ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെ: റിയൽ ലൈഫിലും റീൽ ലൈഫിലും ഇങ്ങനെ തല ഉയർത്തിപിടിച്ചു നിൽക്കുവാൻ സുരേഷ് ഗോപിക്ക് ആകട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെതുടർന്ന് കേസെടുത്ത നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് പിന്തുണ ആവർത്തിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. സുരേഷ് ​ഗോപിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ​ഗരുഡൻ എന്ന സിനിമ റിലീസ് ചെയ്യേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അഞ്ജു പറഞ്ഞു. അതായത് SG എന്ന ദൈവാംശമുള്ള മനുഷ്യൻ്റെ ഒരു സിനിമ വിജയിച്ചാൽ , അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശമാവാനാണെന്ന് അഞ്ജു പറഞ്ഞു

കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ മനുഷ്യാ, എന്തൊരു നിൽപ്പ് ആണിത്!! റീൽ ലൈഫിൽ ആവട്ടെ, റിയൽ ലൈഫിൽ ആവട്ടെ, ഇങ്ങനെ തല ഉയർത്തിപിടിച്ചു നിൽക്കുവാൻ കഴിയുന്ന ഒരേ ഒരു മനുഷ്യൻ!!!അദ്ദേഹത്തിന്റെ പുതിയ സിനിമ ഗരുഡൻ നവംബർ മൂന്നിന് റിലീസ് ആവുന്നു. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി ഈ സിനിമ മാറേണ്ടത് അദ്ദേഹത്തെ സ്നേഹിക്കുന്ന നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നിലവിൽ അദ്ദേഹത്തിനു കൊടുക്കാൻ കഴിയുന്ന ഹൃദയം കൊണ്ടുള്ള നമ്മുടെ പിന്തുണ കൂടിയാണ് അത്.

എന്ത് കൊണ്ട് ഈ മനുഷ്യൻ്റെ സിനിമകൾ സൂപ്പർ ഹിറ്റാകണം എന്ന് അതിയായി ആഗ്രഹിക്കുന്നതെന്നറിയാമോ? അതിനായി ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നതെന്നറിയാമോ? ഉത്തരം വളരെ ലളിതം!!!ബാക്കി താരങ്ങളുടെ സിനിമ സൂപ്പർ മെഗാ ഹിറ്റാകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു കാർ കൂടി അതിഥിയായിട്ടെത്തും. അല്ലെങ്കിൽ കുടുംബവുമൊത്ത് അടിപൊളി യുറോപ്യൻ ട്രിപ്പ്; ഒപ്പം കുറെ പാർട്ടി ബാഷ് ! തീർന്നു! എന്നാൽ SG എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിൻ്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും. !! അഭിനയത്തിരക്കിനിടയിൽ പോലും ആളുടെ മനസ്സ് തൻ്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും. !!! എന്തിനധികം സ്വന്തം സിനിമയുടെ റിലീസിംഗ് ഡേറ്റിൽ പോലും ആൾ പരിചയക്കാരോട് തിരക്കുന്നത് സിനിമാവിശേഷമായിരിക്കില്ല; മറിച്ച് രോഗാവസ്ഥയിൽ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒരിറ്റു സാന്ത്വനം പകരുന്ന കാര്യത്തെ കുറിച്ചായിരിക്കും!!! അതങ്ങനെയാണ് എന്നും!! അതാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും!!

അതായത് SG എന്ന ദൈവാംശമുള്ള മനുഷ്യൻ്റെ ഒരു സിനിമ വിജയിച്ചാൽ , അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശമാവാനാണ്. !! പാവപ്പെട്ടവരുടെ വിയർപ്പിൻ്റെയും അധ്വാനത്തിൻ്റെയും ഫലം നിക്ഷേപങ്ങളായി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ അധികാരത്തിൻ്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവർ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്!!! നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി “സാണകം ” സവിട്ടാൻ റെഡിയാവുന്ന ടീംസിനു അന്നേരം ” സാണകം ” പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നുണ്ട്. എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ട്.

Articles You May Like

x