ബിഗ് ബോസ് വീട്ടിൽ വീണ്ടും വിവാദം, റിനോഷിനെ താൻ റേപ്പ് ചെയ്യുമെന്ന് മനീഷ!

ഒട്ടനവധി നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റ്ലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസൺ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 18 മത്സരാർത്ഥികളാണ് ഇത്തവണത്തെ സീസണിലുള്ളത്. ആവേശകരമായ അഞ്ചാമത്തെ സീസൺ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്.വളരെ മികച്ച രീതിയിലാണ് ആദ്യ എപ്പിസോഡ് മുതൽ തന്നെ ഇത്തവണത്തെ സീസൺ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

മത്സരാർത്ഥികൾ എല്ലാം കളിച്ചും പരസ്പരം പോരാടിയും തങ്ങളുടെ സ്ഥാനം ബിഗ് ബോസ് വീട്ടിൽ ഉറപ്പിച്ചു കഴിഞ്ഞു. ചിലപ്പോഴൊക്കെ ചില വിവാദങ്ങളിലേക്ക് ബിഗ് ബോസ് വീട് എത്തിച്ചേരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിവാദം വീണ്ടും ഉണ്ടായിരിക്കുകയാണ്. ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത് റേപ്പ് ജോക്കിന്റെ പേരിലാണ്.റേപ്പ് ജോക്ക് പരാമർശം ഉണ്ടായത് മനീഷയും ശ്രീദേവിയും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ്.

“റിനോഷിനെ ഞാൻ ഇന്ന് എന്തായാലും റേപ്പ് ചെയ്തിട്ട് വിടുകയുള്ളൂ, നിങ്ങൾ എല്ലാവരും നോക്കിക്കോ”ഇതായിരുന്നു ശ്രീദേവിയോട് മനീഷ പറഞ്ഞത്. ഇതിന് മറുപടിയായി ശ്രീദേവി പറഞ്ഞത് ശബ്ദമുണ്ടാക്കരുത് എന്നും തങ്ങൾക്കും വികാരവും വിചാരങ്ങളും ഒക്കെ ഉണ്ടെന്നുമാണ്. റേപ്പ് ജോക്ക് കേൾക്കുമ്പോൾ വികാരം വരുന്ന ശ്രീദേവിക്ക് എന്ത് തരം മാനസികാവസ്ഥയാണ് ഉള്ളത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇത്തരം കാര്യങ്ങൾ തമാശ അല്ല എന്നും അതിനിരയാക്കപ്പെട്ടവർ അനുഭവിക്കുന്ന ട്രോമ കൂടി മനസ്സിലാക്കണം എന്നും വിമർശനം ഉയരുന്നുണ്ട്.

Articles You May Like

x