Real Stories

“ഗർഭിണിയായ തന്നെ കൊണ്ട് കാശിനുവേണ്ടി അയാൾ സ്റ്റാർ നൈറ്റിൽ ഡാൻസ് ചെയ്യിപ്പിച്ചു , കുഞ്ഞിനെ വേണ്ടാന്ന് പറഞ്ഞു, ഒടുവിൽ അബോർഷനും ” , ആദ്യ ഭർത്താവ് കിഷോർ സത്യയെക്കുറിച്ചുള്ള ചാര്മിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ചാർമിള. നിരവധി കാരണങ്ങൾ കൊണ്ട് സിനിമയിൽ താരത്തിന്റെ പ്രാധാന്യം കുറഞ്ഞുവെങ്കിലും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ചാർമിള. വിവാഹവും കുടുംബജീവിതവും എല്ലാം താരം ഒരു തുറന്ന പുസ്തകം പോലെ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിട്ടുള്ള കാര്യമാണ്. മകൻ പിറന്നശേഷം ചെന്നൈ വിട്ടുള്ള യാത്രയും താരം ഇതുപോലെ തുറന്നു പറഞ്ഞ ഒന്നായിരുന്നു. കാബൂളിവാല, കേളി,ധനം എന്നീ ചിത്രങ്ങളിലെ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ മുഖമാണ് ചാർമിള എന്ന പേര് പറയുമ്പോൾ ഇന്നും പ്രേക്ഷകന്റെ മനസ്സിൽ ഓടിയെത്തുന്നത്. പക്ഷേ 47 വയസ്സായിരിക്കുമ്പോൾ അതിൻറെ മാറ്റങ്ങൾ എന്നിലുണ്ട് എന്ന് ചാർമിള തുറന്നു പറയുകയുണ്ടായി.

ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ അമ്മയായി താരം അഭിനയിച്ചിരുന്നു. ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ താരം സജീവമായിക്കൊണ്ടിരിക്കുകയാണ്. താരം ഇപ്പോൾ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് ധനം എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. പഠനത്തിൽ പിന്നോക്കം പോകരുതെന്ന നിർബന്ധമായിരുന്നു അച്ഛന്. മോഹൻലാലിൻറെ നായികയായി എത്തിയതുകൊണ്ട് തന്നെ സിനിമയ്ക്ക് ആയിരുന്നു താരം പ്രാധാന്യം നൽകിയിരുന്നത്. അവധിക്കാലത്ത് അഭിനയിക്കാൻ പിതാവ് സമ്മതിച്ചതിന്റെ ഫലമായാണ് ധനം,കേളി എന്നീ ചിത്രങ്ങളിലൊക്കെ താരം പ്രത്യക്ഷപ്പെട്ടത്.

മോഹൻലാൽ നായകനായ അങ്കിൾ ബണ്ണിൽ അഭിനയിക്കുമ്പോൾ പരീക്ഷാസമയം ആയിരുന്നതുകൊണ്ട് ഷൂട്ടിംഗ് സെറ്റിൽ ഇരുന്നു പഠിച്ചതെല്ലാം താരം ഓർക്കുന്നു.ബാലാജി വഴിയാണ് ചാർമിള സിനിമയിലേക്ക് കടന്നുവന്നത്. താരത്തിന്റെ പിതാവിൻറെ സുഹൃത്തായിരുന്നു ബാലാജിയും ശിവാജി ഗണേശനും ഒക്കെ. സീരിയൽ താരം കിഷോർ സത്യയായിരുന്നു താരത്തിന്റെ ആദ്യവിവാഹം നടന്നത്. തന്നെ ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററിൽ ഒപ്പുവെപ്പിച്ചത് എന്നായിരുന്നു കിഷോർ സത്യ ചാർമിളക്കെതിരെ ഉന്നയിച്ച വാദം. എന്നാൽ വീണ്ടും കിഷോറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ചാർമിള നിരത്തിയത്. 1995ലാണ് കിഷോസത്യയും താനും തമ്മിലുള്ള വിവാഹം നടന്നതെന്ന് ചാർമിള പറയുന്നു.

