140 വീടുകളിലെ വൈദ്യുത ഉപയോഗം ബില്ലിൽ കുറച്ചു കാണിച്ച് കെഎസ്ഇബിയെ പറ്റിച്ചത് രണ്ടു വർഷക്കാലം; മീറ്റർ റീഡിങ് കരാർ ജീവനക്കാരന്റെ തട്ടിപ്പ് കെഎസ്ഇബി കണ്ടെത്തിയത് ഇങ്ങനെ

വളരെ കുറച്ച് വൈദ്യുതി ഉപയോഗിക്കുകയും എന്നാൽ ബില്ല് വരുമ്പോൾ ലക്ഷങ്ങൾ തുക കാണിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ സർവ്വസാധാരണമാണ്. മീറ്ററിലെ കേടുകൊണ്ടോ റീഡിങ്ങിലെ തെറ്റുകൊണ്ടോ ഒക്കെ ഇത്തരത്തിലുള്ള അപാകതകൾ സംഭവിക്കുമ്പോൾ നിലവിലെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. വൈദ്യുതി ഉപയോഗം കുറച്ചു കാണിച് കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയ മീറ്റർ റീഡിങ് കരാർ ജീവനക്കാരന്റെ തട്ടിപ്പ് പുറത്തായ വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. തൊടുപുഴയിലാണ് സംഭവം. 140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടുവർഷത്തോളം വളരെ കുറച്ചു കാണിച് കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയ മീറ്റർ റീഡിങ് കരാർ ജീവനക്കാരന്റെ തട്ടിപ്പ് പുറത്തായിരിക്കുകയാണ്

കുറ്റം സമ്മതിച്ച കരിമണ്ണൂർ സ്വദേശിയെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. തൊടുപുഴ സെക്ഷൻ 1 ഓഫീസിന് കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്റന്റിനെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. തൊടുപുഴ സെക്ഷനിലെ മീറ്റർന്മാരെ പരസ്പരം സ്ഥലം മാറ്റിയപ്പോഴാണ് ക്രമക്കേട് കെഎസ്ഇബി കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരൻ റീഡിങ് എടുത്തപ്പോൾ പ്രകടമായ മാറ്റം കണ്ടെത്തുകയായിരുന്നു. ശരാശരി 2000 രൂപ വന്നിരുന്ന വീട്ടിൽ 35,000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു. കുമാരമംഗലം മണക്കാട് പഞ്ചായത്തുകളിൽ ഉള്ള ഉപഭോക്താക്കളുടെ വീടുകളിലെ കറണ്ട് ബില്ലിലാണ് മാറ്റം കണ്ടെത്തിയത്

പരാതി ഉയർന്നതോടെ ഇതിനുമുമ്പ് റീഡിങ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബിൽ തുക കുറച്ചു നൽകി ഇയാൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നത് ഉൾപ്പെടെ വിജിലൻസ് അന്വേഷണത്തിൽ നിന്നാകും വ്യക്തമാക്കുക. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടോ എന്നും അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. മീറ്ററുകൾ കെഎസ്ഇബിയുടെ പ്രത്യേക സ്ക്വാഡ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പിരിച്ചുവിട്ട ജീവനക്കാരന്റെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധിക്കും. അന്വേഷണം ബോർഡിൻറെ വിജിലൻസ് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. വാഴത്തോപ്പിൽ നിന്ന് പ്രത്യേക സ്ക്വാഡ് വീടുകളിൽ എത്തി മീറ്ററും മറ്റും പരിശോധിച്ചതിനുശേഷം മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയാൻ കഴിയുകയുള്ളൂ. 140 ഓളം വീടുകളിൽ പരിശോധന നടത്തേണ്ടി വരുമെന്നാണ് വിവരം. എന്തുതന്നെയായാലും ഇത്തരത്തിൽ ഒരു തട്ടിപ്പ് കേട്ട് നടുങ്ങിയിരിക്കുകയാണ് കേരളീയർ.

Articles You May Like

x