ജാതി ഉള്ളിടത്താണ് ജാതീയതയും ജാതി വിവേചനവും വരുന്നത്, സംവരണ മണ്ഡലത്തിൽ നിന്ന് അഞ്ച് വട്ടം ജനപ്രതിനിധിയായ സഖാവ് രാധാകൃഷ്ണന് അന്ന് ഈ ജാതീയത പറഞ്ഞു വോട്ട് ചോദിക്കാൻ വിഷമം തോന്നിയില്ലേ? ജാതീയത ഇല്ലാതാക്കുകയല്ല ജാതീയത നിലനർത്തുകയാണ് സംവരണം ചെയ്യുന്നതെന്ന് അഞ്ജു പാർവതി

ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ചർച്ചയായി മാറി. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്തു വച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ പ്രതികരണവുമായെതത്യിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

ജാതി ഉള്ളിടത്താണ് ജാതീയതയും ജാതി വിവേചനവും വരുന്നത്. അങ്ങനെങ്കിൽ മൊത്തത്തിൽ ഈ ജാതി ചിന്ത വേണ്ടെന്ന് വച്ചാലോ? ജനാധിപത്യത്തിൽ എന്തിന് സംവരണം അഥവാ സംവരണ മണ്ഡലങ്ങൾ? ചേലക്കര എന്ന സംവരണ മണ്ഡലത്തിൽ നിന്ന് അഞ്ച് വട്ടം ജനപ്രതിനിധിയായ സഖാവ് രാധാകൃഷ്ണന് അന്ന് ഈ ജാതീയത പറഞ്ഞു വോട്ട് ചോദിക്കാൻ വിഷമം തോന്നിയില്ലേ?? ജാതീയത ഇല്ലാതാക്കുകയല്ല ജാതീയത നിലനർത്തുകയാണ് സംവരണം ചെയ്യുന്നതെന്നാണ് അ‍്ജു പറയുന്നത്.

കുറിപ്പിങ്ങനെ,

ദേവസ്വം മന്ത്രി നേരിട്ട വിവേചനമാണല്ലോ നിലവിലെ സംസാര വിഷയം. ആ വീഡിയോ ഇന്ന് കണ്ടിരുന്നു. ഞാൻ ആദ്യം കരുതിയത് പോലെ സംഭവം നടന്നത് ശ്രീ കോവിലിനു മുന്നിൽ അല്ല, മറിച്ച് ക്ഷേത്രത്തിൽ നടന്ന ഏതോ ചടങ്ങുമായി ബന്ധപ്പെട്ട ഉദ്ഘാടന വേദിയിലാണ്. അവിടെ അദ്ദേഹം പറഞ്ഞത് പോലെ സംഭവം നടന്നിട്ടുണ്ട്. ഇപ്പോൾ അതിനെതിരെ കേസും എടുത്തിട്ടുണ്ട്. ഈ ക്ഷേത്രം ദേവസ്വത്തിന്റെ കീഴിൽ വരുന്ന ക്ഷേത്രമാണ്. ആ പൂജാരിമാർ എന്തിന് അങ്ങനെ ചെയ്തുവെന്ന് അവർ തന്നെ വെളിപ്പെടുത്തട്ടെ!!

ഏഴ് മാസം കഴിഞ്ഞു. ഇ ഡി തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽ റെയ്ഡ് നടത്തി. സംഭവം വൻ ചർച്ചയായി. ഉന്നതന്മാർ പിടിക്കപ്പെടും എന്ന നിലയിലായി. അപ്പോൾ അതാ,ഇത്രയും നാൾ ബഹുമാന്യനായ മന്ത്രിയുടെ മനസ്സിനെ അലട്ടിയ ആ ജാതി വിവേചനം അണപ്പൊട്ടി. ഒപ്പം സഖാക്കളുടെയും!! കൃത്യം ടൈമിംഗ്!!ജാതി ഉള്ളിടത്താണ് ജാതീയതയും ജാതി വിവേചനവും വരുന്നത്. അങ്ങനെങ്കിൽ മൊത്തത്തിൽ ഈ ജാതി ചിന്ത വേണ്ടെന്ന് വച്ചാലോ? ജനാധിപത്യത്തിൽ എന്തിന് സംവരണം അഥവാ സംവരണ മണ്ഡലങ്ങൾ? ചേലക്കര എന്ന സംവരണ മണ്ഡലത്തിൽ നിന്ന് അഞ്ച് വട്ടം ജനപ്രതിനിധിയായ സഖാവ് രാധാകൃഷ്ണന് അന്ന് ഈ ജാതീയത പറഞ്ഞു വോട്ട് ചോദിക്കാൻ വിഷമം തോന്നിയില്ലേ?? ജാതീയത ഇല്ലാതാക്കുകയല്ല ജാതീയത നിലനർത്തുകയാണ് സംവരണം ചെയ്യുന്നത്.

പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവനാണ് യഥാർത്ഥ പുരോഗമനവാദി. അവനാണ് യഥാർത്ഥ വിപ്ലവകാരി! ദ റിയൽ റിഫോർമർ!പക്ഷേ അത് ആരാണ്? ഇവിടെ സഖാക്കൾ എന്ന വേഷം കെട്ടിയാടുന്നവരാകട്ടെ നിത്യേന ജാതീയത നാലുനേരം കൂട്ടി മൃഷ്ടാന ഭോജനം നടത്തുന്നവരാണ്. അവർക്ക് സാമ്പത്തിക സംവരണമെന്ന ആശയത്തോട് എന്നും വാലായ്മയാണ്. ഏകീകൃത സിവിൽകോഡിനോട് വാലായ്മയാണ്. സ്വന്തം ഭൗതികലാഭങ്ങൾക്കെല്ലാം ജാതിസംവരണം വേണം താനും; എന്നാലോ ഉള്ളിലുള്ള അധമബോധത്തെ എടുത്ത് കളഞ്ഞ് ആത്മാഭിമാനമുള്ള മനുഷ്യരാവാൻ കഴിയുന്നുമില്ല. അതിന് ആരാണ് കുറ്റക്കാർ? എന്തായാലും ഈ വിഷയത്തിലെ നെല്ലും പതിരും പുറത്ത് വരട്ടെ!! എല്ലാ തരത്തിലുമുള്ള അസമത്വങ്ങൾ തുലയട്ടെ!!!

Articles You May Like

x