Real Stories

“സ്വന്തം അച്ഛനെ പേടിച്ച് പെപ്പർ സ്പ്രൈയുമായിട്ടാണ് ഞാൻ കഴിഞ്ഞിരുന്നത് “, ഗ്ലാമി ഗംഗ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

യൂട്യൂബിൽ ഗ്ലാമി ഗംഗ എന്ന പേരിൽ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന യൂട്യൂബറേ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും. തനത് നാടൻ തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന ഗംഗയുടെ വീഡിയോകൾക്ക് ആരാധകനിര അല്പം കൂടുതലാണ് എന്നതാണ് സത്യം. സൗന്ദര്യത്തെ കുറിച്ചും ഒക്കെ നിർത്താതെ സംസാരിക്കുന്നതാണ് ഗംഗയുടെ ഒരു സ്റ്റൈൽ. താരത്തിന് അച്ഛനില്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ അച്ഛന് എന്ത് സംഭവിച്ചു എന്നത് അടുത്ത കാലത്ത് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു താരം തുറന്നു പറഞ്ഞിരുന്നത്. തനിക്ക് സംഭവിച്ച ദുരന്ത കാലത്തെക്കുറിച്ച് ആയിരുന്നു താരം മനസ്സ് തുറന്നിരുന്നത് അമ്മയുടെയും അച്ഛനെയും വിവാഹം എന്നത് വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം തന്നെയായിരുന്നു.

അമ്മയെ പെണ്ണ് കണ്ടതിനുശേഷം 18 ദിവസങ്ങൾക്ക് ശേഷം തന്നെ കല്യാണം നടന്നു. അപ്പോൾ അച്ഛൻ ഒരു ഗൾഫുകാരനായിരുന്നു. നാട്ടിൽ അടിയും ബഹളവുമായി ഒക്കെ നടന്ന അച്ഛനെ എല്ലാവരും ചേർന്ന് ഗൾഫിലേക്ക് പറഞ്ഞയക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം മുതലാണ് അച്ഛൻ ഒരു മദ്യപാനിയാണ് എന്ന വിവരം അമ്മ അറിയുന്നത്. കല്യാണശേഷം വീണ്ടും ഗൾഫിലേക്ക് പോവുകയും ചെയ്തിരുന്നു. എങ്കിലും ഒരു മാസം കൊണ്ട് തന്നെ തിരിച്ചുവന്നു. പിന്നീട് അങ്ങോട്ട് മദ്യപാനവും അടിയും ബഹളവും ഒക്കെ ആയിരുന്നു. അമ്മയോട് സ്നേഹത്തോടെ ഒന്ന് നോക്കുകയോ സംസാരിക്കുകയോ ഒന്നും തന്നെ ചെയ്തിരുന്നില്ല. പക്ഷേ ഇപ്പോഴും അമ്മയ്ക്ക് അച്ഛനോട് ഇഷ്ടമാണെന്നും ഗ്ലാമി പറയുന്നുണ്ട് ചെറുപ്പത്തിൽ താനും അച്ഛനെ വളരെയധികം സ്നേഹിച്ച ഒരു മകളായിരുന്നു. ചെറുപ്പത്തിൽ ആദ്യമായി താൻ അമ്മയെന്നല്ല അച്ചായെന്നാണ് വിളിച്ചത് എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്.

