സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു , പെൺകുട്ടി ചെയ്തത് കണ്ടോ , വൈറലായി പെൺകുട്ടിയുടെ ജീവിത കഥ

കേരളക്കരയുടെ കണ്ണ് നിറച്ച സംഭവമായിരുന്നു സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ മ, ർ, ദനം മൂലം വിസ്മയ എന്ന പെൺകുട്ടി ആ, ത്മ ,ഹത്യ ചെയ്ത വാർത്ത . കേരളത്തിൽ ഇത് ആദ്യമായല്ല ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത് . സ്ത്രീയെ ധനമായി കാണാതെ സ്ത്രീധനത്തോട് ആർത്തി മൂത്ത് പോകുന്ന ഭർത്താക്കന്മാരാണെങ്കിൽ കരഞ്ഞും കാലുപിടിച്ചും സഹിച്ചും ഷെമിച്ചും ഭർത്താവിന്റെ ആട്ടും തുപ്പും ഏറ്റ് അയാളുടെ കാല്കീഴില് കഴിയാതെ തിരിച്ചു വരിക നിന്റെ വീട്ടിലേക്ക് എന്ന് മാതാപിതാക്കൾ പറഞ്ഞുവേണം പെണ്മക്കളെ കെട്ടിച്ചുവിടാൻ . കാരണം സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിച്ച് ജഡമായി വരുന്ന മകളേക്കാൾ എത്രയോ നല്ലതാണു വിവാഹ മോചനം നേടി വരുന്ന മക്കൾ എന്ന് ചിന്തിക്കണം .. അത്തരത്തിൽ സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ നിരന്തരം കൊടും പീഡനം അനുഭവിക്കുകയും ഒടുവിൽ ഭർത്താവ് ഉപേക്ഷിക്കുകയും ചെയ്ത കോമാൾ ഗണത്ര എന്ന പെൺകുട്ടി യുടെ കഥയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ കോമാൾ ഗണത്ര മറുപടി നൽകിയത് തന്റെ ജീവിത വിജയം നേടിയിരുന്നു , തന്റെ സ്വപ്‌നങ്ങൾ സാക്ഷത്കരിച്ചായിരുന്നു .. കോമാൾ ഗണത്ര യുടെ ജീവിത കഥ ഇങ്ങനെ

ഗുജറാത്തിലെ സവർകുണ്ടല ഗ്രാമത്തിൽ ആയിരുന്നു കോമാൾ ഗണത്ര ജനിച്ചത് . പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കോമാൾ ഗണത്ര തന്റെ സ്വാപ്നമായ സിവിൽ സർവീസിനായി പരിശ്രമിച്ചു തുടങ്ങി . സിവിൽ സർവീസ് ലക്‌ഷ്യം വെച്ചുള്ള പഠനത്തിനിടയിലാണ് കോമാൾ ഗണത്ര ക്ക് നല്ലൊരു കുടുംബത്തിൽ നിന്നും വിവാഹ ആലോചന വന്നത് .. സിവിൽ സർവീസ് ആണ് കോമാളിന്റെ ലക്ഷ്യമെങ്കിലും അത് കിട്ടുവോ എന്നുള്ള കാര്യത്തിൽ അത്ര ഉറപ്പില്ലാത്തതിനാൽ മാതാപിതാക്കൾ ആ വിവാഹ ആലോചനയുമായി മുന്നോട്ട് പോവുകയും 2008 ൽ കോമാൾ ഗണത്ര വിവാഹിതയാകുകയും ചെയ്തു . എന്നാൽ ഒരുപാട് പ്രതീക്ഷയും ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയി വരന്റെ വീട്ടിൽ എത്തിയ കോമാൾ ഗണത്രക്ക് ആ വീട്ടിൽ ലഭിച്ചത് അത്ര നല്ല കാര്യങ്ങൾ ആയിരുന്നില്ല . ഉയർന്ന വിദ്യാഭ്യാസം നേടിയവർ ആയിരിന്നിട്ട് കൂടി സ്ത്രീധനം എന്ന വിഷയത്തിൽ അവർ ഒട്ടും പിന്നിലായിരുന്നില്ല . സ്ത്രീധനത്തിനെക്കുറിച്ച് സംസാരിക്കാതിരുന്ന അവർ കോമാൾ വിവാഹം കഴിഞ്ഞ് എത്തിയതോടെ സ്ത്രീധനത്തിനു വേണ്ടി വാശി പിടിക്കുകയായിരുന്നു . എന്നാൽ സ്ത്രീധനം നൽകുന്നതിനോ അത് വീട്ടിൽ ചോദിക്കാനോ കോമാൾ ഗണത്ര തയ്യാറായില്ല .

 

