ഇനി നീ പോയി ജീവിച്ചോ പിന്നെ ചൂടുള്ള എന്തോ മുഖത്ത് വന്ന് വീഴുന്ന പോലെ തോന്നി

ആസിഡ് അറ്റാക്ക് കൊണ്ട് പാതിവെന്ത ശരീരവുമായി ജീവിതത്തിൽ അതിജീവിച്ച് പോരാടിയ നിരവധി പെൺകുട്ടികളുടെ കഥ നമുക്കറിയാം. പലരും ഇക്കാലത്ത് പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ആസിഡാക്രമണം നടത്തി കൊലപ്പെടുത്തുന്നത് വാർത്തകളിൽ ഇടം നേടുന്ന ഒന്നാണ്. ഇഷ്ടമല്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞ ഉടനെ തന്നെ പ്രണയാഭ്യർത്ഥന നിരസിച്ചതിൽ വിദ്വേഷം കൊണ്ട് പല യുവാക്കളും ഇപ്പോൾ ആസിഡ് ആക്രമണം നടത്താറുണ്ട്. അത്തരത്തിലുള്ള ഒരുപാട് വാർത്തകൾ നമുക്ക് ചുറ്റും നിരവധി കണ്ടിട്ടുമുണ്ട് .ലക്ഷ്മി എന്ന യുവതിയെ ആസിഡ് അറ്റാക്ക് നടത്തി ഒടുവിൽ ജീവിതത്തിൽനിന്ന് പൊരുതി പോരാടി മുന്നോട്ടുവന്ന വാർത്തകളും വായിച്ചിട്ടുള്ളതാണ്.

അങ്ങനെ ആസിഡ് അറ്റാക്ക് കൊണ്ട് ജീവിതത്തെ പൊരുതി തോൽപ്പിച്ച ഒരു പെൺകുട്ടിയെ പരിചയപ്പെടാം. സക്കിറ എന്നാണ് ആ പെൺകുട്ടിയുടെ പേര്. 30 വയസ്സ് പ്രായമാണ് അവർക്കുള്ളത്. പ്രായപൂർത്തി ആകുന്നതിനു മുൻപേ അവൾ വിവാഹിതയായി ‘അതിനുശേഷം ഭർത്താവിൻറെ വീട്ടുകാരിൽ നിന്ന് ഭർത്താവിൽ നിന്ന് നേരിട്ടഗാർഹികപീഡനം ,അതിനുശേഷം ആസിഡാക്രമണം .ഒരു പെൺകുട്ടി ജീവിതത്തിൽ സഹിക്കാവുന്നതിലും അപ്പുറം എല്ലാം സക്കീറ അനുഭവിച്ചിരുന്നു .അവൾക്ക് വലതുകണ്ണിന്റെ സ്ഥാനത്ത് ഒരു ചെറിയ ചുവന്ന കുഴി മാത്രമാണുള്ളത് ,മൂക്കിറ്റെസ്ഥാനത്ത് രണ്ടു ദ്വാരങ്ങളും അതുപോലെതന്നെ ശരീരം മുഴുവൻ ആസിഡ് ആക്രമണത്തിൽ വെന്ത പാടുകളും. ജീവിതത്തിൽ ഒരുപാട് പരീക്ഷിച്ച ദൈവത്തോട് അവൾക്ക് വെറുപ്പൊന്നും തോന്നിയില്ല, ജീവിതത്തെ പോരാടി മുന്നോട്ടു കൊണ്ടുപോകും എല്ലാവർക്കും ഇതൊരു പ്രചോദനമാകുമെന്ന് അവൾ തീരുമാനിച്ചു. അങ്ങനെ പഠിച്ച് ഒരു ജോലി നേടുകയും ചെയ്തു, ഇപ്പോൾ മുംബൈയിലെ ഒരു പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജോലി ചെയ്യുകയാണ്.

ഒരുപാട് സ്വപ്നങ്ങൾ കണ്ടു കൊണ്ടാണ് ഒരു പെൺകുട്ടി വിവാഹത്തിലേക്ക് എത്തുന്നത്. എന്നാൽ സക്കീത് തേടിവന്നത് മുഴുവൻ ദുരിതങ്ങൾ ആയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഭർത്താവിൻറെ ഉപദ്രവങ്ങൾ സഹിക്കാനായില്ല ‘അദ്ദേഹം ഒരുപാട് ഉപദ്രവിക്കാൻ തുടങ്ങി .നിരവധി തവണ മർദ്ദനങ്ങളും ലൈംഗികമായ പീഡനങ്ങളും അവൾക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട് .വീട്ടുകാരോട് പരാതിപ്പെട്ടപ്പോൾ എല്ലാ ആണുങ്ങളും ഇങ്ങനെയാണ് പെൺകുട്ടികൾ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു. കുടുംബത്തിൽ നിന്നും ഇതേ അഭിപ്രായം തന്നെയാണ് ലഭിച്ചത്. അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോയി ,ഒരുപാട് പീഡനങ്ങൾക്കൊടുവിൽ ആസിഡ് ആക്രമണത്തിന് ഇരയാവുകയും ചെയ്തു.

ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് സക്കീറയ്ക്ക് രണ്ട് പെൺകുട്ടികൾ ജനിച്ചത്. പക്ഷേ ഭർത്താവിനെ ആഗ്രഹം ആൺകുട്ടികളായിരുന്നു. അതേതുടർന്ന് ആയിരുന്നു പിന്നീടുള്ള വഴക്കുകൾ. ഒടുവിൽ വഴക്കും ഉപദ്രവവും ഒരുപാട് വന്നപ്പോൾ അവൾ വിവാഹമോചനം ആവശ്യപ്പെട്ടു ,എന്നാൽ അത് അയാളെ ഒരുപാട് ദേഷ്യം പിടിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് ഒരു മാസത്തേക്ക് അദ്ദേഹം വീട്ടിൽ വരികയോ അവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകുകയോ ചെയ്തില്ല. കുട്ടികളെ വളർത്തി വലുതാക്കാൻ അവൾക്ക് ജോലിക്ക് പോകേണ്ടിവന്നു ‘പാർടൈം ജോലി അവൾ സോപ്പ് നിർമ്മാണ കമ്പനിയിൽ ജോലി ആരംഭിച്ചു. അത് അറിഞ്ഞ അയാൾക്ക് കൂടുതൽ വൈരാഗ്യം ആവുകയും അവിടെ ജോലി സ്ഥലത്ത് വെച്ച് അപമാനിച്ചു. ജോലി നഷ്ടപ്പെടുകയും ചെയ്തു. അവളെ എങ്ങനെയെങ്കിലും ഉപദ്രവിക്കാൻ അയാൾ വഴി കണ്ടു പിടിച്ചു കൊണ്ടിരുന്നു ,ഒടുവിൽ വഴക്കുകൾ തീർക്കാൻ വേണ്ടി അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ അതിനിടയിൽ അയാൾ ഉപദ്രവിച്ചു കൊണ്ടിരുന്നു .അങ്ങനെ ഒരു രാത്രിയിലാണ് ഉറങ്ങിക്കിടന്ന അവളുടെ മുഖത്ത് ആസിഡ് ആക്രമണത്തിന് ഇരയാക്കിയത്.

Articles You May Like

x