ടോര്‍ച്ചിന്റെ വെട്ടത്തില്‍ ശസ്‌ത്രക്രിയ, മൂത്രം പോകാന്‍ കമ്ബികൊണ്ടു തുളച്ചു, മൂത്രം പോകുന്നത് സൂചിയില്‍ നിന്നും വരുന്നത് പോലെ ; ജീവിക്കുന്നത് കുഴലും താങ്ങി സഹിക്കാവുന്നതിലും അപ്പുറത്തെ വേദനയോടെ

ലിംഗ മാറ്റ ശസ്ത്രക്രിയകൾ ചെയ്ത് പരാജയപ്പെട്ട് ആത്മഹത്യ ചെയ്ത അനന്യ അലക്സിനെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. അനന്യയുടെ മരണത്തിൽ നിരവധി വിവാദങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ പറ്റാത്തതിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ ആയിരുന്നു അനന്യയെ ആത്മഹത്യയിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ സമാന അനുഭവമായി മറ്റൊരു ട്രാൻസ്ജെൻഡർ യുവതിയുടെ രംഗത്തെത്തിയിരിക്കുകയാണ്.

ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്ത് പത്ത് വര്‍ഷമാകാറായിട്ടും ദുരിതം വിട്ടുമാറാതെ ട്രാന്‍സ്‌ജെന്‍ഡര്‍ തൃപ്തി ഷെട്ടിയാണു ദുരിതമനുഭവിക്കുന്നത് . ബാംഗ്ലൂരില്‍ വെച്ച് 2012ലായിരുന്നു തൃപ്തിയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവുമൂലം ഇപ്പോൾ മൂത്രമൊഴിക്കുമ്പോള്‍ കടുത്ത വേദന സഹിക്കേണ്ടി വരുന്നതായും നാല് തവണ സര്‍ജറിക്ക് വിധേയായി എന്നും ഇപ്പോള്‍ വീണ്ടും സര്‍ജറി നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാർ എന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖങ്ങളിൽ യുവതി വെളിപ്പെടുത്തുകയാണ്. 2012 ബാംഗ്ലൂരിൽ വച്ച് നടന്ന ശസ്ത്രക്രിയയ്ക്ക് ചെലവായ തുക 18000 രൂപയായിരുന്നു. അതികഠിനമായ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു 41 ദിവസം ആകുമ്പോഴേക്കും ആയിരുന്നു ശാരീരികാസ്വാസ്ഥ്യങ്ങൾ വന്നത്. അന്ന് ചെന്നൈയിൽ ഒരു ആശുപത്രിയിൽ ചികിത്സ ചെയ്തിരുന്നു. പക്ഷേ പിന്നീട് പ്രശ്നങ്ങൾ വഷളാവുകയായിരുന്നു. മൂത്ര തടസ്സം മാറ്റാന്‍ ഹോളുണ്ടാക്കി ട്യൂബിങ്കെലും 2014ല്‍ ഇതേ അവസ്ഥ വീണ്ടും വന്നു. അന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു , പിന്നീട് ബുദ്ധിമുട്ട് നേരിട്ടു പക്ഷേ പിന്നീട് അതെല്ലാം സഹിക്കുകയായിരുന്നു ഇപ്പോൾ ഇക്കാര്യം തുറന്നു പറയുന്നത് വേദന അതിഭീകരം ആയതു കൊണ്ടാണ്. സാമ്പത്തികമായി ഇപ്പോൾ ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട് അതുകൊണ്ട് സഹായങ്ങളും ലഭിക്കേണ്ടത് ഉണ്ടെന്ന് തൃപ്തി പറയുന്നു.

ഈ ശാരീരിക ബുദ്ധിമുട്ടുകൾ മാറണമെങ്കിൽ മറ്റ് സർജറിയ ചെയ്യണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂത്രമൊഴിക്കുമ്പോള്‍ അകത്തുള്ള ഞരമ്പുകളെല്ലാം വലിഞ്ഞ് വേദനയുണ്ടാകും മാത്രമല്ല സൂചിയില്‍ നിന്നും വരുന്നത് പോലെയാണ് മൂത്രം പോകുന്നത്. പരിശോധിച്ചതിനുശേഷം ദ്വാരം അടഞ്ഞു പോയെന്ന് ഡോക്ടര്‍ പറഞ്ഞു അതിനാൽ മറ്റൊരു സർജറി കൂടെ ചെയ്താലേ അതെല്ലാം ഭേദമാകു. അള്‍ട്ര സൗണ്ട് സ്‌കാനിംഗ് ഉള്‍പ്പെടെ എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ട് എന്നു് അറിയിച്ചു.

മാത്രമല്ല വെറുതെയുള്ള ഒരു സർജറി അല്ല ഇതന്നും ഞരമ്പുകള്‍ മാറിയിരിക്കുന്ന തുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം, ഓപ്പണ്‍ സര്‍ജറി ചെയ്ത് ശരിയാക്കണം. ഈ മാസം 27നാണ് സര്‍ജറി എന്ന് യുവതി അറിയിച്ചു.മാത്രമല്ല ബ്രെസ്റ്റ് സര്‍ജറിയും പരാജയപ്പെട്ടു , എറണാകുളത്തെ കോസ്‌മെറ്റിക് ക്ലിനിക്കില്‍ നിന്നായിരുന്നു ബ്രെസ്റ്റ് സര്‍ജറി ചെയ്തത്. പക്ഷേ പരാജയപ്പെടുകയായിരുന്നു എന്നും പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതു കൊണ്ട് ആ സർജറി ഇപ്പോൾ ചെയ്യുന്നില്ലെന്നും കൂട്ടി ച്ചേർക്കുന്നു.

Articles You May Like

x