ല്യൂ എന്ന വാച്ചിന്റെ വില 3183600 രൂപയാണ് . വില കേട്ട് ആരാധകർ ശരിക്കും ഒന്ന് ഞെട്ടിയിട്ടുണ്ട് . ഇതിനു മുൻപും വില കൂടിയ വാച്ചുകളും ഡ്രെസ്സുകളും വണ്ടികളായും സോഷ്യൽ മീഡിയയിൽ താരം ശ്രെധ നേടിയിട്ടുണ്ട് .. എന്തായാലും താരത്തിന്റെ വാച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

Articles You May Like

x