എന്റെ പൊന്നു യാത്രക്കാരെ, ശമ്പളം കിട്ടുന്നില്ല, പ്ലീസ്, നിങ്ങൾ കഴിയുന്ന സംഭാവനകൾ തന്ന് സഹായിക്കുക, ഓണത്തിന് കഞ്ഞിവെക്കാൻ ഭിക്ഷയെടുത്ത് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥൻ

എന്റെ പൊന്നു യാത്രക്കാരെ, പ്ലീസ്, നിങ്ങൾ കഴിയുന്ന സംഭാവനകൾ തന്ന് സഹായിക്കുക. അധികമൊന്നും വേണ്ട ഓണത്തിന് കഞ്ഞി വയ്ക്കാനെങ്കിലും ഉള്ള പണം മതി – പ്ലീസ് ഒന്ന് സഹായിക്കൂ. ഇതൊരു അഭ്യർത്ഥനയാണ്. അതും നമ്പർ വൺ കേരളത്തിലെ ഒരു സർക്കാർ ഉദ്യോ​ഗസ്ഥന്റ അഭ്യർത്ഥന. കേരള സർക്കാറിൽ നിന്ന് ലീവെടുത്ത് കൂലിപ്പണിക്ക് പോവുന്നത് മാത്രമല്ല ഇപ്പോൾ യാത്രക്കാരോട് ഭിക്ഷ വരെ ചോദിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു കെഎസ്ആർട്ടി ഉദ്യോ​ഗസ്ഥരുടെ അവസ്ഥ.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈകോടതി കഴിഞ്ഞ ദിവസവും രം​ഗത്ത് എത്തി .കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കണമെന്ന് സർക്കാരിനോട് ഹൈകോടതി ആവശ്യപ്പെട്ടു. ശമ്പളകാര്യം കോടതിയെ എപ്പോഴും ഓർമിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ശമ്പളം പണമായി തന്നെ നൽകണം. കൂപ്പൺ സമ്പ്രദായം അനുവദിക്കില്ല. എന്തിനാണ് ഇടക്കിടെ കോടതിയെ കൊണ്ട് ഉത്തരവ് ഇറക്കിക്കുന്നത്.

കോടതി പറഞ്ഞാൽ കൊടുക്കില്ല എന്നാണോ?കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുത്താലേ ഓണം ആഘോഷിക്കാൻ പറ്റൂ. ശമ്പള വിതരണത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി എല്ലാ തവണയും സർക്കാർ ധന സഹായം നൽകാറുണ്ടല്ലോ എന്നും അത് വൈകിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ ഉടൻ നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ ഇതിനൊന്നും സർക്കാറിന് ക്രിത്യമായ ഒരു മറുപടി ഇല്ല.

Articles You May Like

x