എസ്എംഎയെ തോല്‍പ്പിച്ച ദൃഢനിശ്ചയം, വീൽചെയറിൽ ഇരുന്ന് ഡോക്ടർ ആവണമെന്ന സ്വപനം സാക്ഷാത്കരിച്ച് പാലക്കാട്ടുകാരി, അര്‍ച്ചന ഇനി ഡോ. അര്‍ച്ചന വിജയൻ

പാലക്കാട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ ഡോക്ടറായി പാലക്കാട്ടുകാരി അര്‍ച്ചന വിജയന്‍. കഴിയില്ലെന്നും, കഴിവില്ലെന്നും കുറ്റപ്പെടുത്തിയവരുടെ മുന്നില്‍ നിശ്ചയദാര്‍ഡ്യവും മനക്കരുത്തും കൂട്ടുപിടിച്ച് പോരാടി നേടിയ വിജയത്തിന്റെ പേരാണ് ഡോ. അര്‍ച്ചന വിജയന്‍.

പാലക്കാട് തേങ്കുറിശ്ശി സ്വദേശിയാണ് എസ്എംഎ ബാധിതയായ അര്‍ച്ചന വിജയന്‍. തന്റെ പ്രതിസന്ധികളും പ്രയാസങ്ങളും മറന്ന് ഡോ. അര്‍ച്ചന വിജയനായ വിജയ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്.

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗം മലയാളികള്‍ക്ക് ഇന്ന് പരിചിതമാണ്. പക്ഷേ ഇത് കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത് തുടങ്ങിയതാണ് അര്‍ച്ചനയുടെ പോരാട്ടം.

ആദ്യം തന്റെ ശരീരത്തെ ദുര്‍ബലമാക്കിയ രോഗത്തോട് പിന്നെ മുന്നില്‍ വന്ന ഒരോ പ്രതിസന്ധികളോടും. പക്ഷേ അര്‍ച്ചനയുടെ ജീവിതം മാറ്റിമറിച്ചത് പരിചരിച്ചിരുന്ന ഡോക്ടര്‍മാരുടെ അപക്വമായ പെരുമാറ്റവും സമൂഹത്തില്‍ നേരിടേണ്ടി വന്ന വേര്‍തിരിവുമാണ്.

എന്‍ട്രന്‍സ് പരീക്ഷ വിജയിച്ചെങ്കിലും മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ മെഡിസിന് അര്‍ച്ചനയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. പക്ഷേ സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രതിസന്ധികളെ ചെറുചിരിയോടെ നേരിട്ടിരുന്ന അര്‍ച്ചന, എല്ലാ തടസ്സങ്ങളും മറികടന്ന് മുന്നേറി.

x