അച്ഛൻ അമ്മയെ അ,ടി,ക്കുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എങ്കിലും താനത് കണ്ടിരുന്നില്ല. കാണുന്നത് നാലാം ക്ലാസ്സിൽ വെച്ചാണ് ആദ്യമായി. നാലാം ക്ലാസിൽ തുടങ്ങിയതാണ് തന്റെ ദുരിത ജീവിതം എന്നു പറയുന്നത്. അച്ഛൻ വലിയ തടിക്കഷണം കൊണ്ട് അമ്മയെ കണ്ണും മൂക്കും മടക്കി അടിച്ചത് താൻ കണ്ടു. വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര വന്ന അമ്മ തറയിൽ വീണു. ഞാനും അനിയത്തിയും ഓടി അമ്മയുടെ അടുത്തേക്ക് പോകുമ്പോൾ അച്ഛൻ ഞങ്ങളെ വഴക്കുപറഞ്ഞു. അനങ്ങി പോകരുത് എന്ന്. അനങ്ങിയാൽ നിങ്ങളെയും കൊ, ല്ലും എന്ന് പറഞ്ഞു. അന്ന് സ്റ്റക്കായി നിന്നത് ഇപ്പോഴും ഓർമ്മയുണ്ട്. ബഹളം കേട്ട് അച്ഛന്റെ പെങ്ങൾ ഒക്കെ ഓടിവന്ന് ജനലിലൂടെ ഒളിഞ്ഞുനോക്കി. പിന്നീട് അമ്മയുടെ അച്ഛനും മാമന്മാരും ഒക്കെ വന്നാൽ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയത്. അച്ഛനേ ഡി അ, ഡിക്ഷൻ സെന്ററിൽ ആക്കി. ആറുമാസം അച്ഛനും മദ്യപിച്ചില്ല. അമ്മയെ ഉപദ്രവിക്കില്ല. ഞങ്ങൾ സമാധാനത്തോടെ ഉറങ്ങി. എന്നാൽ ആറുമാസത്തിനുശേഷം അച്ഛൻ വീണ്ടും കുടി തുടങ്ങുകയും പഴയതിലും വലുത് ആവുകയും ചെയ്തു. പിന്നീട് ഞങ്ങളെയും ഉ, പ, ദ്ര, വിക്കാൻ തുടങ്ങി. ഞങ്ങളെ വെളിയിൽ ഇറക്കി നിർത്താൻ ഒക്കെ തുടങ്ങി. അച്ഛന്റെ ഉ, പ, ദ്രവം സഹിക്കാൻ പറ്റാതെ അമ്മ മ, രിക്കാൻ പലതവണ ശ്രമിച്ചിരുന്നു.

നാലാം വയസ്സ് മുതൽ സന്തോഷം എന്താണെന്ന് ഞാനും അറിഞ്ഞിട്ടില്ല. എന്നും ത, ല്ലും വ, ഴ, ക്കുമാണ്. വെറുതെ ഇരുന്നാലും അച്ഛന് അടിക്കും. അങ്ങനെ ഒരിക്കൽ അടിച്ചപ്പോൾ ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ചത്താൽ മതി എന്ന് എന്നോട് പറഞ്ഞു പോയി. അപ്പോൾ തന്നെ അച്ഛൻ അമ്മയുടെ സാരി കൊണ്ട് കുരുക്കിട്ട് കെട്ടി തന്നു. എത്താനായി ഒരു ബെഞ്ചും വെച്ച് തന്നു. എന്നിട്ട് ചാവാൻ പറഞ്ഞു. മുറി അടച്ച് അച്ഛൻ പുറത്ത് കാത്തിരുന്നു. അന്ന് അമ്മയുടെ കരച്ചിൽ കാരണമാണ് ഞാൻ മ, രി, ക്കാതിരുന്നത്. അവസാനം കേസ് ഒക്കെ കൊടുത്താണ് മാറിയത്. കേസ് ഇപ്പോഴും നിൽക്കുന്നുണ്ട്. ഞങ്ങൾ ഒരു വാടക വീട്ടിലേക്ക് മാറി. അമ്മ ബേക്കറിയിൽ ജോലിക്ക് കയറി. ഞാൻ യൂട്യൂബ് ചാനൽ തുടങ്ങി ചെറിയ ഒരു വരുമാന മാർഗമായി. യൂട്യൂബ് ചാനലിൽ നിന്നാണ് ഞങ്ങളുടെ പ്രധാന വരുമാന മാർഗം. ഇനിയൊരു ചെറിയ വീട് വയ്ക്കണമെന്നതാണ് സ്വപ്നം. അച്ഛൻ ഇപ്പോഴും ആ പഴയ വീട്ടിൽ തന്നെ ഉണ്ടെന്നാണ് അറിയുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago