ലോട്ടറി ഒരു വലിയ ദുരന്തത്തിലെ കാണാൻ നമ്മളെ കൊണ്ടെത്തിക്കുന്നത്; ഒരു ദിവസം അയ്യായിരം രൂപയ്ക്ക് ലോട്ടറി എടുത്താൽ ആ പൈസ സേവ് ചെയ്താൽ എന്തൊക്കെ കാര്യങ്ങൾ നടക്കും; കൈ നനയാതെ മീൻപിടിക്കാൻ ശ്രമിക്കുന്നവർ ഇതറിയണം

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലൊക്കെ മലയാളികൾക്ക് സുപരിചിതനായ താരമാണ് എം ബി പത്മകുമാർ. ഇപ്പോൾ അദ്ദേഹം ജീവിതം നാളെ നാളെ എന്ന തലക്കെട്ടയോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നമ്മുടെ നാട്ടിൽ ലോട്ടറി എടുക്കുന്നവരുടെ എണ്ണം വളരെയധികം കൂടുതലാണ്. എന്നാൽ പലരും കയ്യിലുള്ള കാശും കടമെടുത്ത പൈസയും മുടക്കി ലോട്ടറി എടുക്കുമ്പോൾ പോലും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി ഒരിക്കൽപോലും ചിന്തിക്കാറില്ല. ലോട്ടറി എടുക്കുന്നതിന്റെ ഇരട്ടി പൈസ കടം വാങ്ങിയാലും പലരും ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നത്. ലോട്ടറി അടിച്ചാൽ ഈ കടമൊക്കെ വീട്ടാൻ കഴിയും എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇപ്പോൾ തനിക്ക് അത്തരത്തിൽ ഒരു സുഹൃത്ത് ഉണ്ടെന്നും അദ്ദേഹത്തെപ്പറ്റിയുമാണ് താരം പറയുന്നത്.

കയ്യിലുള്ള പൈസയും കടമെടുത്തു ലോൺ എടുത്തുമൊക്കെ ലോട്ടറി വാങ്ങും. അദ്ദേഹത്തെ സംബന്ധിച്ച് നോക്കുമ്പോൾ കുറ്റം പറയാൻ കഴിയില്ല. മികച്ച ഒരു ജീവിതസാഹചര്യം ആഗ്രഹിക്കുന്ന ഏതൊരാളും എളുപ്പവഴിയിൽ പണം നേടാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ വളഞ്ഞ വഴിയിൽ കിട്ടുന്ന പണം നമ്മുടെ കഴുത്ത് ഞെരുക്കി ശ്വാസംമുട്ടിക്കും. ഞാൻ അധ്വാനിച്ചാണ് ജീവിക്കുന്നത്. ഒരു ദിവസം സമാധാനത്തോടെ കിടന്നുറങ്ങി പിറ്റേദിവസം രാവിലെ സമാധാനത്തോടെ ഉണരുക എന്നത് തന്നെ വലിയ ഒരു കാര്യമാണ്. ഇദ്ദേഹം ഇങ്ങനെ ലോണെടുത്ത് മറ്റും ലോട്ടറി എടുത്ത് ലോട്ടറി അടിച്ചാൽ തന്നെ ആ കടമൊക്കെ വീട്ടാൻ കഴിയുമോ എന്ന കാര്യത്തിൽ എന്തുറപ്പാണ് ഉള്ളത്. ലോട്ടറി എടുക്കണോ വേണ്ടയോ എന്നതൊക്കെ നമ്മളുടെ സ്വന്തം ചിന്തയാണ്

ഒരു ദിവസം ഒരാൾ 5000 രൂപയുടെ ലോട്ടറി എടുക്കുന്നു എന്ന് വിചാരിക്കുക. ആ 5000രൂപ സേവിങ്സ് ആയി കരുതിയ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയും. ലോട്ടറി നമ്മെ ഒരു വലിയ ദുരന്തത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. പലരും അതിനെപ്പറ്റി ചിന്തിക്കാറില്ല. ഒരു സമയം കഴിഞ്ഞാൽ അത് വെറും വേസ്റ്റ് ആണ്. കൈ നനയാതെ മീൻ പിടിക്കുവാൻ ശ്രമിക്കുന്നവരാണ് ഇത്തരത്തിൽ കള്ളക്കടം പോലും വാങ്ങിച്ച് ലോട്ടറി എടുത്ത് ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നത് എന്നും എം ബി പത്മകുമാർ പറയുന്നു. പലരുടെയും ജീവിതം മെച്ചപ്പെട്ടിട്ടുണ്ട് എന്നും സർക്കാരിൻറെ ഖജനാവിലേക്ക് വലിയൊരു തുക നികുതിയായി പോകുന്നത് ലോട്ടറിയുടെ നല്ല വശങ്ങളിൽ ഒന്നാണെന്നും പത്മകുമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Articles You May Like

x