“ചെയ്ത പാപങ്ങൾക്ക് പരിഹാരമായി കണ്ടത് ആത്മഹത്യ ; പോലീസ് സ്റ്റേഷനിൽ വെച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ

പാറശ്ശാലയിലെ ഷാരോണിന്റെ വാർത്തയാണ് ഇപ്പോൾ എവിടെയും നിറഞ്ഞു നിൽക്കുന്നത്. നിരവധി ആളുകളാണ് ഈ വാർത്ത കേട്ട് അമ്പരന്ന് നിൽക്കുന്നത്. തനിക്ക് ഒന്നുമറിയില്ല എന്ന നിലപാടിൽ ആയിരുന്നു ഗ്രീഷ്മ. പെൺകുട്ടിയുടെ വോയിസ് ക്ലിപ്പുകൾ എല്ലാം തന്നെ അത്തരത്തിലുള്ള ആയിരുന്നു. ഞാൻ അങ്ങനെ എന്തെങ്കിലും കലക്കി കൊടുക്കുമോ.? ഞാൻ കുടിച്ചു കൊണ്ടിരുന്ന സാധനം തന്നെയാണ് ഞാൻ ഇച്ചായന് നൽകിയത് എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. സോറി ഇച്ചായ ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നുണ്ടോ എന്ന തരത്തിലുള്ള വാട്സ്ആപ്പ് ചാറ്റുകളും പുറത്തു വന്നിരുന്നു. എന്നാൽ എന്ത് കഷായമാണ് കുടിച്ചത് എന്ന പേര് പറയാൻ തയ്യാറായതുമില്ല ഗ്രീഷ്മ. തുടർന്നാണ് കുടുംബത്തിന് സംശയം തോന്നുന്നത്.

 

ഈ സംശയം അധികരിച്ച നിമിഷത്തിലാണ് കുടുംബം ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. പെൺകുട്ടിക്ക് എതിരെ ആദ്യം പോലീസിന് മുൻപിൽ തലകറങ്ങി വീഴൽ നാടകം അടക്കം നടത്തിയ ഗ്രീഷ്മ പിന്നീട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ അവരുടെ ചോദ്യം ചെയ്യലിനു മുൻപിൽ പതറി പോവുകയായിരുന്നു. ഒരു കാരണവശാലും പിടിച്ചുനിൽക്കാൻ സാധിക്കാത്ത തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ രീതി തന്നെ. നാലുപേരെയും നാല് സ്ഥലങ്ങളിലായിരത്തിയാണ് മൊഴിയെടുത്തത്. മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് ആദ്യം തന്നെ മനസ്സിലാവുകയും ചെയ്തു. അതോടെ ഇനിയും കള്ളം പറഞ്ഞ് നിൽക്കാൻ സാധിക്കില്ല എന്ന് ഗ്രീഷ്മയ്ക്ക് മനസ്സിലായി. അവസാനം ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു ചെയ്തത്. ഇന്ന് ഗ്രീഷ്മ അറസ്റ്റ് ചെയ്യും എന്നായിരുന്നു പുറത്തുവന്ന വാർത്ത.

എന്നാൽ ഈ വാർത്ത വലിയതോതിൽ ആളുകളാണ് എല്ലാം കേട്ടുകൊണ്ടിരിക്കുന്ന സമയത്താണ് മറ്റൊരു നാടകശ്രമം കൂടി ഗ്രീഷ്മയുടെ ഭാഗത്തു നിന്നും ഉണ്ടാക്കുന്നത്. പോലീസ് സ്റ്റേഷനിൽ വച്ചു തന്നെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിനിടയിൽ ആയിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ബാത്റൂമിൽ എത്തിയ ഗ്രീഷ്മ ലൈസോൾ കഴിച്ചുകൊണ്ടാണ് ആ,ത്മ,ഹ,ത്യയ്ക്ക് വേണ്ടി തീരുമാനിച്ചിരുന്നത്. ഇപ്പോൾ ഗ്രീഷ്മയെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. നിലവിൽ നില തൃപ്തികരമാണ് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഛർദിച്ചപ്പോൾ ആയിരുന്നു ഈ ഒരു വിവരം പോലീസും അറിഞ്ഞത്. തുടർന്ന് ഗ്രീഷ്മയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു ചെയ്തത്.

അറസ്റ്റ് ഇന്നു തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. വലിയ പ്രശ്നങ്ങൾ ഒന്നും ഗ്രീഷ്മയ്ക്ക് ഇല്ലാത്തതിനാൽ അറസ്റ്റിന്റെ കാര്യത്തിൽ മാറ്റം ഉണ്ടാവില്ലെന്ന് തന്നെയാണ് അടുത്ത വൃത്തങ്ങൾ എല്ലാം ഇതുവരെ അറിയിച്ചു കൊണ്ടിരിക്കുന്നത്. ഇത് കാരണമായിരിക്കാം ഗ്രീഷ്മ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത് എന്നാണ് അറിയുന്നത്. ഇനി താൻ ജീവിച്ചിരുന്നിട്ടും കാര്യമില്ല എന്ന് ഗ്രീഷ്മയ്ക്ക് തോന്നിയിട്ടുണ്ടാവും. കേരളം മുഴുവൻ ഇപ്പോൾ ഗ്രീഷ്മയെയും ഉറ്റു നോക്കുന്നത് വളരെ മോശം കണ്ണോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഇനിയും പരിഹാസങ്ങളും മറ്റും ഏൽക്കേണ്ടി വരും എന്നുള്ളത് കൊണ്ടായിരിക്കാം. ഒരുപക്ഷേ ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഗ്രീഷ്മ എത്തിയത്.

Articles You May Like

x