ഇത് ഭർത്താവിനെ കുറച്ചൊന്നുമല്ല ദേഷ്യം പിടിപ്പിച്ചത് . കോമാൾ ഗണത്ര യെ ഉപേഷിച്ച് ഭർത്താവ് വിദേശ രാജ്യത്തേക്ക് പോവുകയും സ്ത്രീധനം ലഭിക്കാതെ ഒന്നിച്ചൊരു ജീവിതം ഉണ്ടാകുക ഇല്ല എന്നും കോമാൾ ഗണത്രയോട് ഭർത്താവ് പറയുകയും ചെയ്തു . ഇത് കോമാൾ ഗണത്ര യുടെ വീട്ടുകാരെയും ഏറെ സംഘടകടലിൽ ആഴ്ത്തി . സഹായത്തിനായി സമീപിച്ചയിടങ്ങളിൽ ഒന്നും തന്നെ കോമാൾ ഗണത്രക്ക് കാര്യമായ സഹായങ്ങൾ ലഭിച്ചില്ല . തനിക്ക് നീതി ലഭിക്കില്ല എന്ന തിരിച്ചറിവ് കോമാൾ ഗണത്ര യെ വലിയൊരു ലക്ഷ്യത്തിലാണ് എത്തിച്ചത് . തനിക്ക് നീതി നേടി തരാനാവാത്ത സർക്കാർ സംവിദാനത്തിൽ ഒരു ഭാഗമാകാനും അതിനെ നന്നാക്കാനും കോമാൾ ഗണത്ര തീരുമാനമെടുത്തു . തന്നെപോലെ നിരവധി സ്ത്രീകൾ ഇത്തരത്തിൽ നിരവധി പ്രേഷങ്ങൾ നമ്മുടെ സമൂഹത്തിൽ നേരിടുന്നുണ്ട് . അവർക്കൊക്കെ തുണയാകാൻ തനിക്ക് സാധിക്കണം എന്ന ഉറച്ച ലക്ഷ്യമായിരുന്നു കോമാൾ ഗണത്ര ക്ക് മുന്നിലുണ്ടായിരുന്നത് . ഒടുവിൽ ഐ എ എസ് പഠനത്തിനായി കൂടുതൽ സമയം കോമാൾ ഗണത്ര നീക്കി വെക്കുകയും തന്റെ ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുകയും ചെയ്തു .

എന്നാൽ അവിടെയും കോമാൾ ഗണത്രയെ തേടി ഓരോ പ്രേശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു . ഭർത്താവിന്റെ വീട്ടുകാരുടെ അപവാദ പ്രചാരണങ്ങൾ കോമാൾ ഗണത്രയെ ശരിക്കും ബാധിച്ചു . ഒടുവിൽ സഹികെട്ട് ഭാവ് നഗറിന്റെ ഒരു ഗ്രാമത്തിൽ സർക്കാർ സ്കൂളിൽ അധ്യാപികയായി കോമാൾ ഗണത്ര ജോലിയിൽ പ്രവേശിച്ചു .. എന്നാൽ ഒരു സർക്കാർ സ്കൂളിലെ അധ്യാപികയായിരുന്നുകൊണ്ട് സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ തനിക്ക് സാധിക്കില്ല എന്ന ഉത്തമ ബോദ്യം കോമാൾ ഗണത്രക്ക് ഉണ്ടായിരുന്നു . ഇന്റർനെറ്റ് , കോച്ചിങ് സെന്ററുകൾ പോയിട്ട് മതിയായ ബുക്കുകൾ പോലും കോമാൾ ഗണത്രക്ക് ലഭ്യമായിരുന്നില്ല . വർഷ വർഷവും ലക്ഷക്കണക്കിന് ആളുകൾ പരിശ്രമിച്ചു നേടുന്ന യൂപിഎസ്സി പരീക്ഷയിൽ വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല . എന്നാൽ തോൽക്കാൻ കോമാൾ ഗണത്ര തയ്യാറായിരുന്നില്ല . പകൽ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കും രാത്രിയിൽ ഉറക്കമൊഴിഞ്ഞ് തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി കോമാൾ ഗണത്ര പരിശ്രമിച്ചു . സ്കൂളിൽ പഠിപ്പിക്കലിന് ശേഷം ആഴ്ച അവസാനം കോമാൾ ഗണത്ര അഹമ്മദാബാദിലേക്ക് പോകും ശേഷം സിവിൽ സർവീസ് അക്കാദമിയിൽ ക്ലാസുകൾ അറ്റന്റ് ചെയ്യും ..

ആദ്യ രണ്ടു തവണയും പരാജയമായിരുന്നു കോമാൾ ഗണത്രയെ തേടി എത്തിയത് എങ്കിലും അവളുടെ വാശിക്കും ലക്ഷ്യത്തിനെയും തകർക്കാൻ ആ തോൽവികൾക്ക് സാധിച്ചില്ല , ഒടുവിൽ മൂന്നാമത്തെ പരിശ്രമത്തിൽ കോമാൾ ഗണത്ര വിജയിക്കുകയും ഐഎഎസ് യോഗ്യത നേടുകയും ചെയ്തു . ബന്ധുക്കളൊക്കെ എന്നും അവളെ കുറ്റപെടുത്തിയപ്പോൾ മാതാപിതാക്കൾ അവളുടെ സ്വപ്നത്തിന് കൂട്ടുനിൽക്കുകയായിരുന്നു . കോമാൾ ഗണത്ര ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയി ജോലി ചെയ്യുകയാണ് . പുനർ വിവാഹിതയായ കോമാൾ ഗണത്ര ഭർത്താവും മക്കളുമൊത്ത് സന്തോഷ ജീവിതം നയിക്കുകയാണ് ഇപ്പോൾ ..ഇന്നത്തെ മാതാപിതാക്കൾക്കും പെൺകുട്ടികൾക്കും മാതൃക തന്നെയാണ് കോമാൾ ഗണത്ര എന്ന് നിസംശയം പറയാം . കാരണം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മർദിച്ചപ്പോഴും ഉപേഷിച്ചപ്പോഴും അവൾ പകരം വീട്ടിയത് നല്ലൊരു നിലയിൽ ജീവിത വിജയം നേടിയിരുന്നു .. കോമാൾ ഗണത്ര എന്നും ഇന്നത്തെ പെൺകുട്ടികൾക്ക് മാതൃക തന്നെ

Articles You May Like

x