പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയുടെ അമ്മയ്ക്ക് മകളുടെ നഗ്ന ചിത്രങ്ങൾ അയച്ച് യുവാവ്

തിരുവനന്തപുരത്ത് പ്രണയം നടിച്ച് യുവാവ് കോളേജ് വിദ്യാർത്ഥിനിയുടെ അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ (19) ആണ് അറസ്റ്റിലായത്. പത്തൊൻപതുകാരിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീടിന് സമീപത്തായിരുന്നു പ്രതിയായ രാഹുൽ താമസിച്ചിരുന്നത്. പിന്നീട് രാഹുൽ പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയുമായിരുന്നു രാഹുൽ പെൺകുട്ടിയുമായി അടുത്തത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും അടുത്തിടെ രാഹുലുമായി തെറ്റിപ്പിരിഞ്ഞ പെൺകുട്ടി രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

രാഹുലുമായി പെൺകുട്ടി അകന്നതോടെ രാഹുൽ കൈവശമുള്ള നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി രാഹുലിന് വഴങ്ങാതെ വന്നതോടെ കൈവശമുണ്ടായിരുന്ന നഗ്ന ചിത്രങ്ങൾ പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അയച്ചു. കൂടാതെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.

Articles You May Like

x