”സുരേഷ് സാര്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തരുതെന്ന് പറഞ്ഞിട്ടുണ്ട്, ലോട്ടറി വില്‍പ്പനയ്ക്കായി തട്ട് ഇട്ട് തരാമെന്നും പറഞ്ഞിട്ടുണ്ട്”;കുടുംബം നോക്കാന്‍ ലോട്ടറി വില്‍പ്പന നടത്തുന്ന അമ്മൂമ്മയെ വീണ്ടും കണ്ടപ്പോള്‍…

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുടംബത്തെ നോക്കാനും കടം വീട്ടാനുമായി 74-ാം വയസ്സിലും ലോട്ടറി വില്‍ക്കുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ ആണ് അന്ന് ആ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.മകന്റെ മരണത്തെ തുടര്‍ന്ന്, കൊച്ചുമക്കളെ സംരക്ഷിക്കാന്‍ 74ാം വയസ്സില്‍ ലോട്ടറി വില്‍ക്കുന്ന അമ്മൂമ്മ എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നടനും എം പിയുമായി സുരേഷ് ഗോപി ഇവരുടെ ആധാരം ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അന്ന് വാര്‍ത്ത ചിത്രീകരിച്ച സുശാന്ത് നിലമ്പൂര്‍ ആ മുത്തശ്ശിയെ നേരില്‍ കാണുമ്പോള്‍ മുഖത്ത് നിറഞ്ഞ പുഞ്ചിരിയാണ്. ”സുരേഷ് സാര്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. ലോട്ടറി വില്‍പ്പനയ്ക്കായി തട്ട് ഇട്ട് തരാമെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് തന്നില്ലെങ്കിലും എനിക്ക് ഒരുപാട് നന്ദിയുണ്ട് അദ്ദേഹത്തിനോട്. സഹായം നല്‍കാമെന്ന് ഒരുപാട് പേര്‍ പിന്നീട് വിളിച്ച് അറിയിച്ചിരുന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും ഒരാള്‍ എല്ലാ മാസവും മരുന്നിന് ആവശ്യമുള്ള പണം അയച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട്.എന്റെ വീഡിയോ എടുത്ത മോനെ കാണണമെന്നും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു”-അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുന്നത് അദ്ദേഹം ഡല്‍ഹിയിലായിരുന്നപ്പോഴാണ്. അതുകൊണ്ട് തന്നെ മകന്‍ ഗോകുല്‍ സുരേഷിനെയാണ് ആധാരം തിരിച്ചെടുത്ത് നല്‍കൊടുക്കാനായി സുരേഷ് ഗോപി ചുമതലപ്പെടുത്തിയത്.വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താനാണ് ലോട്ടറി വില്‍ക്കുന്നതെന്ന് പുഷ്‌പ പറഞ്ഞിരുന്നു. മൂത്തമകനും ഹൃദ്രോഗിയാണ്. ഇളയമകനും ഹൃദ്രോഗത്താലാണ് മരിച്ചത്. ചിലര്‍ തന്നെ പറ്റിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിച്ചു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റ് വാങ്ങി പണം തരാതെ കൊണ്ടുപോയി. അതെല്ലാം വേദനിപ്പിക്കുന്നതാണ് എന്നും  പറഞ്ഞിരുന്നു.നാല് സെന്റ് ഭൂമിയും വീടുമുണ്ട്. വീടുപണി കഴിഞ്ഞ് വലിയ കടമുണ്ടായി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65,000 രൂപവേണമെന്നായിരുന്നു പുഷ്‌പയുടെ ആഗ്രഹം. തുടര്‍ന്ന് സുശാന്ത് നിലമ്പൂര്‍ ഫേസ്ബുകിലൂടെ സഹായമഭ്യര്‍ഥിച്ചു. വീഡിയോ കണ്ട സുരേഷ് ഗോപി എംപി കടം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

Articles You May Like

x