അന്ന് സിനിമയിൽ താൻ തിളങ്ങി നിൽക്കുന്ന താരമായിരുന്നു. വെറും അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്ന കിഷോറിനെ ഭീഷണിപ്പെടുത്തി കല്യാണം കഴിക്കേണ്ട ആവശ്യം എനിക്കില്ല ആയിരുന്നു. എത്രയോ പ്രശസ്ത നടന്മാരും സംവിധായകരും അന്നുണ്ടായിരുന്നു ജയറാം, വിനീത് പോലെയുള്ള പ്രശസ്തരെ തനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്താമായിരുന്നു. ഒരാൾക്ക് വേണ്ടി മരിക്കാൻ ബ്ലേഡ് എടുത്തു എന്നത് സത്യമാണ്. പക്ഷേ എല്ലാവർക്കും വേണ്ടി മരിക്കാൻ ബ്ലേഡ് എടുക്കുന്നവൾ അല്ല ചാർമിള. ഒരു ബ്ലേഡ് താൻ കാണിച്ചാൽ ഇല്ലാതാകുന്ന ധൈര്യമേ കിഷോർ സത്യയ്ക്ക് ഉള്ളോ എന്ന് ചാർമിള ചോദിക്കുന്നു. കിഷോർ പറഞ്ഞതുപോലെ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിയത് എങ്കിൽ കല്യാണ ഫോട്ടോയിൽ കരഞ്ഞു കൊണ്ടല്ലേ അയാൾ നൽകേണ്ടത്

കല്യാണ ഫോട്ടോയിൽ എങ്ങനെയാണ് അയാൾ നിൽക്കുന്നത് എന്ന് നോക്കാം. ഭീഷണിക്ക് വഴങ്ങി കല്യാണം കഴിക്കേണ്ടി വന്ന ഒരാളുടെ മുഖമായിരുന്നില്ല അന്ന് അയാൾക്ക്. അടിവാരം എന്ന ചിത്രത്തിൻറെ സെറ്റിൽ വച്ചാണ് എന്നോട് കിഷോർ പ്രണയാഭ്യർത്ഥന നടത്തിയത്. പിന്നീട് വിവാഹിതരാവുകയായിരുന്നു. എനിക്ക് സിനിമയോട് താല്പര്യം ഇല്ലാതെയായി. കുടുംബനി ആകാൻ ആയിരുന്നു ഇഷ്ടം. വിവാഹം കഴിഞ്ഞ് നാല് വർഷത്തോളം ഒരുമിച്ച് കഴിഞ്ഞിരുന്നില്ല. ഷാർജയിൽ വച്ചായിരുന്നു വിവാഹ ജീവിതം ആരംഭിച്ചത്. ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഗർഭിണിയായി. അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് ഞാൻ കണ്ടത്.

ഗർഭിണിയായ തന്നെ കൊണ്ട് കാശിനുവേണ്ടി അയാൾ സ്റ്റാർ നൈറ്റിൽ ഡാൻസ് വരെ ചെയ്യിപ്പിച്ചു. അയാളുടെ ഉപദ്രവം വഴിയാണ് എൻറെ ഗർഭപാത്രത്തിൽ തുള വീണത്. പീഡനം അതിരുകടന്നതോടെ ഞാൻ ചെന്നൈയിലെത്തി ഗർഭചിത്രം നടത്തി. ഇനിയെങ്കിലും സ്വഭാവം മാറുമെന്ന് കരുതി ഷാർജയിലേക്ക് തിരികെ ചെന്നപ്പോൾ അവിടെ കണ്ടത് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ അയാളെയായിരുന്നു. അതിനപ്പുറം സഹിക്കാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ വിവാഹമോചനം നേടി. വിവാഹം ചെയ്യാൻ ഭീഷണിപ്പെടുത്തി എങ്കിൽ വേർപിരിഞ്ഞപ്പോഴും അത് ചെയ്യുമായിരുന്നില്ല എന്ന് ചാർമിള ചോദിക്കുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago