പോളിയോ ബാധിച്ച് രണ്ടു കാലിന്റെയും ചലനം നഷ്ടപ്പെട്ട ജോമോളെ ജീവിതസഖിയാക്കാൻ രാജേഷ് തീരുമാനിച്ചത് തൻറെ പ്രിയപ്പെട്ടവൾ വീട്ടുകാർക്ക് ഒരു ബാധ്യതയാണെന്നറിഞ്ഞ നിമിഷം

പ്രണയത്തിൻറെ പേരിൽ തല്ലാനും കൊല്ലാനും പരസ്പരം കൊലപ്പെടുത്തുവാനും പോലും തയ്യാറായി രണ്ടുപേർ നിൽക്കുമ്പോൾ സ്നേഹം കൊണ്ടും പ്രണയത്തെ തോൽപ്പിക്കാം എന്ന് തെളിയിക്കുകയാണ് മാധ്യമങ്ങളിൽ ഇടം നേടുന്ന ഒരു ചിത്രവും അതിനോടൊപ്പം വരുന്ന ഒരു കുറിപ്പും. ശരീരം തളർന്ന ഒരു പെൺകുട്ടിക്ക് ജീവിതമാർഗം നൽകിയിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ രാജേഷ്. വൈകല്യങ്ങളെ പോലും തോൽപ്പിക്കുവാൻ പ്രണയത്തിന് സാധിക്കുമെന്നും പരസ്പരമുള്ള സൗന്ദര്യ ആസ്വാദനവും മറ്റു കാര്യങ്ങളും ഒന്നുമല്ല സ്നേഹത്തിൻറെ അടിത്തറയെന്നും കുഞ്ഞുമോളുടെയും രാജേഷിന്റെയും ജീവിതം മറ്റുള്ളവർക്ക് വരച്ചു കാട്ടുകയാണ്. ജീവിതത്തെ തോൽപ്പിക്കുവാൻ സ്നേഹം മാത്രം മതിയെന്നാണ് ഇവരുടെ ജീവിതം മുന്നോട്ട് തെളിയിക്കുന്നത്

ഒരുപാട് പ്രതിസന്ധിയും പ്രയാസവും ഉണ്ടായപ്പോഴും തൻറെ ജീവനോട് ചേർക്കുവാൻ ഇനിയുള്ള കാലങ്ങളിൽ ജീവൻറെ പാതിയാക്കുവാൻ ജോമോളെ രാജേഷ് നിറഞ്ഞ മനസ്സോടെയാണ് ജീവിതത്തിലേക്ക് വിളിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
കുഞ്ഞുമോൾക്ക് 5 വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് രണ്ടു കാലിൻ്റെയും സ്വാധീനം നഷ്ടപ്പെട്ടു അയിടക്ക് അവളെ സ്കൂളിൽ കൊണ്ടുപോയിരുന്നതും കൊണ്ടു വന്നിരുന്നതും രാജേഷിൻ്റെ ഓട്ടോയിലായിരുന്നു. കാലങ്ങൾ കടന്ന് പോയി. കുഞ്ഞുമോളുടെ അച്ഛനും അമ്മയും മരണപ്പെട്ടു. ശേഷം കുഞ്ഞുമോളെ പരിചരിക്കാനുള്ള തർക്കം സഹോദര കുടുബങ്ങളിൽ ഉടലെടുത്തു. അവസാനം ഹോസ്റ്റലിൽ കൊണ്ടാക്കാൻ തീരുമാനിച്ചു. ആ സമയം തൻ്റെ മനസ്സിലുണ്ടായിരുന്ന പ്രണയം മറച്ചു വച്ച് രാജേഷ് അവരോട് കുഞ്ഞുമോളെ എനിക്ക് കെട്ടിച്ച് തരുമോ ഞാനവളെ മരണം വരെ പൊന്നുപോലെ നോക്കിക്കോളാം എന്ന് ചോദിച്ചു

ഫോർമാലിറ്റിക്ക് വേണ്ടി ഒരെതിർപ്പ് പ്രകടിപ്പിച്ച് അവർ സമ്മതം മൂളി. തന്നെ കെട്ടിയാൽ സങ്കടങ്ങളെ ഉണ്ടാവു വെറുതെ ജീവിതം കളയണ്ട എന്ന മുന്നയിപ്പ് കുഞ്ഞിമോൾ നൽകില്ലെങ്കിലും രാജേഷ് എന്ന മാണിക്യക്കല്ല് അതിനെ നിസ്സാരമാക്കി തളളിക്കളഞ്ഞു. കുഞ്ഞിമോളുടെ കഴുത്തിൽ താലി ചാർത്തീ. ഇന്ന് ഇവർക്ക് കൂട്ടായി ഒരു പൊന്നുമോനും ഉണ്ട്.
സ്ത്രീധനത്തിൻ്റെ പേരിൽ സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന കാപാലികൻമാരുടെ മുഖത്തേക്ക് ആഞ്ഞടിക്കുകയാണ് രാജേഷും കുഞ്ഞുമോളും. ഇനിയും ഒരുപാട് കാലങ്ങൾ ഒന്നിച്ച് കൈകോർത്ത് നീങ്ങുവാനാണ് രാജേഷും ജോമോളും ആഗ്രഹിക്കുന്നത്. ഇരുവരുടെയും സ്നേഹത്തിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭ്യമാകുന്നത്.

x