2 മാസം കൊണ്ട് ദാമ്പത്യം അവസാനിപ്പിക്കുന്നു, ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി ട്രാൻസ് ദമ്പതിമാരിൽ ഒരാളായ പ്രവീൺ

ഈ കഴിഞ്ഞ ഫെബ്രുവരി പതിനാല് പ്രണയ ദിനത്തിൽ ആയിരുന്നു ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വിവാഹിതരായത്. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹം വൈറലായതുപോലെതന്നെ ഇവരുടെ ജീവിതവും മലയാളികൾ ശ്രദ്ധിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം തങ്ങൾ വിവാഹമോചിതരാകുന്നു എന്ന കുറിപ്പ് പ്രവീൺ തൻ്റെ ഫേസ്ബുക് പേജിലൂടെ പങ്കിട്ടിരുന്നു. പിന്നീട് വലിയ ചർച്ചകൾക്ക് ആ വാർത്ത വഴിയൊരുക്കി.

‘ചില വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് പരസ്പരം മുന്നോട്ടുപോകാന്‍ കഴിയാത്തതിനാല്‍ സംസാരിച്ച് മ്യൂച്ചല്‍ ആയിട്ട് തന്നെ വേണ്ട എന്ന് വെച്ചു. ആയതിനാല്‍ ഇനി ഇതിനെ ചൊല്ലി ഞങ്ങള്‍ക്ക് ട്രോമ നല്‍കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. അവള്‍ അവളുടെ ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നു. ഞാന്‍ എൻ്റെ ജീവിതവും മുന്‍പോട്ട് കൊണ്ടുപോകുന്നു. സ്‌നേഹിച്ച്, സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’-പ്രവീണ്‍ നാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

ഇരുവരുടെയും വിവാഹം പോലെത്തന്നെ വിവാഹമോചന വാർത്തയും നിമിഷങ്ങൾക്കുള്ളിൽ വൈറലായി. പിന്നാലെ ഒരു മണിക്കൂറിനകം തന്നെ പ്രവീൺ ഫേസ്ബുക്കിൽ നിന്നും ആ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ യഥാർത്ഥ പ്രശനം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രവീൺ.

“ഞാനും എൻ്റെ ഭാര്യയും വേർപിരിഞ്ഞു എന്ന വാർത്തകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം പിരിഞ്ഞിട്ടില്ല. ഞങൾ ഒരുമിച്ചു തന്നെയാണ് ഇപ്പോഴും താമസം. ഞാനിട്ട പോസ്റ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഡിലീറ്റ് ചെയ്തതാണ്. ചില പ്രതേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു. തീർത്തും വ്യക്തിപരമായ കാരണത്താലാണ് അത്തരത്തിൽ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്. ഇനി ഞങ്ങൾ വേർപിരിഞ്ഞു എന്ന വാർത്ത ആരും പ്രചരിപ്പിക്കരുത്.” വിവാഹ മോചന വാർത്ത നിഷേധിച്ചുകൊണ്ട് പ്രവീൺ ഫേസ്ബുക്കിൽ പങ്കുവെച്ചു.

Articles You May Like

x