തിളച്ച കഞ്ഞി വെള്ളം വീണ് പൊള്ളലേറ്റുവെന്ന് ഷീബ, പോലീസ് വീട്ടില്‍ എത്തിയതോടെ കള്ളങ്ങള്‍ പൊളിഞ്ഞു

ടുക്കി അടിമാലിയില്‍ പ്രണയം നിരസിച്ചത് ആരോപിച്ച് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റില്‍. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ആസിഡ് ആക്രമണത്തില്‍ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പത്തി മണിയോടൊയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നില്‍ നിന്നും സംസാരിക്കവെ ഷീബ കൈയ്യില്‍ കരുതിയിരുന്ന ആസിഡ് അരുണ്‍ കുമാറിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് ഫെയ്‌സ്ബുക്കിലൂടെ അരുണും ഷീബയും പരിചയത്തിലായത്. പരിജയം പിന്നീട് പ്രണയത്തിലാവുകയും ഷീബയെ വിവാഹം ചെയ്യാമെന്നു അരുണ്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഒരുമിച്ച് താമസിക്കാനായി ഷീബ തിരുവനന്തപുരത്തെത്തി ഹോം നഴ്‌സ് ആയി വരെ ജോലി നോക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹിതയും ഷീബയ്ക്ക് രണ്ട് കുട്ടികളും ഉണ്ടെന്ന് അരുണ്‍ അറിഞ്ഞത് പിന്നീടായിരുന്നു. ഇതറിഞ്ഞതോടെ അരുണ്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുകയും മറ്റൊരു വിവാഹത്തിനായുള്ള ആലോചനയിലുമായിരുന്നു.

ഇതറിഞ്ഞ ഷീബ അരുണിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി. പണം നല്‍കിയാല്‍ പ്രശ്‌നമെല്ലാം പരിഹരിക്കാമെന്നു പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ഷീബ അരുണിനെ വിളിച്ച് വരുത്തിയത്. വരുമ്പോള്‍ ഒറ്റയ്ക്ക് വരാനും ഷീബ നിര്‍ദേശിച്ചു. എന്നാല്‍ അരുണ്‍ സുഹൃത്തുകളുമായാണ് വന്നത്. ഷീബ ഇവരെ കണ്ടിരുന്നില്ല. സംസാരിക്കുന്നതിനിടെ ഷീബ അരുണിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പരുക്കേറ്റതോടെ സുഹൃത്തുകള്‍ അരുണിനെ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുണ്‍ ആസിഡ് തട്ടിത്തെറിപ്പിച്ചു. ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അരുണ്‍ പ്രാഥമിക ചികില്‍സ തേടി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു.

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ ഷീബ ഭര്‍ത്താവിന്റെ മുരിക്കാശ്ശേരിയുള്ള തറവാട് വീട്ടിലേക്കാണ് പോയത്. ഷീബയുടെ മുഖത്തെ പൊള്ളല്‍ കണ്ട് വീട്ടുകാര്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണതായിരുന്നുവെന്നാണ് പറഞ്ഞത്. ഇതോടെ ആര്‍ക്കും സംശയം ഉണ്ടാവാത്തതിനെ തുടര്‍ന്ന് അഞ്ച് ദിവസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു. എന്നാല്‍ ശനിയാഴ്ച്ച രാത്രി പോലീസ് വീട്ടിലെത്തി ഷീബയെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വീട്ടില്‍ അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.

 

 

Articles You May Like

x